സമകാലികം

പ്രൊഫസര്‍ ജോസഫിനെതിരെ ഇടയലേഖനം

പ്രൊഫസര്‍ ജോസഫിനെതിരെ ഇടയലേഖനം

കേരളം, സമകാലികം September 11, 2010 at 8:22 am Comments are Disabled

കോതമംഗലം: മൂവാറ്റുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പ്രൊഫസര്‍ ടിജെ ജോസഫിനെ പുറത്താക്കിയ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ മാനേജ്‌മെന്റിന്റെ പുറത്താക്കല്‍ നടപടിയെ ന്യോയീകരിച്ച് കോതമംഗലം രൂപതയുടെ ഇടയലേഖനം . അധ്യാപകനെ പുറത്താക്കിയത് ന്യായീകരിക്കുന്ന ഇടയലേഖനം ഞായറാഴ്ച്ച രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിക്കും. കോതമംഗലം മെത്രാന്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ പേരിലാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. മതനിന്ദ ആരോപിച്ച് കൈ വെട്ടിമാറ്റപ്പെട്ട ജോസഫ് നേരത്തെ സസ്‌പെന്‍ഷനിലായിരുന്നെങ്കിലും സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞപ്പോള്‍ മാനേജ്‌മെന്റ് പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. [...]

Read more ›
മെല്‍ബണില്‍ പരിശുദ്ധദൈവമാതാവിന്റെ ജനനപ്പെരുനാള്‍

മെല്‍ബണില്‍ പരിശുദ്ധദൈവമാതാവിന്റെ ജനനപ്പെരുനാള്‍

മെല്‍ബണ്‍, സമകാലികം September 10, 2010 at 9:17 am Comments are Disabled

മെല്‍ബണ്‍: മെല്‍ബണിലെ സെന്റ്‌ ആര്‍ച്ച്‌ എന്‍ജെല്‍ സെന്റ്‌ അന്തോണീസ്‌ കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ എട്ടുനോമ്പ്‌ ആചരണവും പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുനാളും സെപ്‌റ്റംബര്‍ ഒന്നിന്‌ ആരംഭിക്കും. മെല്‍ബണ്‍ ഓക്‌്‌ലെയിലെ 136 ഡ്രമ്മന്‍ഡ്‌്‌ സ്‌ട്രീറ്റിലുള്ള ദേവാലയത്തില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ 8 ന്‌ സമാപിക്കും. എല്ലാ ദിവസവും വിശുദ്ധകുര്‍ബാന, പ്രസംഗം, മധ്യസ്ഥപ്രാര്‍ത്ഥന, ധ്യാനം എന്നിവ ഉണ്ടായിരിക്കും. മെല്‍ബണിലെ വിശുദ്ധമാതാവിന്റെ ജനനപെരുനാളായ എട്ടുനോമ്പ്‌ പെരുനാള്‍ ആഘോഷിക്കുന്ന ഏകദേവാലയമായ സെന്റ്‌ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ സഭാ-മത [...]

Read more ›
പ്രധാനമന്ത്രി ഇന്ന്‌ കോമണ്‍വെല്‍ത്ത്‌ വേദി സന്ദര്‍ശിക്കും

പ്രധാനമന്ത്രി ഇന്ന്‌ കോമണ്‍വെല്‍ത്ത്‌ വേദി സന്ദര്‍ശിക്കും

ദേശീയം, സമകാലികം September 10, 2010 at 9:11 am Comments are Disabled

ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെത്തുടര്‍ന്ന്‌ നിറംകെട്ട ഡല്‍ഹിയിലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള അവസാന വിലയിരുത്തലുകള്‍ക്കായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന്‌ ഡല്‍ഹിയില്‍ യോഗംചേരും. ഗെയിംസ്‌ വേദിയുടെ സുരക്ഷക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനായി പ്രധാനമന്ത്രി പരിശോധന നടത്തും. തുടര്‍ന്ന്‌ ചേരുന്ന ഉന്നതതല സമിതി യോഗത്തില്‍ ഗെയിംസ്‌ വില്ലേജിന്റെയും നടത്തിപ്പിന്റെയും കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഗെയിംസ്‌ ആരംഭിക്കാന്‍ ഏതാനും ആഴ്‌ചകള്‍ മാത്രം ശേഷിക്കെയാണ്‌ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഒരുക്കങ്ങള്‍ വിലയിരുത്തുന്നത്‌. ഒരു മാസത്തിനിടെ രണ്‌ടാം [...]

Read more ›
ഖുറാന്‍ കത്തിക്കുമെന്ന പ്രഖ്യാപനം മാറ്റി

ഖുറാന്‍ കത്തിക്കുമെന്ന പ്രഖ്യാപനം മാറ്റി

അന്തര്‍ദേശീയം, സമകാലികം September 10, 2010 at 8:55 am Comments are Disabled

ഖുറാന്‍ കത്തിക്കുമെന്ന പ്രഖ്യാപനം മാറ്റി വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ഭീകരാക്രമണ വാര്‍ഷികത്തിന്‌ ഖുറാന്‍ കത്തിക്കുമെന്ന്‌ പ്രഖ്യാപിച്ച യു എസിലെ പാസ്റ്റര്‍ നിലപാട്‌ മാറ്റുന്നു. പാസ്റ്ററുടെ പ്രഖ്യാപനത്തിനെതിരേ പ്രസിഡന്റ്‌ ബറാക്‌ ഒബാമ, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഉള്‍പ്പെടെ പ്രമുഖര്‍ രംഗത്തുവന്നിരുന്നു. ഭീകരാക്രമണം നടന്ന ഗ്രൗണ്ട്‌ സീറോയ്‌ക്ക്‌ സമീപം മസ്‌ജിദ്‌ നിര്‍മിക്കാനുള്ള തീരുമാനത്തിന്‌ എതിരെയായിരുന്നു ടെറി ജോണ്‍സ്‌ എന്ന പാസ്‌റ്റര്‍ പ്രതിഷേധം പ്രഖ്യാപിച്ചത്‌. പ്രഖ്യാപിച്ചിരുന്ന സ്‌ഥലത്തുനിന്ന്‌ മാറ്റിയായിരിക്കും മസ്‌ജിദ്‌ സ്‌ഥാപിക്കുന്നതെന്ന ഉറപ്പിനെത്തുര്‍ന്നാണ്‌ [...]

Read more ›
മന്ത്രിമാരുടെ സ്വത്തുവിവരം പരസ്യമായി: പ്രഫുല്‍ പട്ടേല്‍ സമ്പന്നന്‍

മന്ത്രിമാരുടെ സ്വത്തുവിവരം പരസ്യമായി: പ്രഫുല്‍ പട്ടേല്‍ സമ്പന്നന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്തി. മന്ത്രിമാരുടെ സ്വത്തും ബാധ്യതകളും വിവരാവകാശനിയമപ്രകാരം വെളിപ്പെടുത്താന്‍ ചൊവ്വാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതാദ്യമായാണ്‌ കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിടുന്നത്‌. മന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രവിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ നേരത്തെ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ മന്ത്രിമാരുടെ സ്വത്ത്‌ വിവരങ്ങള്‍ പുറത്തുവിട്ടത്‌. വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലാണ്‌ മന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍. 33 കോടി രൂപയുടെ സ്വത്താണ്‌ പ്രഫുല്‍ പട്ടേലിനുളളത്‌. 6.7 [...]

Read more ›
ലോകം സഹനത്തിന്റെ പെരുനാള്‍ ആഘോഷിക്കുന്നു

ലോകം സഹനത്തിന്റെ പെരുനാള്‍ ആഘോഷിക്കുന്നു

ആത്മീയരംഗം, സമകാലികം September 10, 2010 at 8:34 am Comments are Disabled

ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ റംസാന്‍ ആഘോഷനിറവില്‍. ആഴ്‌ചകള്‍ നീണ്ട വ്രതത്തിനും സഹനത്തിനും ശേഷമാണ്‌ വിശ്വാസികള്‍ റംസാന്‍ നിലാവിനെ വരവേറ്റത്‌. നോമ്പ്‌ കാലത്തിന്റെ അനുബന്ധമായെത്തുന്ന പെരുന്നാള്‍ നിര്‍ബന്ധ ഫിത്തര്‍ സക്കാത്തിന്റെ ദിവസം കൂടിയാണ്‌. പ്രാര്‍ഥനയ്‌ക്ക്‌ ശേഷം ഈദ്‌ ആശംസകള്‍ കൈമാറി വിശ്വാസികള്‍ ബന്ധം പുതുക്കുന്നു. ആഘോഷങ്ങള്‍ക്കപ്പുറം പാവപ്പെട്ടവന്റെ പ്രാരാബ്‌ധത്തില്‍ അവരെ സഹായിക്കക എന്ന ലക്ഷ്യമാണ്‌ ഈ വിശുദ്ധദിനത്തിനത്തിനുള്ളത്‌. കോഴിക്കോട്‌ കാപ്പാട്‌ മാസപ്പിറവി കണ്‌ടതിന്റെ അടിസ്ഥാനത്തിലാണ്‌ കേരളത്തില്‍ വെള്ളിയാഴ്‌ചയാണ്‌ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്‌. [...]

Read more ›
ജാതി സെന്‍സസിന് അംഗീകാരം

ജാതി സെന്‍സസിന് അംഗീകാരം

ദേശീയം, സമകാലികം September 9, 2010 at 11:00 am Comments are Disabled

ദില്ലി: രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സെന്‍സസിന്റെ ബയോമെട്രിക് വിവരശേഖരണ ഘട്ടത്തിലാകും ഇത് ഉള്‍ക്കൊള്ളിക്കുക. 1931നു ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ജാതി സെന്‍സസിന് അംഗീകാരം നല്‍കുന്നത്. 2011 ജൂണില്‍ വീണ്ടും ജാതി സെന്‍സസ് പ്രത്യേകമായി നടത്താനാണ് തീരുമാനം. സപ്തംബറില്‍ സെന്‍സസ് പൂര്‍ത്തിയാക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്രാപനം കേന്ദ്രമന്ത്രി അംബികാ സോണി നടത്തും. ഫിബ്രവരിയിലെ ജനസംഖ്യാ കണക്കെടുപ്പിനെ ബാധിക്കാത്ത തരത്തിലാവും ജാതി സെന്‍സസ് നടത്തുക. [...]

Read more ›
അധ്യാപകന്‍ എഴുതാന്‍ പഠിക്കുകയാണ്‌

അധ്യാപകന്‍ എഴുതാന്‍ പഠിക്കുകയാണ്‌

കേരളം, ദേശീയം, സമകാലികം September 9, 2010 at 10:13 am Comments are Disabled

മൂവാറ്റുപുഴ: നന്ദി, വളരെ നന്ദി…എല്ലാവര്‍ക്കും ………അറ്റുപോയ നാലു വിരല്‍ തുന്നിച്ചേര്‍ത്ത ഇടംകൈകൊണ്ട്‌ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫ്‌ ഏറെ ക്ലേശിച്ച്‌ എഴുതി. വലതുകൈ ചെയ്യുന്നത്‌ ഇടതുകൈ അറിയരുതെന്നാണു ബൈബിള്‍ വചനം. എന്നാല്‍, വലതുകൈ ചെയ്‌തിരുന്നതൊക്കെ ജോസഫ്‌ ഇടതുകൈയെ പഠിപ്പിക്കുകയാണ്‌ എഴുതാനും ഭക്ഷണം കഴിക്കാനുമെല്ലാം. ചോദ്യവിവാദത്തിന്റെ പേരില്‍ മതാന്ധര്‍ വെട്ടിമാറ്റിയ വലതുകൈയുടെ ഭാവി ചോദ്യചിഹ്നമായതോടെയാണ്‌ ജോസഫ്‌ അല്‍പ്പം ജീവന്‍ അവശേഷിക്കുന്ന ഇടതുകൈയെ മെരുക്കാന്‍ ശ്രമിക്കുന്നത്‌. പാലാരിവട്ടത്തുള്ള ഫിസിയോതെറാപ്പി ആശുപത്രിയിലെ വിദഗ്‌ധരുടെ [...]

Read more ›
ഉത്തേജകം ; താരങ്ങള്‍ക്കെതിരേ നടപടി

ഉത്തേജകം ; താരങ്ങള്‍ക്കെതിരേ നടപടി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസിനുള്ള സന്നാഹമൊരുക്കലില്‍ത്തന്നെ നാണംകെട്ട ഇന്ത്യക്ക്‌ വീണ്ടും തിരിച്ചടി. കോണ്‍വെല്‍ത്ത്‌ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട നാലു താരങ്ങള്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ടതാണ്‌ ഇന്ത്യക്ക്‌ വീണ്ടും മാനക്കേട്‌ വരുത്തിവയ്‌ക്കുന്നത്‌. റിച്ച മിശ്ര, ജ്യോല്‍സന പന്‍സാരെ, സൗരവ്‌ വിജ്‌, ആകാശ്‌ ആന്‍ടില്‍ എന്നീ താരങ്ങളാണ്‌ ബി സാംപിള്‍ പരിശോധനയില്‍ ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞത്‌. ഇവര്‍ക്കെതിരായ നടപടി എന്‍.എ.ഡി.എയുടെ അച്ചടക്ക പാനല്‍ തീരുമാനിക്കുമെന്നും എന്‍.എ.ഡി.എ. ഡയറക്‌ടര്‍ ജനറല്‍ രാഹുല്‍ ഭത്നാകര്‍ [...]

Read more ›
കൈവെട്ട് കേസ്: തീവ്രവാദമെന്ന് ഹൈക്കോടതി

കൈവെട്ട് കേസ്: തീവ്രവാദമെന്ന് ഹൈക്കോടതി

കേരളം September 8, 2010 at 7:58 am Comments are Disabled

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ.ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവം തീവ്രവാദമെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട ആറ് പ്രതികളുടെ ജാമ്യാപേക്ഷ ജസ്റ്റീസ് വി രാംകുമാര്‍ തള്ളുകയും ചെയ്തു. ഏഴാം പ്രതി കമറുദീന്‍, 10 മുതല്‍ 13 വരെ പ്രതികളായ എബി.ലത്തീഫ്, മൊയ്തീന്‍ കുട്ടി, ഷിയാസ്, മുഹമ്മദ് അലി, 15, 16 പ്രതികളായ സിയാദ്, സിക്കന്ദര്‍എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ നടത്തിയത് തീവ്രവാദപ്രവര്‍ത്തനമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് [...]

Read more ›