Events

മെൽബണിലെ ക്രിസ്മസ് വീടുകൾ!

മെൽബണിലെ ക്രിസ്മസ് വീടുകൾ!

Creative Corner, Events, Insight, നമ്മുടെ നഗരം, മെല്‍ബണ്‍ December 14, 2017 at 2:35 pm Comments are Disabled

വേനൽ ചൂടിന്റെ ക്രിസ്മസിനെ മെൽബൺ അലങ്കാരലൈറ്റുകൾ കൊണ്ട് ആഘോഷിക്കുന്നു. അതുകൊണ്ടു തന്നെ ക്രിസ്മസ് ലൈറ്റ് അലങ്കാരങ്ങൾക്കു പ്രസിദ്ധമാണ് മെൽബൺ. നഗരത്തിലും, ഷോപ്പിംഗ് സെന്ററുകളിലുമുള്ള ക്രിസ്മസ് അലങ്കാരങ്ങൾകൂടാതെ നഗരത്തിന്റെ പല സമീപ സബർബുകളിലും സ്വകാര്യ വ്യക്തികൾ അവരുടെ വീടുകളും പലപ്പോഴും ആ സ്ട്രീറ്റുകൾ മുഴുവനായിത്തന്നെയും ക്രിസ്റ്മസിനായി അലങ്കരിച്ച് ഒരുക്കാറുണ്ട്. കുറച്ചുകാലം മുൻപുവരെ കേരളത്തിലെ പള്ളിപ്പെരുന്നാളുകൾക്ക് കണ്ടിരുന്ന ഇല്ല്യൂമിനേഷൻ സംവിധാനത്തെ അനുസ്മരിപ്പിക്കുന്നവിധം മനോഹരമായ ഈ അലങ്കാരങ്ങൾ ക്രിസ്മസ് കാലഖട്ടത്തിലെ മാത്രം ഒരു പ്രത്യേകതയാണ്! [...]

Read more ›
‘ഓസ്‌ട്രേലിയന്‍ ഡ്രീംസ്’ ജൂണ്‍ ഒന്‍പതു മുതല്‍ പത്തൊൻപതു വരെ

‘ഓസ്‌ട്രേലിയന്‍ ഡ്രീംസ്’ ജൂണ്‍ ഒന്‍പതു മുതല്‍ പത്തൊൻപതു വരെ

Events April 4, 2016 at 8:50 pm Comments are Disabled

മെല്‍ബണ്‍: ‘സമന്വയ് ഈവന്റ്‌സ്’ അവതരിപ്പിക്കുന്ന ‘ഓസ്‌ട്രേലിയന്‍ ഡ്രീംസ്’ ജൂണ്‍ ഒന്‍പതു മുതല്‍ 19 വരെ എല്ലാ ഓസ്‌ട്രേലിയന്‍ നഗരങ്ങളിലും അരങ്ങേറും. സൗത്ത് ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത പിന്നണി ഗായകരും സിനിമ-ടെലിവിഷന്‍ താരങ്ങളും സുശാന്ത്, നിഖില്‍ ടീമിന്റെ ഓര്‍ക്കസ്ട്രയും പരിപാടിയുടെ സവിശേഷതകളാണ്. പ്രശസ്ത പിന്നണി ഗായകന്‍ വിജയ് യേശുദാസ് നയിക്കുന്ന സംഗീത സന്ധ്യയില്‍ ടെലിവിഷന്‍ അവതാരകരും ഗായകരുമായ റിമിടോമി, അഫ്‌സല്‍ എന്നിവരും അണിനിരക്കും. മനംകുളിര്‍പ്പിക്കുന്ന നൃത്തച്ചുവടുകളുമായി പ്രശസ്ത ചലച്ചിത്രതാരം രമ്യാനമ്പീശന്‍ വേദിയിലെത്തുന്നു. [...]

Read more ›
“ജോക്ക് ആൻഡ്‌ ജിൽ”  നാളെ വൈകുന്നേരം ക്ലേറ്റണ്‍  റോബർട്ട്  ബ്ലാക്ക് വുഡ് ഹാളിൽ..!

“ജോക്ക് ആൻഡ്‌ ജിൽ” നാളെ വൈകുന്നേരം ക്ലേറ്റണ്‍ റോബർട്ട് ബ്ലാക്ക് വുഡ് ഹാളിൽ..!

മെൽബണ്‍ : ചിരിയുടെ മാമാങ്കം തീര്‍ക്കുവാന്‍ നൃത്ത ന്യത്യങ്ങളുടെ അകമ്പടിയോടെ ജോക്ക് ആൻഡ്‌ ജിൽ  നാളെ മെൽബണിൽ അരങ്ങേറുന്നു.  മലയാളത്തിന്റെ ഹാസ്യ രാജാക്കന്‍മാരായ രമേശ് പിഷാരടിയും , ധര്‍ മ്മജനും , പാഷാണം ഷാജിയും നയിക്കുന്ന ഈ മെഗാഷോയുടെ ആസ്ട്രേലിയന്‍ ടൂര്‍ ഇന്ന് പെർത്തിലെ പ്രദർശനത്തോടെ ആരംഭിച്ചിരിക്കുകയാണ് .  നടിമാരായ റോമ, സരയൂ,ഗായകരായ റോഷന്‍, വില്യംസ് ഐസക്, ഡെല്‍സി നൈനാന്‍ എന്നിവരും സിനിമാ കോറിയോഗ്രാഫര്‍ അബ്ബാസ്, മധുപോള്‍, ശ്യാംസജിത് തുടങ്ങി പതിനഞ്ചോളം കലാകാരന്‍മാരും [...]

Read more ›
മോഹന്‍ലാലിന്റെ മാന്ത്രിക പ്രകടനത്തോടെ മാജിക് പ്ലാനറ്റ് മിഴിതുറന്നു !

മോഹന്‍ലാലിന്റെ മാന്ത്രിക പ്രകടനത്തോടെ മാജിക് പ്ലാനറ്റ് മിഴിതുറന്നു !

ലോകത്തെ ആദ്യത്തെ മാന്ത്രികക്കൊട്ടാരം – മാജിക് പ്ലാനറ്റ് – തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഹാരി ഹൂഡിനിയുടെ സ്മരണയ്ക്കായി ലോകമെമ്പാടും മാന്ത്രിക ദിനമായി ആചരിക്കുന്ന ഒക്ടോബര്‍ 31ന് ലോകപ്രശസ്ത മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ മാജിക് പ്ലാനറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മാജിക് പ്ലാനറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔപചാരികമായി ഉത്ഘാടനം ചെയ്തു. സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, [...]

Read more ›
ജ്വാലോത്സവം 2014: കവി മുരുകന്‍ കാട്ടാക്കട ഗായകരായ അഫ്‌സല്‍, അഖില തുടങ്ങിയവർ മുഖ്യാതിഥികള്‍.

ജ്വാലോത്സവം 2014: കവി മുരുകന്‍ കാട്ടാക്കട ഗായകരായ അഫ്‌സല്‍, അഖില തുടങ്ങിയവർ മുഖ്യാതിഥികള്‍.

മെല്‍ബണ്‍: ബ്രിസ്ബേൻ മലയാളികളുടെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ജ്വാല കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ‘ജ്വാലോത്സവം 2014′ അടുത്തമാസം 18 ന് ഫോറസ്റ്റ്‌ലേക്കിലെ സെന്റ് ജോണ്‍സ് ഇന്റര്‍നാഷണല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടത്തും. പ്രവാസിമലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട, ചലചിത്ര പിന്നണി ഗായകരായ അഫ്‌സല്‍, അഖില എന്നിവരാണ് ഇത്തവണത്തെ മുഖ്യാതിഥികള്‍. ജ്വാലോത്സവത്തിന്റെ ഭാഗമായി ഇന്ത്യയുടെ തനതുനൃത്ത രൂപങ്ങളായ ഒഡീസി, കുച്ചിപ്പിടി എന്നിവ പ്രമുഖ കലാകാരികള്‍  അവകരിപ്പിക്കും. കാവടിയാട്ടം, സംഗീതമേള എന്നിവയും ജ്വാലോത്സവത്തിന്റെ ഭാഗമായി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ വിശദാംശങ്ങള്‍ക്ക് [...]

Read more ›
ക്നാനായ സമൂഹത്തിന്റെ മഹാസംഗമത്തിന് കാൻബറ  ഒരുങ്ങുന്നു..!

ക്നാനായ സമൂഹത്തിന്റെ മഹാസംഗമത്തിന് കാൻബറ ഒരുങ്ങുന്നു..!

Association News, Events, നമ്മുടെ നഗരം, സമകാലികം September 19, 2014 at 8:17 am Comments are Disabled

കാന്‍ബറ: ക്‌നാനായ സംസ്‌കാരത്തിന്റെയും, പാരമ്പര്യത്തിന്റെയും കാഹള ധ്വനിയുമായി രണ്ടാമത്‌ ഓഷ്യാനിയ ക്‌നാനായ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു.  ഈ മാസം 27, 28, 29 തീയതികളില്‍ ആണ് ഓസ്ട്രേലിയ,ന്യൂസിലന്റ് സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ 12 ക്‌നാനായ സംഘടനകളുടെ കൂട്ടായ്‌മയായ ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ ഓഷ്യാനയുടെ നേതൃത്വത്തില്‍ കണ്‍വൻഷൻ നടത്തപ്പെടുന്നത്. കാന്‍ബറയിലുള്ള – കാന്‍ബറ ലേക്ക്‌സ്‌ കരോട്ടല്‍ റിസോര്‍ട്ടില്‍ – ആണ്‌ രണ്ടാമത്‌ ഓഷ്യാനിയ കണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നത്‌. ഓഷ്യാന മേഖലയിലെ ഓസ്‌ട്രേലിയ, [...]

Read more ›
അഡ്‌ലൈഡ് ഈഗിള്‍സിന്റെ മൂന്നാമത് കമ്യുണിറ്റി വോളി കാര്‍ണിവല്‍ ഒക്ടോബര്‍ 11 ന്

അഡ്‌ലൈഡ് ഈഗിള്‍സിന്റെ മൂന്നാമത് കമ്യുണിറ്റി വോളി കാര്‍ണിവല്‍ ഒക്ടോബര്‍ 11 ന്

അഡ്‌ലൈഡ്:  അഡ്‌ലൈഡ് ഈഗിള്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കമ്മ്യുണിറ്റി വോളിബോള്‍ ഒക്ടോബര്‍ 11 ന്. രാവിലെ ഒമ്പതുമുതല്‍ മാരിയണ്‍ ലെഷര്‍ സെന്ററിലാണ് മേള. ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എട്ട് മലയാളി ടീമുകള്‍ക്കൊപ്പം അഡ്‌ലൈഡിലെ എട്ട് വനിതാടീമുകളും കാര്‍ണിവലില്‍ പങ്കെടുക്കും. മെല്‍ബണ്‍, ബ്രിസ്‌ബെയിന്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ മലയാളി ടീമുകള്‍ പങ്കെടുക്കുന്ന തീപാറുന്ന മത്സരങ്ങള്‍ക്കാണ് മേളയില്‍ സാക്ഷ്യംവഹിക്കുക. വോളിബോള്‍ മത്സരങ്ങള്‍ക്കു നേതൃത്വം അഡ്‌ലൈഡ് ഈഗിള്‍സിന് സമ്പന്നമായൊരു  ചരിത്രമുണ്ട്. ആദ്യകാലങ്ങളില്‍ കേരളത്തിന്റെ [...]

Read more ›
കാൻബറയിലെ സീറോ-മലബാർ  സമൂഹം വി.അൽഫോൻസാമ്മയുടെ തിരുന്നാൾ  ആഘോഷിയ്ക്കുന്നു.

കാൻബറയിലെ സീറോ-മലബാർ സമൂഹം വി.അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിയ്ക്കുന്നു.

Association News, Events, സമകാലികം September 6, 2014 at 10:49 pm Comments are Disabled

കാൻബറ : ഒസ്ട്രേലിയയുടെ തലസ്ഥാന  നഗരിയിലെ സീറോ മലബാർ  സമൂഹം    വി.അൽഫോൻസാമ്മയുടെ  തിരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി. ഒക്ടോബർ 3,4,5(വെള്ളി ,ശനി,ഞായർ ) ദിവസങ്ങളിലാണ്  വിപുലമായ  രീതിയിൽ തിരുനാളും  ഇടവക ദിനാചരണവും നടത്തപ്പെടുന്നത് .മൂന്നാം  തീയതി വെള്ളിയാഴ്ച വൈകുന്നേരം ആറിനു  യാരലംല സെന്റ്.പീറ്റർ ചാനൽസ്  പള്ളിയിൽ  നടക്കുന്ന കൊടിയേറ്റത്തോടുകൂടി  തിരുന്നാൾ ആരംഭിക്കും. തുടർന്ന് വി.കുർബാനയും നടക്കുന്നതാണ്. രണ്ടാം ദിവസമായ ശനിയാഴ്ച ഇടവക ദിനമായി ആഘോഷിക്കും . രാവിലെ 8.30 മുതൽ കാൻബറ സിറ്റിയിലെ ബ്രാഡൻ  മെറിചി കോളേജിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി [...]

Read more ›
മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണം പൊന്നോണം സെപ്റ്റംബര്‍ ആറിന്

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണം പൊന്നോണം സെപ്റ്റംബര്‍ ആറിന്

മെല്‍ബണ്‍:പൊന്നിന്‍ചിങ്ങത്തിലെ പൊന്നോളനാളുകളുടെ സമ്പദ്‌സമൃദ്ധി  വര്‍ഷംമുഴുവന്‍ നീളട്ടെയെന്ന പ്രാര്‍ത്ഥനയോടെ , ജനിച്ച മണ്ണിന്റെ ഓര്‍മ്മകള്‍ അയവിറക്കി വിക്ടോറിയയിലെ മലയാളികള്‍ ഓണം  ആഘോഷിക്കാനൊരുങ്ങുകയാണ്. വിക്ടോറിയയിലെ മലയാളികളുടെ കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ (എംഎവി)യുടെ നേതൃത്വത്തില്‍ നോബിള്‍പാര്‍ക്കില്‍ സെപ്റ്റംബര്‍ ആറിന് ആണ് ആഘോഷപരിപാടികള്‍. രാവിലെ 11 മണി മുതല്‍ രാത്രി 7 മണി വരെ നോബിള്‍ പാര്‍ക്ക് സെക്കന്‍ട്രി കോളേജ് ഓഡിറ്റോറിയത്തില്‍ മലയാളത്തനിമയോടെയാണ് പരിപാടികള്‍  സംഘടിപ്പിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ ചലചിത്രവേദിയിലെ തലയെടുപ്പുള്ള താരം സ്ഫടികം ജോര്‍ജാണ്  ഇത്തവണ ഓണാഘോഷത്തിന് മലയാളികള്‍ക്കൊപ്പം [...]

Read more ›
ഒ.ഐ.സി.സി മെമ്പര്‍ഷിപ്പുകള്‍ ഏറ്റുവാങ്ങി

ഒ.ഐ.സി.സി മെമ്പര്‍ഷിപ്പുകള്‍ ഏറ്റുവാങ്ങി

മെല്‍ബണ്‍: ഒ.ഐ.സി.സി അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബെല്ലാരറ്റില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ബെല്ലാരറ്റില്‍ ചേര്‍ത്ത മെമ്പര്‍ഷിപ്പുകള്‍ റീജിയണല്‍ പ്രസിഡന്റ് ജോണ്‍ കാഞ്ഞിരത്തും മൂട്ടിലിന്റെ അധ്യക്ഷതയില്‍ വച്ച് മുന്‍ ഐഎന്‍ടിയുസി നേതാവ് മാര്‍ട്ടിന്‍ ഉറുമീസില്‍ നിന്നും ഒ.ഐ.സി.സി അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സി.പി. സാജു ഏറ്റുവാങ്ങി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മെല്‍ബണിലെ നോബിള്‍ പാര്‍ക്ക് സെക്കണ്ടറി കോളജ് ഹാളില്‍ ഓഗസ്റ്റ് 24 ന് വൈകിട്ട് നാല് മണി മുതല്‍ ആരംഭിക്കുന്ന [...]

Read more ›