ആരോഗ്യം

വിക്ടോറിയയില്‍ ദയാവധം യാഥാര്‍ത്ഥ്യമാകുന്നു; പാര്‍മെന്റിന്റെ ഉപരിസഭയിലും ബില്‍ പാസായി

വിക്ടോറിയയില്‍ ദയാവധം യാഥാര്‍ത്ഥ്യമാകുന്നു; പാര്‍മെന്റിന്റെ ഉപരിസഭയിലും ബില്‍ പാസായി

ആരോഗ്യം, നമ്മുടെ നഗരം, സമകാലികം November 25, 2017 at 4:27 pm Comments are Disabled

മെൽബൺ: ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത മാരകരോഗങ്ങൾ ബാധിച്ചിരിക്കുന്നവർക്ക് സ്വയം മരണം തെരഞ്ഞെടുക്കാൻ അനുവാദം നൽകുന്ന ദയാവധ നിയമം വിക്ടോറിയയിൽ യാഥാര്‍ത്ഥ്യമാകുന്നു. ഇതിനായുള്ള ബിൽ വിക്ടോറിയൻ പാര്‍ലമെന്റിന്റെ ഉപരി സഭയിൽ പാസ്സായി. 25 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് പാർലമെൻറിൻറെ ഉപരിസഭയിൽ ബിൽ പാസായത്. വികാരനിർഭരമായ മുഹൂർത്തങ്ങളാണ് പാർലമെന്റിൽ അരങ്ങേറിയത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞു ആരംഭിച്ച ചർച്ച ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ്‌ അവസാനിച്ചത്. 40 അംഗ സഭയില്‍ 22 പേര്‍ [...]

Read more ›
നഴ്‌സുമാര്‍ക്ക് സുരക്ഷാ അലാറം! സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ ഉടുപ്പുകൾ!

നഴ്‌സുമാര്‍ക്ക് സുരക്ഷാ അലാറം! സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ ഉടുപ്പുകൾ!

ആരോഗ്യം, നമ്മുടെ നഗരം, മെല്‍ബണ്‍ December 29, 2015 at 4:05 pm Comments are Disabled

മെല്‍ബണ്‍: വിക്ടോറിയയില്‍ ആശുപത്രി ജീവനക്കാര്‍ക്കുനേരെയുള്ള ആക്രമണം അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കു സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നു. രണ്ട് ആശുപത്രികളിലെ ജീവനക്കാര്‍ക്ക് ഇതിനകം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ആശുപത്രികളിലെ സുരക്ഷാജീവനക്കാര്‍ക്ക് കട്ടികൂടിയ കവചങ്ങളും വീടുകളില്‍ എത്തി പരിചരണം നടത്തുന്ന നഴ്‌സുമാര്‍ക്ക് സുരക്ഷാ അലാറം നല്‍കാനുമാണ് തീരുമാനം. ജീവനക്കാരുടെ സംരക്ഷണത്തിന് സുരക്ഷാകാമറകള്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്നതിന് 20 മില്യന്‍ ഡോളര്‍ ചെലവഴിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ആക്രമണങ്ങളില്‍ നിന്ന് ജീവനക്കാരെ രക്ഷിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് വിക്ടോറിയന്‍ [...]

Read more ›
സംസ്‌കരിച്ച മാംസവും സോസേജും മറ്റും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് W.H.O

സംസ്‌കരിച്ച മാംസവും സോസേജും മറ്റും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് W.H.O

അന്തര്‍ദേശീയം, ആരോഗ്യം, സമകാലികം October 28, 2015 at 4:44 pm Comments are Disabled

മെല്‍ബണ്‍: സംസ്‌കരിച്ച മാംസവും സോസേജും ഹോട്ട് ഡോഗുമെല്ലാം കാന്‍സറിനു കാരണമാകുമെന്ന് ലോകാരോഗ്യസംഘടന (ഡബ്യു.എച്ച്.ഒ) റെഡ് മീറ്റിന്റെ കാര്യത്തിലും കാര്യങ്ങള്‍ വ്യത്യസ്ഥമല്ലെന്ന ഡബ്യു.എച്ച്.ഒയുടെ നിലപാട് ലോകത്തെ മാംസവിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 800 ഓളം പഠനങ്ങളില്‍ നിന്നാണ് സംസ്‌കരിച്ച മാംസം കാന്‍സറിനു കാരണമായേക്കാമെന്ന നിഗമനത്തിലേക്ക് ഡബ്യു.എച്ച്.ഒയെ എത്തിച്ചത്. സിഗരറ്റ് അര്‍ബുദത്തിന് എത്രത്തോളം കാരണമാകുന്നോ അത്രതന്നെ പ്രശ്‌നമുണ്ടാക്കുന്നതാണ് ഉപ്പിട്ടുണക്കിയ പന്നിയിറച്ചിയും സോസേജുകളുംപോലുള്ള സംസ്‌കരിച്ച മാംസോത്പന്നങ്ങളെന്നാണ് ഡബ്ല്യു.എച്ച്.ഒ. പറയുന്നത്. അര്‍ബുദത്തിന് കാരണമായ വസ്തുക്കളുള്‍പ്പെടുന്ന ഡബ്ല്യു.എച്ച്.ഒയുടെ [...]

Read more ›
ഡിപ്ലോമ നഴ്സുമാർക്ക് ആശ്വാസമായി ഓസ്ട്രേലിയയിൽ നിന്നും ഓണ്‍ലൈൻ ഡിഗ്രി..!

ഡിപ്ലോമ നഴ്സുമാർക്ക് ആശ്വാസമായി ഓസ്ട്രേലിയയിൽ നിന്നും ഓണ്‍ലൈൻ ഡിഗ്രി..!

മെൽബണ്‍ : ഡിപ്‌ളോമ യോഗ്യത മാത്രമുള്ള ഒട്ടേറെ മലയാളി നഴ്‌സുമാര്‍ക്ക് ഗൾഫിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും തൊഴിൽ നഷ്ടപ്പെട്ടേക്കാം എന്ന ആശങ്ക പരക്കുന്നതിനിടെ ഓണ്‍ലൈൻ പഠനത്തിലൂടെ 6 മാസത്തിൽ നഴ്സിംഗ് ഡിഗ്രി നേടാനുള്ള കോഴ്സുകളുമായി ഓസ്ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ്‌ മാനേജ്മെന്റ് (IHM) എത്തുന്നു. ജനറൽ നഴ്സിംഗ്പാസ്സായി 2 വർഷത്തെ പ്രവർത്തി പരിചയമാണ് ഈ കോഴ്സുകളുടെ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. ഇതേ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് [...]

Read more ›
ഇനി ഇന്ത്യയിലും ഓണ്‍ലൈന്‍ ചികിത്സ

ഇനി ഇന്ത്യയിലും ഓണ്‍ലൈന്‍ ചികിത്സ

ആരോഗ്യം, ദേശീയം, സമകാലികം August 25, 2015 at 12:03 pm Comments are Disabled

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും ഓണ്‍ലൈന്‍ വഴി ചികിത്സാ സഹായവും മരുന്ന് ല്ഭ്യതയും വരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ആണ് ടെലിഫോണില്‍ ചികിത്സാ സഹായവും ഇന്റര്‍നെറ്റുവഴി മരുന്നു ലഭ്യതയും ഉറപ്പാക്കുന്ന പദ്ധതി തുടങ്ങുന്നത്.. ചികിത്സാ രംഗത്തെ ഈ വിപ്ലവകരമായ പദ്ധതി 25 ന് നിലവില്‍വരും. വാര്‍ദ്ധക്യ രോഗങ്ങള്‍ക്കുള്ള മരുന്നായിരിക്കും ആദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കുക. കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താ വിതരണഐടി മന്ത്രാലയമാണ് പദ്ധതിയുടെ പിന്നില്‍. വീഡിയോ വഴി രോഗികള്‍ക്ക് [...]

Read more ›
ഗര്‍ഭിണികളുടെ മദ്യപാനം വര്‍ധിക്കുന്നു!

ഗര്‍ഭിണികളുടെ മദ്യപാനം വര്‍ധിക്കുന്നു!

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെയും ന്യുസിലന്റിലെയും യുകെയിലും 80 ശതമാനം സ്ത്രീകളും ഗര്‍ഭകാലത്ത് മദ്യപിക്കാനാരംഭിക്കുന്നതായി പഠനറിപ്പോര്‍ട്ട്.  സാമൂഹ്യമായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും ബിഎംജെ ഓപ്പണ്‍ ജേര്‍ണല്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഗര്‍ഭാവസ്ഥയിലും അതിനുശേഷവും മദ്യം ഉപയോഗിക്കുന്നത് തടയാന്‍ സ്ത്രീകള്‍ക്കിടയില്‍ പുതിയ പദ്ധതികളും ഇടപെടലുകളും അനിവാര്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കോര്‍ക്ക്സ ര്‍വകലാശാലയിലെ ലിന്‍ഡ ഒ കീഫി നിര്‍ദേശിക്കുന്നു. 18000 സ്ത്രീകളിലായി മൂന്നുതവണയാണ് ഗവേഷര്‍ സര്‍വേ നടത്തിയത്. അയര്‍ലന്റിലെ ഗര്‍ഭിണികളിലെ 80 ശതമാനവും മദ്യപിക്കുന്ന സ്വഭാവക്കാരാണ്. [...]

Read more ›
ലോക ജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് പൊണ്ണത്തടിയെന്ന് പഠനം !

ലോക ജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് പൊണ്ണത്തടിയെന്ന് പഠനം !

മെല്‍ബണ്‍: ഈ പോക്കുപോയാല്‍ ലോകത്ത് പൊണ്ണത്തടിയന്മാര്‍ മേധാവിത്വം പുലര്‍ത്തുന്ന ഒരു കാലം വരുമെന്ന് തോന്നുന്നു. ലോക ജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ പൊണ്ണത്തടിക്കാരനാണെന്നാണ് ന്യൂസിലന്റ്-യുഎസ് ഗവേഷകര്‍ നടത്തിയ പഠനം കണ്ടെത്തി. ഈ പഠന റിപ്പോര്‍ട്ടാണ് ലോകാരോഗ്യ സംഘടനയുടെ ബുള്ളറ്റിന്‍ ആയി പ്രസിദ്ധപ്പെടുത്തിയത്. പൊണ്ണത്തടിയെ തുടര്‍ന്നുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യകരമായ ആഹാര സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാറുകള്‍ ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ) 30 [...]

Read more ›
രോഗാണുക്കളുടെ ജനിതകമാറ്റം, പ്രതിരോധ കുത്തിവയ്പ് നിഷ്ഫലമാകുന്നു !

രോഗാണുക്കളുടെ ജനിതകമാറ്റം, പ്രതിരോധ കുത്തിവയ്പ് നിഷ്ഫലമാകുന്നു !

മെല്‍ബണ്‍: പകര്‍ച്ചപ്പനിക്ക് കാരണമാകുന്ന വൈറസുകള്‍ക്ക് ജനിതമാറ്റം സംഭവിച്ചതിനെത്തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ് നിഷ്ഫലമാകുന്നതായി ശാസ്ത്രലോകം. പനിക്ക് കാരണമാകുന്ന ഇപ്പോഴത്തെ വൈറസുകളെ ചെറുക്കാന്‍ 2014-15 കാലത്ത് നല്‍കിയിരുന്ന വൈറസുകള്‍ക്ക് കഴിയുന്നില്ലെന്ന് വിഖ്യാതമായ ദി വിസ്താര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് കണ്ടെത്തിയിരിക്കുന്നത്. സെല്‍റിപ്പോര്‍ട്ട് എന്ന ഓണ്‍ലൈന്‍ ജേര്‍ണലില്‍ ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിലെ അസിസ്റ്റന്റ് പ്രഫസര്‍ സ്‌കോട്ട് ഹെന്‍സ് ലി തയാറാക്കിയ ലേഖനം ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്നു. പകര്‍ച്ചപ്പനി ഓരോ സീസണിലും ലോകത്തെ മൂന്നു മുതല്‍ [...]

Read more ›
എച്ച്‌ഐവിയെ ചെറുക്കുന്ന സുന്നത്ത് യന്ത്രത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

എച്ച്‌ഐവിയെ ചെറുക്കുന്ന സുന്നത്ത് യന്ത്രത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

മെല്‍ബണ്‍: വേദനയും അധിക രക്തസ്രാവവും കൂടാതെ പുരുഷന്മാര്‍ക്ക് ലിംഗാഗ്ര ചര്‍മ്മം നീക്കം ചെയ്യാവുന്ന (male circumcision) ഉപകരണത്തിന് ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരം. ഷാംഗ്‌റിംഗ് എന്ന പ്‌ളാസ്റ്റിക് ഉപകരണമാണ് ഡബ്‌ള്യൂ.എച്ച്.ഒയുടെ അംഗീകാരം നേടിയത്. രണ്ട് പ്‌ളാസ്റ്റിക് വളയങ്ങള്‍ സംയോജിച്ചുള്ള ഉപകരണമാണിത്.ശസ്ത്രക്രിയയിലൂടെ അഗ്രചര്‍മ്മത്തിലേക്ക് ഈ വളയങ്ങള്‍ കയറ്റിയാണ് ചര്‍മ്മം ഛേദിക്കുക. ചര്‍മ്മ നീക്കത്തിനു ശേഷം സാധാരണ പോലുള്ള തുന്നിക്കെട്ടിന്റെ ആവശ്യമില്ലെന്നതാണ് ഇതിന്റെ സവിശേഷത. ആവശ്യത്തിനു ശേഷം നശിപ്പിച്ചുകളയാനുമാവും. പരമ്പരാഗത രീതിയ്ക്കു വേണ്ടിവരുന്നതിലും [...]

Read more ›
ഇ-സിഗരറ്റ് നിര്‍മാണത്തിലേക്ക് വഴിതിരിഞ്ഞ് നടക്കുന്ന അര്‍ബുദമരുന്ന് ഗവേഷകർ!

ഇ-സിഗരറ്റ് നിര്‍മാണത്തിലേക്ക് വഴിതിരിഞ്ഞ് നടക്കുന്ന അര്‍ബുദമരുന്ന് ഗവേഷകർ!

വാഷിങ്ടണ്‍: ലോകത്തിന്‍െറ ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദത്തെ മെരുക്കാന്‍ വര്‍ഷങ്ങളോളം പണിപ്പെട്ട ഗവേഷകര്‍ ഇ-സിഗരറ്റ് നിര്‍മാണത്തിലേക്ക് വഴിതിരിഞ്ഞ് നടക്കുന്നു. മരുന്ന് തേടി നടന്നവര്‍ രോഗത്തെ തേടുന്നതാണ് പാശ്ചാത്യ രാജ്യങ്ങളിലെ പുതിയ കാഴ്ച. സ്വിറ്റ്സര്‍ലന്‍ഡിലെ ന്യൂചാറ്റലിലെ ഫിലിപ്പ് മോറിസ് ഇന്‍റര്‍നാഷനല്‍ ഇന്‍കോര്‍പറേഷന്‍ (പി.എം.ഐ) 400ലധികം ശാസ്ത്രജ്ഞന്മാര്‍, കെമിസ്റ്റുകള്‍, ബയോളജിസ്റ്റുകള്‍ എന്നിവരെ ഇ-സിഗരറ്റ് നിര്‍മാണത്തിനായി വിലക്കെടുത്തിട്ടുണ്ട്. മാള്‍ബൊറോ സിഗരറ്റ് നിര്‍മാതാക്കളായ ആല്‍ട്രിയ ഗ്രൂപ്പും സമാനമായി മുന്‍നിര ഗവേഷകരെയും ശാസ്ത്രജ്ഞരെയും നിയമിച്ചിട്ടുണ്ട്. വിപണി കീഴടക്കുമെന്നുറപ്പുള്ള ഇലക്ട്രോണിക് [...]

Read more ›