ശാസ്ത്രം

അതിരപ്പിള്ളി പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പാക്കുമെന്ന് എം.എം മണി.

അതിരപ്പിള്ളി പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പാക്കുമെന്ന് എം.എം മണി.

കേരളം, ശാസ്ത്രം, സമകാലികം November 25, 2017 at 4:41 pm Comments are Disabled

‘പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പാക്കും ഇടതുമുന്നണിയില്‍ ഇത് സംബന്ധിച്ച് ഉയര്‍ന്ന അഭിപ്രായ വ്യത്യാസമാണ് തീരുമാനമാകാത്തതിന് പ്രധാന കാരണം. പ്രകടനപത്രികയില്‍ പദ്ധതിയില്ലെന്ന് പറഞ്ഞാണ് ഒരുവിഭാഗം എതിര്‍ക്കുന്നത് അതുകൊണ്ടുതന്നെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പദ്ധതി നടപ്പാക്കണം എന്നാണ് പാര്‍ട്ടി നിലപാട്’ മന്ത്രി പറഞ്ഞു. അരമണിക്കൂര്‍ വൈദ്യുതി പോയാല്‍ പരിസ്ഥിതിവാദികള്‍ പോലും ക്ഷമിക്കില്ല. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന പരിസ്ഥിതിവാദികളാണ് പദ്ധതിക്ക് എതിര്‍നില്‍ക്കുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പദ്ധതി തടയരുത്. എന്ത് തൊട്ടാലും [...]

Read more ›
ജീവയോഗ്യമായ ഗ്രഹം കണ്ടെത്തി! സുപ്രധാന നേട്ടവുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍.

ജീവയോഗ്യമായ ഗ്രഹം കണ്ടെത്തി! സുപ്രധാന നേട്ടവുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍.

മെല്‍ബണ്‍: ഭൗമപഠനത്തില്‍ ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ക്ക് സുപ്രധാനനേട്ടം. സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ള ജീവയോഗ്യ ഗ്രഹത്തെ തിരിച്ചറിഞ്ഞ ഓസ്‌ട്രേലിയന്‍ ഗവേഷകരുടെ നേട്ടം തെളിയിക്കുന്നത് അതാണ്. ഭൂമിയില്‍നിന്ന് കേവലം 14 പ്രകാശവര്‍ഷം മാത്രം അകലെ വോള്‍ഫ് 1061 എന്ന ചുവന്ന കുള്ളന്‍ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഗ്രഹത്തിന് വോള്‍ഫ് 1061 സി എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കണ്ടത്തെിയിട്ടുള്ള സൗരേതര ഗ്രഹങ്ങളില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഈ ഗ്രഹത്തിന് ഭൂമിയേക്കാള്‍ നാല് മടങ്ങ് ഭാരമാണ് കണക്കാക്കുന്നത്. [...]

Read more ›
പാസ് വേര്‍ഡ് ഇല്ലാത്ത ഇന്റര്‍നെറ്റ് ലോകത്തിന് യാഹൂ!

പാസ് വേര്‍ഡ് ഇല്ലാത്ത ഇന്റര്‍നെറ്റ് ലോകത്തിന് യാഹൂ!

മെല്‍ബണ്‍: പാസ് വേര്‍ഡ് ഇല്ലാത്ത ഇന്റര്‍നെറ്റ് ലോകത്തേ യാഹു വരുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ ഇമെയില്‍ സേവനങ്ങള്‍ എന്നിവയ്ക്ക് പാസ്‌വേര്‍ഡുകള്‍ ഒഴിവാക്കുന്ന വിപ്ലവകരമായ കണ്ടുപിടുത്തത്തിലാണ് യാഹു. അടുത്തിടെ പുറത്തിറക്കുന്ന അപ്‌ഡേറ്റില്‍ ലോഗിന്‍ ചെയ്യാന്‍ പാസ്‌വേര്‍ഡിന് പകരമുള്ള സംവിധാനം അവതരിപ്പിക്കും. അക്കൗണ്ട് കീ എന്ന പേരിലാണ് യാഹു പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഐഫോണിലും ആന്‍ഡ്രോയിഡ് ഡിവൈസുകളിലും സപ്പോര്‍ട്ട് ചെയ്യുന്ന പുതുക്കിയ ആപ്പ് ഉടന്‍ പുറത്തിറങ്ങും. സ്മാര്‍ട്ട്‌ഫോണിലേക്ക് അയക്കുന്ന ഒരു നോട്ടിഫിക്കേഷനിലൂടെയായിരിക്കും ലോഗിന്‍ ഏര്‍പ്പെടുത്തുക. [...]

Read more ›
ചിന്നഗ്രഹം പതിക്കില്ല. നാസ വിശദീകരണക്കുറിപ്പിറക്കി.

ചിന്നഗ്രഹം പതിക്കില്ല. നാസ വിശദീകരണക്കുറിപ്പിറക്കി.

മെല്‍ബണ്‍: സെപ്റ്റംബര്‍ 15നും 28നുമിടക്ക് ഭൂമിയെ നശിപ്പിക്കാന്‍ ശേഷിയുള്ള ചിന്നഗ്രഹം പതിച്ചേക്കുമെന്ന് ഇന്റര്‍നെറ്റില്‍ പ്രചരിച്ച വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് നാസ. അടുത്ത 100 വര്‍ഷത്തേക്ക് സമാനമായ ബഹിരാകാശ ‘ആക്രമണം’ ഉണ്ടാകാനുള്ള സാധ്യത 0.01 ശതമാനം മാത്രമാണെന്നും കഴിഞ്ഞദിവസം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കരീബിയന്‍ ദ്വീപായ പോര്‍ട്ടോ റികോ മാത്രമല്ല, അമേരിക്കയുടെയും മെക്‌സികോയുടെയും അറ്റ്‌ലാന്റിക് തീരങ്ങളെയും ദക്ഷിണ, മധ്യ മേഖലകളെയും വിഴുങ്ങാന്‍ശേഷിയുള്ള ചിന്നഗ്രഹം രണ്ടാഴ്ചക്കിടയില്‍ ഏതുനിമിഷവും പതിച്ചേക്കുമെന്ന് ബ്‌ളോഗുകള്‍ വഴിയാണ് പ്രചരിച്ചത്. അമേരിക്ക [...]

Read more ›
വാർത്തകൾക്കായി ഇനി NewsCast ആപ്പ് !

വാർത്തകൾക്കായി ഇനി NewsCast ആപ്പ് !

മെല്‍ബണ്‍: ഇന്റര്‍നെറ്റിലും പത്രങ്ങളിലും വാര്‍ത്തകള്‍ തിരഞ്ഞ് സമയം കളയുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ ഇനി അതിന് സമയം നീക്കിവയ്‌ക്കേണ്ട. ഇതേ ജോലിയെടുക്കാന്‍ ഒരു ആപ്ലിക്കേഷന്‍ ഒരുങ്ങുന്നു. വെബ് ലോകത്ത് നിന്നും പ്രധാനപ്പെട്ട വാര്‍ത്തകള്‍ തെരഞ്ഞുപിടിച്ച് അതിന്റെ സംഗ്രഹം യൂസര്‍മാര്‍ക്ക് വായിച്ചുകേള്‍പ്പിക്കുന്ന ആപ്പ് മൈക്രോസോഫ്റ്റിന്റെ അണിയറയിലാണ് ഒരുങ്ങുന്നത്. പിന്നീട് വായിക്കാനായി വാര്‍ത്തകള്‍ സേവ് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ടാകുമെന്ന് അറിയുന്നു. ന്യൂസ്‌കാസ്റ്റ് എന്നാണ് ആപ്പിന്റെ പേര്. എന്നാല്‍ ആപ്പിനെക്കുറിച്ച് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. [...]

Read more ›
ഗൂഗിളിന്റെ ഡ്രൈവറില്ലാകാര്‍ അപകടത്തില്‍പ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്.

ഗൂഗിളിന്റെ ഡ്രൈവറില്ലാകാര്‍ അപകടത്തില്‍പ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്.

മെല്‍ബണ്‍: ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ അപകടത്തില്‍പ്പെട്ട് ആദ്യമായി നാല് പേര്‍ക്ക് പരിക്കേറ്റതായി ഗൂഗിള്‍ അറിയിച്ചു. കാലിഫോര്‍ണിയയില്‍ ജൂലായ് ഒന്നിനാണ് സംഭവം. സെല്‍ഫ് ഡ്രൈവിംഗ് കാറും മറ്റൊരു കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകട സമയത്ത് കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും മറ്റേ കാറിന്റെ ഡ്രൈവറിനുമാണ് നിസാര പരിക്കേറ്റത്. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും ചെറിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സെന്‍സറും കാമറുകളുമുള്ള സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ ഡ്രൈവര്‍ സീറ്റില്‍ ഒരാളെ [...]

Read more ›
ഒരു വയസ്സില്‍ താഴെയുള്ള മൂന്നിലൊന്ന് കുഞ്ഞുങ്ങളും സ്മാര്‍ട് ഫോണുകളും ടാബ്ലറ്റുകളും ഉപയോഗിക്കുന്നെന്ന് പഠനം!

ഒരു വയസ്സില്‍ താഴെയുള്ള മൂന്നിലൊന്ന് കുഞ്ഞുങ്ങളും സ്മാര്‍ട് ഫോണുകളും ടാബ്ലറ്റുകളും ഉപയോഗിക്കുന്നെന്ന് പഠനം!

വാഷിംഗ്ടണ്‍:അമ്മിഞ്ഞപ്പാല്‍ മണക്കുന്ന കൈകള്‍ കൊണ്ട് സ്മാര്‍ട്ട്‌ഫോണിലെ ആപ്ലിക്കേഷനുകള്‍ മാറ്റുന്ന കുരുന്നിനെ അഭിമാനത്തോടെ നോക്കുന്ന മാതാപിതാക്കളുടെ ചിത്രം ലോകത്തെല്ലായിടത്തുമുണ്ട്. അതായത് സാങ്കേതിക വിപ്ലവത്തിന്റെ കളിത്തൊട്ടിലിലേക്കാണ് ലോകത്തെ ഏതൊരു കുരുന്നും പിറന്നുവീഴുന്നതെന്ന് ചുരുക്കം. ഒരു വയസ്സില്‍ താഴെയുള്ള മൂന്നിലൊന്ന് പിഞ്ചുകുഞ്ഞുങ്ങളും സ്മാര്‍ട് ഫോണുകളും ടാബ്ലറ്റുകളും ഉപയോഗിക്കുന്നെന്ന് അമേരിക്കയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെ കാര്യമാണെങ്കിലും വികസിത-വികസ്വര രാജ്യങ്ങളിലെല്ലാം ഈ നിരക്കില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ വരാനേ സാധ്യതയുള്ളൂ. ഒരു വയസ്സായ കുഞ്ഞുങ്ങളില്‍ ഏഴില്‍ ഒരു [...]

Read more ›
ത്രീഡി പഴങ്കഥ ഇനി ഫോര്‍ഡി യുഗം, സാങ്കേതികവിദ്യ ഓസ്‌ട്രേലിയയില്‍ പിറവികൊണ്ടു!

ത്രീഡി പഴങ്കഥ ഇനി ഫോര്‍ഡി യുഗം, സാങ്കേതികവിദ്യ ഓസ്‌ട്രേലിയയില്‍ പിറവികൊണ്ടു!

മെല്‍ബണ്‍: ത്രീഡി സാങ്കേതിക വിദ്യ പഴങ്കഥയാകുന്നു. സിനിമയില്‍ മാത്രമല്ല അച്ചടിമേഖലയിലും. ഏറെ ജനപ്രീതി നേടിയ ത്രിമാന പ്രിന്റിംഗ് സാങ്കേതിക വിദ്യക്ക് പുതിയ സാധ്യതകള്‍ നല്‍കിക്കൊണ്ട് ചതുര്‍മാന സാങ്കേതികവിദ്യ ഓസ്‌ട്രേലിയയില്‍ പിറവികൊണ്ടുകഴിഞ്ഞു. വൈദ്യശാസ്ത്രം, നിര്‍മാണം, ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്‌സ് മേഖലകളില്‍ മുന്നേറ്റത്തിന് ഈ സാങ്കേതികവിദ്യ അവസരമൊരുക്കുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഒരു ഡിജിറ്റല്‍ മാതൃകയെ അടിസ്ഥാനമാക്കി ഏത് ആകൃതിയിലുള്ള ത്രിമാനരൂപവും ഉപകരണവും നിര്‍മിക്കാനുള്ള സാങ്കേതിക സാധ്യതയാണ് ത്രിമാന പ്രിന്റിംഗ്്. ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന മാതൃക [...]

Read more ›
പാട്ട് കേട്ട് കേള്‍വി നഷ്ടമാകുന്ന യുവജനങ്ങളുടെ എണ്ണം ഒരു ബില്യന്‍ കവിഞ്ഞു

പാട്ട് കേട്ട് കേള്‍വി നഷ്ടമാകുന്ന യുവജനങ്ങളുടെ എണ്ണം ഒരു ബില്യന്‍ കവിഞ്ഞു

മെല്‍ബണ്‍: ഉച്ചത്തിലുള്ള പാട്ട് കേട്ട് കേള്‍വി ശക്തി തകരാറിലായ യുവജനങ്ങളുടെ എണ്ണം ലോകമെമ്പാടും വര്‍ധിക്കുന്നതായി ലോകാരോഗ്യസംഘടന ആശങ്കപ്പെടുന്നു. ഇയര്‍ഫോണിലൂടെ നിരന്തരം പാട്ടുകേള്‍ക്കുന്നത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നേരത്തെ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഈ വിഭാഗത്തെ ഒഴിച്ച് അമിത ശബ്ദത്തില്‍ പാട്ടുകേള്‍ക്കുന്നവരുടെ കാര്യത്തിലാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്. ഇത്തരത്തില്‍ കേള്‍ക്ക് തകരാര്‍ സംഭവിച്ചവരുടെ എണ്ണം ഒരു മില്യണിലധികമായെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 12 നും 35 നും ഇടയിലുള്ളവരില്‍ പകുതിയോളം പേര്‍ [...]

Read more ›
അനന്തതയില്‍ നിന്ന് റേഡിയോ തരംഗങ്ങള്‍!

അനന്തതയില്‍ നിന്ന് റേഡിയോ തരംഗങ്ങള്‍!

കാന്‍ബറ: ഭൂമിയില്‍നിന്ന് 5.5 ബില്യണ്‍ പ്രകാശവര്‍ഷം അകലെനിന്നുള്ളതെന്ന് കരുതുന്ന സ്രോതസ്സില്‍നിന്ന് ചെറുതും തീവ്രതയുള്ളതുമായ റേഡിയോ തരംഗങ്ങള്‍ കണ്ടത്തെിയതായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍. ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് ഓര്‍ഗനൈസേഷനിലെ (സി.എസ്.ഐ.ആര്‍.ഒ) ശാസ്ത്രജ്ഞരാണ് പാര്‍ക്‌സ് റേഡിയോ ടെലിസ്‌കോപിലൂടെ ഇക്കാര്യം കണ്ടത്തെിയതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് റിപ്പോര്‍ട്ട് ചെയ്തത്. മെല്‍ബണിലെ സ്വിന്‍ബേണ്‍ സര്‍വകലാശാലയിലെ പിഎച്ച്.ഡി വിദ്യാര്‍ഥിയായ എമിലി പെട്രോഫ് തരംഗത്തിന്റെ സ്പന്ദനം ആദ്യമായി തത്സമയം കണ്ടതായി റിപ്പോര്‍ട്ട് പറയുന്നു. 2007ലാണ് [...]

Read more ›