സാഹിത്യവേദി

വിമാനം..!!

വിമാനം..!!

കലാലയ ജീവിതം എല്ലാവർക്കും ഓർമ്മകളുടെ കാലമാണ്, എനിക്കും അങ്ങനെ തന്നെ!! (മധുരത്തോടൊപ്പം ‘കയ്‌ക്കുന്ന ഓർമ്മകളും’ നിൽക്കുന്നുണ്ടെങ്കിൽ പോലും… ) ആദ്യമായി കോളേജിൽ കാൽവെയ്ക്മ്പോൾ ആ വെളുത്ത കൊടി ഒരു ആവേശം ആയിരുന്നു… സ്വാതന്ത്രം, ജനാധിപത്യം, സോഷ്യലിസം എന്ന വിളി ഒരു ഉണർവ് ആയിരുന്നു…. പതിനേഴുകാരിയുടെ വിസ്മയക്കാഴ്ച്ചകൾ ആയിരുന്നു…. ഓർമയിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്- ആദ്യ ഇലക്ഷൻ അനുഭവങ്ങൾ…. അതിൽ ഒരിക്കലും മറക്കാനാവാത്തത് എന്റെ പ്രസ്ഥാനത്തിനു വേണ്ടി വോട്ട് ചോദിയ്‌ക്കാൻ വന്ന പാനൽ… [...]

Read more ›
“അറിവ്” : അഡലൈഡ് മലയാളികൾ ഒരുക്കിയ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു..!

“അറിവ്” : അഡലൈഡ് മലയാളികൾ ഒരുക്കിയ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു..!

മെൽബണ്‍ : മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നീട് മധുരിക്കും… ഈ പഴഞ്ചൊല്ലിന് നെല്ലിക്കയുടെ അത്രയും തന്നെ പ്രായം കാണും അല്ലേ?? പ്രായമുള്ളവര്‍ പറയുന്നതു പൂര്‍ണമായും അനുസരിക്കാന്‍ അല്‍പ്പം മടിയൊക്കെയുള്ള യുവതലമുറക്കാര്‍ക്കും മലയാളത്തെ മറക്കാൻ വെമ്പൽ കൊള്ളുന്നവർക്കും ഒരു ഉണർത്തു പാട്ടാണ് അഡലൈഡിലെ രാജേഷ് ജോർജ് എന്ന ചെറുപ്പക്കാരനൊപ്പം ഒരുകൂട്ടം യുവാക്കൾ ചേർന്നൊരുക്കിയ “അറിവ്” എന്ന ഷോട്ട് ഫിലിം. അനീഷ്‌ നായർ കഥയും സംവിധാനവും സായ് അനീഷ് സഹസംവിധാനവും [...]

Read more ›
ഓണം റിലീസിനൊരുങ്ങി അഡലൈഡിൽ നിന്നും ഒരു മലയാള സിനിമ..!

ഓണം റിലീസിനൊരുങ്ങി അഡലൈഡിൽ നിന്നും ഒരു മലയാള സിനിമ..!

അഡലൈഡ്: ഓസ്ട്രേലിയൻ ജീവിതത്തിലേയ്ക്ക് കുടിയേറിയ മലയാളസമൂഹത്തിന്റെ നേർക്കാഴ്ചകളുമായി ഒരു മലയാളസിനിമ എത്തുന്നു.“Australia my Heartland” എന്ന ചിത്രമാണ്‌ അഡലൈഡിലെ ഏതാനും മലയാളികളുടെ ശ്രമഫലമായി അണിയറയിൽ ഒരുങ്ങുന്നത്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ചിരിയ്ക്കുന്ന ഈ ചിത്രം പ്രവാസ ജീവിതത്തിലെ നൊമ്പരങ്ങളും പ്രണയവും നർമ്മങ്ങളും പങ്ക് വയ്ക്കുന്നുന്നതോടൊപ്പം പാശ്ചാത്യ സംസ്കാരത്തിലേയ്ക്ക് വഴിമാറുന്ന പുതു തലമുറയുടെ ചില പ്രതിബിംബങ്ങളും അവതരിപ്പിക്കുന്നു മലയാളത്തിന്റെ മഹാനടൻ ശ്രീനിവാസൻ ആണ്‌ ചിത്രത്തിന്റെ അവതരണം നിർവ്വഹിച്ചിരിക്കുന്നത്.ദിലീപ് ജോസ് കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.ഇനാർട്ടോ [...]

Read more ›
“കൈയ്യില്‍ ഒരു പുസ്തകം”  മെല്‍ബണില്‍ ഗ്രന്ഥശാലക്ക് തുടക്കം.

“കൈയ്യില്‍ ഒരു പുസ്തകം” മെല്‍ബണില്‍ ഗ്രന്ഥശാലക്ക് തുടക്കം.

മെല്‍ബണ്‍ : മെല്‍ബണില്‍ ആദ്യമായി മലയാളം ഗ്രന്ഥശാലക്ക് തുടക്കം. കൈയ്യില്‍ ഒരു പുസ്തകം എന്ന ആശയവുമായി വായാന ശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ “മലയാളം കള്‍ച്ചറല്‍ സ്റ്റഡി സെന്റര്‍ – ഓസ്ട്രലിയ” ( MCSC ) യാണ് ഗ്രന്ഥശാലക്ക് ആരംഭം കുറിച്ചത്. പാശ്ചാത്യ സംസ്കാരത്തില്‍ വളരെ അനുകരണീയ മായ മാതൃക യാന്നു പുസ്തകങ്ങളോടും വായനയോടുമുള്ള ഇവിടത്തെ ജനങ്ങളുടെ കമ്പം. എല്ലാ പൊതു ഇടങ്ങളിലും ഒരു പുസ്തകം കൈയ്യില്‍ സൂക്ഷിക്കുകയും സമയം കിട്ടുമ്പോള്‍ [...]

Read more ›
ദാമ്പത്യങ്ങൾ തകരുമ്പോൾ..!

ദാമ്പത്യങ്ങൾ തകരുമ്പോൾ..!

സമകാലികം, സാഹിത്യവേദി November 14, 2014 at 12:05 am Comments are Disabled

ദാമ്പത്യബന്ധങ്ങൾ തകരുന്നതിനു കണ്ടുപിടിക്കുന്ന കാരണങ്ങൾ കേട്ടാൽ പൊട്ടിച്ചിരിക്കും. ഈ ലോകത്തുള്ള ഒട്ടുമിക്ക സംഗതികളും അതിലുണ്ട്. സിനിമ. പണം. സ്വത്ത്, സ്വർണ്ണം. മദ്യം. അടി, ഇടി, ഇന്റെർനെറ്റ്, മൊബെൽ ഫോൺ, പ്രൊഫഷണൽ ഈഗോ, വിദ്യാഭ്യാസം,ഫിലോസഫി, ആക്റ്റിവിസം….. അങ്ങനെ എല്ലാം. പണ്ടും ഇതൊക്കെ ഉണ്ടായിരുന്നു. കള്ളുകുടിക്കുന്ന ഭർത്താക്കന്മാരും, അഗ‌മ്യഗമനവും,സ്വത്തു തർക്കവും എല്ലാം. ഇതെല്ലാം വച്ചു കൊണ്ടുതന്നെ ഇവിടെ കുടുംബങ്ങൾ പുലർന്നു വന്നു. അതിനു മിടുക്കുള്ള പെണ്ണുങ്ങൾ ഉണ്ടായിരുന്നു. ഇന്നതില്ല അത്രേയുള്ള കാരണം. ഇക്കാലത്തു [...]

Read more ›
ഒരു സ്വപ്നം ഓര്‍മ്മിപ്പിച്ചത്..!

ഒരു സ്വപ്നം ഓര്‍മ്മിപ്പിച്ചത്..!

Creative Corner, സാഹിത്യവേദി November 9, 2014 at 8:25 am Comments are Disabled

ഇന്നലെ രാത്രി ഞാന്‍ കണ്ട സ്വപ്നത്തില്‍ എന്നോടൊപ്പം ഒന്ന് മുതല്‍ പത്തു വരെ പഠിച്ച,ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ ഞങ്ങളോട് യാത്ര പറഞ്ഞു പോയ എന്റെ ഒരു സുഹൃത്തിനെ കണ്ടു, റെനി . അവനെ കുറിച്ച് ഒന്നും ഓര്‍ക്കാതെ ഇരുന്നിട്ടും എന്തു കൊണ്ടാണു ഞാന്‍ അവനെ സ്വപ്നം കണ്ടതെന്ന് എത്ര ഓര്‍ത്തിട്ടും മനസിലായില്ല. ആ സ്വപ്നവും വളരെ വിചിത്രമായി തോന്നി; ആരൊക്കെയോ കൂടി ഞാന്‍ എവിടെക്കോ പോകുന്നു, [...]

Read more ›
ഓസ്ട്രേലിയൻ എഴുത്തുകാരൻ “റിച്ചാര്‍ഡ് ഫ്ലാനഗന്നിന്” ബുക്കർ  പുരസ്കാരം

ഓസ്ട്രേലിയൻ എഴുത്തുകാരൻ “റിച്ചാര്‍ഡ് ഫ്ലാനഗന്നിന്” ബുക്കർ പുരസ്കാരം

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരത്തിന് ഓസ്ട്രേലിയന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഫ്ലാനഗന്‍ അര്‍ഹനായി. രണ്ടാം ലോകമഹായുദ്ധം പ്രമേയമാക്കിയ  The “Narrow Road to the Deep North “എന്ന നോവലിനാണ് പുരസ്കാരം. അമ്പത്തിമൂന്നുകാരനായ ഫ്ലാനഗന്‍റെ ആറാമത്തെ നോവലാണിത്. സഖ്യകക്ഷിക്കാരായ യുദ്ധത്തടവുകാര്‍ സിയാം-ബര്‍മ റയില്‍പ്പാത നിര്‍മിച്ച കഥയാണു നോവലിന്‍റെ പ്രതിപാദ്യവിഷയം. അന്‍പതിനായിരം പൌണ്ടാണ്  സമ്മാനത്തുക. മനുഷ്യന്റെ സഹനത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും പ്രണയത്തിന്റേയും അതിമനോഹരമായ ആഖ്യാനമാണ് നോവലെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. ബുക്കര്‍ [...]

Read more ›
ജ്വാലോത്സവം 2014: കവി മുരുകന്‍ കാട്ടാക്കട ഗായകരായ അഫ്‌സല്‍, അഖില തുടങ്ങിയവർ മുഖ്യാതിഥികള്‍.

ജ്വാലോത്സവം 2014: കവി മുരുകന്‍ കാട്ടാക്കട ഗായകരായ അഫ്‌സല്‍, അഖില തുടങ്ങിയവർ മുഖ്യാതിഥികള്‍.

മെല്‍ബണ്‍: ബ്രിസ്ബേൻ മലയാളികളുടെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ജ്വാല കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ‘ജ്വാലോത്സവം 2014′ അടുത്തമാസം 18 ന് ഫോറസ്റ്റ്‌ലേക്കിലെ സെന്റ് ജോണ്‍സ് ഇന്റര്‍നാഷണല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടത്തും. പ്രവാസിമലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട, ചലചിത്ര പിന്നണി ഗായകരായ അഫ്‌സല്‍, അഖില എന്നിവരാണ് ഇത്തവണത്തെ മുഖ്യാതിഥികള്‍. ജ്വാലോത്സവത്തിന്റെ ഭാഗമായി ഇന്ത്യയുടെ തനതുനൃത്ത രൂപങ്ങളായ ഒഡീസി, കുച്ചിപ്പിടി എന്നിവ പ്രമുഖ കലാകാരികള്‍  അവകരിപ്പിക്കും. കാവടിയാട്ടം, സംഗീതമേള എന്നിവയും ജ്വാലോത്സവത്തിന്റെ ഭാഗമായി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ വിശദാംശങ്ങള്‍ക്ക് [...]

Read more ›
മെല്‍ബണ്‍ മലയാളി ഒരുക്കിയ പഞ്ചാബി ഗാനം ലോകം ഏറ്റെടുക്കുന്നു..!

മെല്‍ബണ്‍ മലയാളി ഒരുക്കിയ പഞ്ചാബി ഗാനം ലോകം ഏറ്റെടുക്കുന്നു..!

മെല്‍ബണ്‍: മെല്‍ബണിലെ മലയാളി യുവാവ് ഒരുക്കിയ പഞ്ചാബി ഗാനം യു ട്യൂബിലൂടെ ലോകം മുഴുവന്‍ ഏറ്റെടുക്കുന്നു. സംഗീതത്തിന്റെ സാര്‍വലൗകിക സ്വഭാവം പ്രകടമാക്കുന്ന ഗാനം യു ട്യൂബിലൂടെ പതിനായിരങ്ങളാണ് ഇതിനകം ശ്രവിച്ചത്. മെല്‍ബണിലെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ ഉത്തമ ഉദാഹരണമാണ് മെല്‍ബണില്‍ വിഷ്വൽ ഐ മീഡിയാ എന്ന സ്ഥാപനം നടത്തുന്ന സജീവിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനം. കാന്‍ഡി ക്രഷ് പാലി പി ഗി… എന്നു തുടങ്ങുന്ന ആല്‍ബം ഗാനത്തിന്റെ സൗകുമാര്യത [...]

Read more ›
പ്രൊഫസർ യു.ആര്‍. അനന്തമൂര്‍ത്തി അന്തരിച്ചു.

പ്രൊഫസർ യു.ആര്‍. അനന്തമൂര്‍ത്തി അന്തരിച്ചു.

ദേശീയം, സമകാലികം, സാഹിത്യവേദി August 23, 2014 at 2:04 pm Comments are Disabled

ബാംഗ്ലൂർ:  ജ്ഞാനപീഠ ജേതാവും കന്നഡ സാഹിത്യകാരനും മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറുമായ യു.ആര്‍ അനന്തമൂര്‍ത്തി(82) അന്തരിച്ചു. ഇന്നലെ വൈകിട്ട് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെക്കാലമായി ഡയാലിസിസിനു വിധേയനായിരുന്നു. ശ്വാസകോശ, ഹൃദയ തകരാറുകളെത്തുടര്‍ന്നു പത്തു ദിവസം മുന്‍പ് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ കഴിഞ്ഞദിവസം തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഇന്നലെ ഉച്ചയോടെ നില വഷളായി. മരണസമയത്തു ഭാര്യ എസ്തേറും മകള്‍ അനുരാധയും [...]

Read more ›