ആത്മീയരംഗം

ഓസ്‌ട്രേലിയയിലെ ആദ്യ LGBTI മോസ്‌ക്‌ തുറക്കാനുള്ള ശ്രമങ്ങളുമായി ഗേ ഇമാം.

ഓസ്‌ട്രേലിയയിലെ ആദ്യ LGBTI മോസ്‌ക്‌ തുറക്കാനുള്ള ശ്രമങ്ങളുമായി ഗേ ഇമാം.

താനൊരു സ്വവർഗാനുരാഗി ആണെന്ന് തുറന്നു പ്രഖ്യപിച്ച ആദ്യ ഇമാമായ – ഇമാം നൂർ വാർസമേ ആണ് ഓസ്‌ട്രേലിയയിലെ ആദ്യ LGBTI സൗഹാർദ്ദ മോസ്ക്കിനുള്ള ശ്രമങ്ങൾ ആരഭിച്ചിരിക്കുന്നത്. ഒരു മോസ്‌ക്കിനൊപ്പം ലിംഗഭിന്നതമൂലം പ്രശ്നങ്ങൾ നേരിടുന്നവർക്കുള്ള ഒരു അഭയസ്ഥാനമായും ഒപ്പം കൗൺസിലിംഗ് സെന്ററായും ഈ സ്ഥാപനം പ്രവർത്തിക്കും. മെൽബണിലെ ഒരു പ്രസിദ്ധമായ മോസ്‌ക്കിൽ ഇമാമായിരുന്ന നൂർ,ഖുറാൻ മനഃപ്പാഠമാക്കിയ വിരലിലെണ്ണാവുന്നവരിൽ ഒരാളായ ഹാഫിസ് ആണ്. എന്നാൽ 2010ൽ താൻ ഒരു ഗേ ആണ് എന്ന് [...]

Read more ›
വിവാദങ്ങൾക്ക് അന്ത്യം; ആട്ടിറച്ചി പരസ്യം പിൻവലിച്ചു

വിവാദങ്ങൾക്ക് അന്ത്യം; ആട്ടിറച്ചി പരസ്യം പിൻവലിച്ചു

popular, ആത്മീയരംഗം, നമ്മുടെ നഗരം November 25, 2017 at 4:02 pm Comments are Disabled

മെൽബൺ: ഹൈന്ദവ ദൈവമായ ഗണപതിയുടെ രൂപം ഉൾപ്പെടുത്തിയതിനെത്തുടർന്ന്‌ വിവാദത്തിലായ ആട്ടിറച്ചി പരസ്യം പിൻവലിച്ചു. പരസ്യം പുനഃപരിശോധിച്ച അഡ്വർടൈസിങ് സ്റ്റാൻഡേർഡ്സ് ബ്യുറോ ആണ് ഇത് പിൻവലിക്കാൻ ആവശ്യപ്പെട്ടത്. ആട്ടിറച്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മീറ്റ് ആൻഡ് ലൈവ് സ്റ്റോക്ക് ഓസ്‌ട്രേലിയയുടെ പരസ്യ വീഡിയോയിൽ ഹൈന്ദവ ദൈവമായ ഗണപതിയുടെ രൂപം ഉൾപ്പെടുത്തിയത്തിനെതിരെ ഓസ്ട്രേലിയയിൽ ഹിന്ദുമത വിശ്വാസികൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ഓസ്‌ട്രേലിയിലെ ഇന്ത്യൻ ഹൈ കമ്മീഷനിൽ നിന്നുൾപ്പെടെ ഏതാണ് 200 ൽ പരം പരാതികളാണ് പരസ്യത്തിനെതിനെ [...]

Read more ›
കരോൾ നൈറ്റിന് തയ്യാറെടുത്ത് അഡലൈഡിലെ മലയാളി സമൂഹം..!

കരോൾ നൈറ്റിന് തയ്യാറെടുത്ത് അഡലൈഡിലെ മലയാളി സമൂഹം..!

അഡലൈഡ്: ക്രിസ്തുമസ്   ദിനങ്ങളുടെ ആഘോഷത്തിന്റ മുന്നൊരുക്കാം വിളംബരം ചെയ്ത്  അഡലൈഡിലെ മലയാളി സമൂഹത്തിന്റെ കരോൾ നൈറ്റ് ഈ വരുന്ന ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് സീറ്റൻ  ക്രിസ്ത്യൻ ഫാമിലി സെന്ററിൽ നടത്തപ്പെടുന്നു. 2010-ൽ ലളിതമായ രീതിയിൽ ആരംഭിച്ച കരോൾ നൈറ്റ് പിന്നീടുള്ള വർഷങ്ങളിലൂടെ പടിപടിയായി  വളർന്ന് വിവധ മത സമുദായങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. ഇത്തവണ ഒരു ഡസനിലധികം സംഘടനകളുടെ പ്രവർത്തകരാണ്  കരോൾ സന്ധ്യയുടെ ഭാഗമാകുന്നത്. കഴിഞ്ഞ വർഷങ്ങളിലേതുപോലെ തന്നെ ഇത്തവണയും കലാപരിപാടികളെത്തുടർന്ന് [...]

Read more ›
യാക്കോബായ സുറിയാനി ഓർത്തഡൊക്സ് സഭയ്ക്ക് മെൽബണിൽ പുതിയ ദൈവാലയം.

യാക്കോബായ സുറിയാനി ഓർത്തഡൊക്സ് സഭയ്ക്ക് മെൽബണിൽ പുതിയ ദൈവാലയം.

ആത്മീയരംഗം, മെല്‍ബണ്‍, സമകാലികം October 8, 2016 at 9:51 am Comments are Disabled

ഹെതർട്ടൺ(മെൽബൺ): മെൽബണിലും സമീപപ്രദേശത്തുമുള്ള മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ കഴിഞ്ഞ 10 വർഷമായുള്ള കാത്തിരുപ്പിനു വിരാമമിട്ട്നിർമ്മാണം പൂർത്തിയായി വരുന്ന സെന്റ്.ജോർജ്ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ വി.മൂറോൻ അഭിഷേകകൂദാശയ്ക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ഈ‍ മാസം 14,15 തിയതികളിലാണ്‌ മെൽബണിന്റെ തെക്കൻ സബർബിലുള്ള ഹെതർട്ടണിൽപണി കഴിപ്പിച്ചിരിക്കുന്ന ദൈവാലയത്തിന്റെ കൂദാശ നടത്തപ്പെടുന്നത്. മൂന്ന് വിശുദ്ധ ത്രോണോസുകളോടുകൂടി 2015 ജൂൺ മാസത്തിൽ നിർമ്മാണം ആരംഭിച്ച ദേവാലയത്തിന്റെ ആദ്യഘട്ടം 450 പേർക്ക് ആരാധിക്കുവാൻഉതകുംവിധം കാർപാർക്കോടുകൂടി പണി [...]

Read more ›
അനുഗ്രഹ നിറവിൽ കാൻബറ ;സെന്റ്‌ അൽഫോൻസ സിറോ മലബാർ സമൂഹം ഇടവക പദവിയിൽ

അനുഗ്രഹ നിറവിൽ കാൻബറ ;സെന്റ്‌ അൽഫോൻസ സിറോ മലബാർ സമൂഹം ഇടവക പദവിയിൽ

കാൻബറ: സിറോ മലബാർ ഓസ്ട്രെലിയൻ മെൽബണ്‍ രൂപതയുടെ കീഴിൽ കാൻബറ സെന്റ്‌ അൽഫോൻസ സിറോ മലബാർ ഇടവക നിലവിൽ വന്നു. രൂപതാധ്യക്ഷൻ മാർ. ബോസ്കോ പുത്തൂർ പിതാവിന്റെ ഇടവക പ്രഖ്യാപന ഉത്തരവ് വികാരി ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരിയാണ് പ്രഖ്യാപിച്ചത് .കാൻബറയിൽ യരലുംല സെന്റ്സ് പീറ്റെർസ് ചന്നെല്സ് ദേവാലയത്തിൽ നടന്ന വിശുദ്ധ അല്ഫോൻസാമ്മയുടെയും പരിശുദ്ധ കന്യക മറിയത്തിന്റെയും തിരുന്നാൾ ആഘോഷങ്ങളുടെ മദ്ധ്യേ ആയിരുന്നു ഇടവക പ്രഖ്യാപനം എന്നത് വിശ്വാസ സമൂഹത്തിനു [...]

Read more ›
വിശ്വാസ ദീപത്തിന് തിരികൊളുത്തി അഡ്‌ലൈഡില്‍ വിബിഎസ് ക്ലാസുകള്‍ 11 മുതല്‍..!

വിശ്വാസ ദീപത്തിന് തിരികൊളുത്തി അഡ്‌ലൈഡില്‍ വിബിഎസ് ക്ലാസുകള്‍ 11 മുതല്‍..!

അഡ്‌ലൈഡ്:അഡ്‌ലൈഡിലെ മലയാളി കുട്ടികള്‍ക്ക് അവധിക്കാലത്ത് ആടിപ്പാടി  രസിക്കാന്‍ മാര്‍ തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍  വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ 2015 ആരംഭിക്കുന്നു. 11 ാം തീയതി ശനി മുതല്‍ 13 നു തിങ്കള്‍ വരെ  വുഡ്‌വില്ലിലെ സെന്റ് മാര്‍ഗരറ്റ് ആംഗ്ലിക്കന്‍ ദേവാലയത്തിലാണ്  ബൈബിള്‍പഠനക്ലാസുകള്‍. കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ പ്രാവീണ്യം നേടിയ റെജി മാത്യവും ഡെ്ബ്ബി മാത്യുവും  ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. “The Promise” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബൈബിള്‍ കഥകളും പാട്ടുകളും കളികളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. അഡ്‌ലൈഡിലുള്ള വിവിധ [...]

Read more ›
ന്യൂസിലന്റില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അഞ്ചാമത്തെ ദേവാലയം ഓക്‌ലന്റില്‍

ന്യൂസിലന്റില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അഞ്ചാമത്തെ ദേവാലയം ഓക്‌ലന്റില്‍

Association News, അന്തര്‍ദേശീയം, ആത്മീയരംഗം February 12, 2015 at 6:09 pm Comments are Disabled

ഓക്‌ലന്റ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ന്യൂസിലന്റിലെ അഞ്ചാമത്തെ ദേവാലയത്തിന്റെ കൂദാശ 13, 14 തീയതികളില്‍ നടത്തും. വട്ടശ്ശേരില്‍ തിരുമേനിയുടെ നാമത്തില്‍ സഭ ന്യൂസിലന്റില്‍ നിര്‍മിക്കുന്ന ആദ്യത്തെ ദേവാലായമാണ് ഓക്‌ലന്റില്‍ കൂദാശക്കൊരുങ്ങുന്നത്. ആറുകോടിയോളം രൂപ ചെലവില്‍ പണി കഴിപ്പിച്ചിരിക്കുന്ന ദേവാലയത്തിന്റെ കൂദാശ മദ്രാസ് ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസാണ് നിര്‍വഹിക്കുക. ഇപ്പോള്‍ വെല്ലിങ്ടണ്‍, ഹാമില്‍ടണ്‍, പാല്‍മെര്‍സ്റ്റണ്‍, ക്രൈസ്റ്റ് ചര്‍ച്ച് എന്നീ സ്ഥലങ്ങളില്‍ സഭയ്ക്കു ദേവാലയങ്ങളുണ്ട്.

Read more ›
പരിശുദ്ധജപമാല രാജ്ഞിയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും നിരുനാളിന് അഡ്‌ലൈഡില്‍ ചൊവ്വാഴ്ച തുടക്കം.

പരിശുദ്ധജപമാല രാജ്ഞിയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും നിരുനാളിന് അഡ്‌ലൈഡില്‍ ചൊവ്വാഴ്ച തുടക്കം.

മെല്‍ബണ്‍: സീറോ മലബാര്‍ സെന്റ് തോമസ് രൂപതയുടെ മെല്‍ബണ്‍-അഡ്‌ലൈഡ് സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്തതിരുനാള്‍ ഈമാസം 21 (ചൊവ്വ) മുതല്‍ നവംബര്‍ ഒന്നുവരെ  (ശനി)  ആഘോഷപൂര്‍വം കൊണ്ടാടും. സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്‌ലൈഡില്‍ സാലിസ്ബറിയിലും പാരാഫില്‍ഡ് ഗാര്‍ഡനിലുമായാണ് തിരുനാള്‍ ആഘോഷങ്ങള്‍. ജപമാലയിലും തിരുനാള്‍ കര്‍മങ്ങളിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ സീറോ മലബാര്‍ അഡ്‌ലൈഡ്  ചാപ്ലെയിന്‍ റവ.ഡോ.ഫ്രെഡറിക് എലുവത്തിങ്കലും തിരുനാള്‍ കമ്മിറ്റി പ്രസുദേന്തിമാരും ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ സമൂഹത്തോട് അഭ്യര്‍ഥിച്ചു. ഒക്ടോബര്‍ 21 ന് സാലിസ്ബറിയിലെ സെന്റ് അഗസ്റ്റിയന്‍സ് [...]

Read more ›
ക്നാനായ ഓഷ്യാനിയാ കണ്‍വൻഷനിൽ  അഡലൈഡിന്റെ താരത്തിളക്കം.

ക്നാനായ ഓഷ്യാനിയാ കണ്‍വൻഷനിൽ അഡലൈഡിന്റെ താരത്തിളക്കം.

അഡലൈഡ്: ഓഷ്യാനിയാ റീജിയനിലെ ക്നാനായ ജനതയെ പുളകം കൊള്ളിച്ച് സമാപിച്ച ക്നാനായ ഓഷ്യാനിയാ കണ്‍വൻഷനിൽ അഡലൈഡിന്റെ താരത്തിളക്കം. Septembar 27, 28, 29 തീയതികളിൽ നടന്ന കണ്‍വൻഷനിൽ സമസ്ത മേഖലകളിലും South Australian പങ്കാളികൾ തങ്ങളുടെ സാന്നിധ്യം വിസ്മയവും വിസ്തൃതവുമാക്കി. ക്നാനായ അസോസിയേഷൻ ഓഫ് സൌത്ത് ഓസ്ട്രെലിയയുടെ പ്രസിഡന്റ്‌ ശ്രീ സജിമോൻ ജോസഫ്‌ വരകുകാലായിൽ ചിട്ടപ്പെടുത്തിയ പ്രാരംഭ ഗാനത്തോടെ തുടങ്ങിയ കണ്‍വൻഷനിൽ ഇഞ്ചോടിഞ്ച് മത്സരം നടന്ന Mister & Miss [...]

Read more ›
കത്തോലിക്ക വിശ്വാസത്തില്‍ സമഗ്രമാറ്റങ്ങള്‍ ഉണ്ടാകുമോ? ചരിത്രം തിരുത്തുന്ന സിനഡിന് വത്തിക്കാനില്‍ തുടക്കം

കത്തോലിക്ക വിശ്വാസത്തില്‍ സമഗ്രമാറ്റങ്ങള്‍ ഉണ്ടാകുമോ? ചരിത്രം തിരുത്തുന്ന സിനഡിന് വത്തിക്കാനില്‍ തുടക്കം

അന്തര്‍ദേശീയം, ആത്മീയരംഗം October 6, 2014 at 11:13 pm Comments are Disabled

മെല്‍ബണ്‍:വിവാഹ മോചനം, ഗര്‍ഭച്ഛിദ്രം, വിവാഹപൂര്‍വ ലൈംഗീകത തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭയുടെ നിലപാടുകള്‍ പുനഃപരിശോധിക്കണമോയെന്ന് ചര്‍ച്ച ചെയ്യുന്ന ചരിത്രപ്രധാനമായ സിനഡിന് വത്തിക്കാനില്‍ തുടക്കമായി. കത്തോലിക്ക സഭയിലെ ബിഷപ്പുമാരും കര്‍ദിനാള്‍മാരും ക്ഷണിക്കപ്പെട്ട ഏതാനും അല്‍മായരുമാണ് സിനഡില്‍ പ്‌ങ്കെടുക്കുന്നത്. നല്ല ഇടയന്‍മാരല്ലാത്തവര്‍ ദൈവ ധ്വംസകരാണെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തുറന്നുപറച്ചിലോടെയാണ് സിനഡ് തുടങ്ങിയത്. നല്ല ഇടയന്മാര്‍ അല്ലാത്തവര്‍ വിശ്വാസി സമൂഹത്തിന് ഭാരമാണെന്നും സിനഡിന് മുന്നോടിയായി നടന്ന ദിവ്യ ബലിക്കിടെ പാപ്പ വിമര്‍ശിച്ചു. നല്ല ഇടയന്‍ [...]

Read more ›