അന്തര്‍ദേശീയം

വ്യാജ പാസ്‌പോര്‍ട്ടുകള്‍: ഐഎസ് ഭീഷണയില്‍ അമേരിക്കയും

വ്യാജ പാസ്‌പോര്‍ട്ടുകള്‍: ഐഎസ് ഭീഷണയില്‍ അമേരിക്കയും

അന്തര്‍ദേശീയം, സമകാലികം December 14, 2015 at 10:30 pm Comments are Disabled

വാഷിംഗ്ടണ്‍: ഒടുവില്‍ ഐഎസ് തീവ്രവാദികള്‍ അമേരിക്കയ്ക്കും  ഭീഷണിയുയര്‍ത്തുന്നു. ഭീകരരുടെ കൈവശം വന്നു ചേര്‍ന്നിരിക്കുമെന്ന്  കരുതപ്പെടുന്ന ബ്ലാങ്കായ സിറിയന്‍ പാസ്‌പോര്‍ട്ടുകളും, പാസ്‌പോര്‍ട്ട് പ്രിന്റിംഗ് മെഷീനും പ്രയോജനപ്പെടുത്തി ഭീകരര്‍ അമേരിക്കയിലേക്കു നുഴഞ്ഞു കയറിയിട്ടുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹോംലാന്‍ഡ് സെക്യൂരിറ്റി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ 17 പേജ് വരുന്ന റിപ്പോര്‍ട്ട് ലോ എന്‍ഫോഴ്‌സമെന്റ് ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ട്. സിറിയന്‍ നഗരമായ ദെയിര്‍ ഇസ് സൂര്‍ ഐ.എസ് ഭീകരരുടെ നിയന്തണത്തിലായതാണ് ഇത്തരമൊരു ആശങ്കയ്ക്ക് കൂടുതലും കാരണമായിരിക്കുന്നത്. ഈ നഗരത്തിലെ [...]

Read more ›
വിമാനയാത്ര, അതൃപ്തി വര്‍ധിക്കുന്നു.

വിമാനയാത്ര, അതൃപ്തി വര്‍ധിക്കുന്നു.

അന്തര്‍ദേശീയം, സമകാലികം December 14, 2015 at 10:08 pm Comments are Disabled

മെല്‍ബണ്‍: ഒരു ദശകം മുമ്പ് വിമാനയാത്ര ഏറെ ഗ്ലാമര്‍ നിറഞ്ഞ, പണച്ചെലവുള്ള ഒരു യാത്രാസംവിധാനമായിരുന്നു. സമൂഹത്തിലെ ഉന്നതര്‍ക്കും സമ്പന്നര്‍ക്കും മാത്രം സാധ്യമാകുമായിരുന്ന ഒന്ന്. ഇപ്പോള്‍ ഏറെ ചെലവുകുറഞ്ഞതും കൂടുതല്‍ ജനാധിപത്യപരവുമായി വിമാനയാത്ര മാറിയെങ്കിലും വിമാനയാത്ര ഭൂരിഭാഗം യാത്രക്കാരും ഇഷ്ടപ്പെടുന്നില്ലെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) നടത്തിയ പഠനം കണ്ടെത്തുന്നത്. സുരക്ഷയ്ക്ക പരിശോധനയ്ക്കായി പത്തുമിനിറ്റിലേറെ കാത്തിരിക്കുന്നത് പല യാത്രക്കാരെയും അലോസരപ്പെടുത്തുന്നു. ലഗേജുകള്‍ ഡ്രോപ്പ് ചെയ്യാനായി മൂന്ന് മിനിറ്റിലേറെ ക്യൂവില്‍ നില്‍ക്കുന്നതും പല യാത്രക്കാര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. എന്നാല്‍ ഭൂരിഭാഗം വിമാനത്താവളങ്ങളിലും [...]

Read more ›
അമേരിക്കയിലെ കുടിയേറ്റ നിയമത്തിനെതിരേ ശക്തമായ ചെറുത്തുനില്‍പ്പ്.

അമേരിക്കയിലെ കുടിയേറ്റ നിയമത്തിനെതിരേ ശക്തമായ ചെറുത്തുനില്‍പ്പ്.

അന്തര്‍ദേശീയം, സമകാലികം November 30, 2015 at 8:16 pm Comments are Disabled

വാഷിംഗ്ടണ്‍: ഇന്ത്യക്കാരുള്‍പ്പെടെ 110 ദക്ഷിണേഷ്യന്‍ കുടിയേറ്റക്കാര്‍ അമേരിക്കയില്‍ നിരാഹാര സമരത്തില്‍. അനിശ്ചിതമായി നീളുന്ന നിയന്ത്രണം അവസാനിപ്പിക്കണമെന്നും കടുത്ത നിബന്ധനകള്‍ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് ദക്ഷിണേഷ്യന്‍ കുടിയേറ്റക്കാരുടെ സംഘടനയായ ഡെസിസ് റൈസിംഗ് അപ് ആന്‍ഡ് മൂവിംഗ് (ഡ്രം) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. ബുധനാഴ്ച തുടങ്ങിയ സമരം അലബാമ, കാലിഫോര്‍ണിയ, സാന്‍ഡിയഗോ എമിഗ്രേഷന്‍ സെന്ററുകള്‍ക്ക് മുന്നിലാണ് നടത്തുന്നത്. ബംഗ്‌ളാദേശില്‍നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതല്‍. ഇന്ത്യ, പാകിസ്താന്‍, നൈജീരിയ, കാമറൂണ്‍, ഇത്യോപ്യ, ടോഗോ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരും സമരത്തില്‍ [...]

Read more ›
സ്‌കോട്ട്‌ലന്റിലേക്കു വരൂ… ലോകത്തിലെ ഏറ്റവും മധുരമേറിയ ജോലി സ്വന്തമാക്കൂ…

സ്‌കോട്ട്‌ലന്റിലേക്കു വരൂ… ലോകത്തിലെ ഏറ്റവും മധുരമേറിയ ജോലി സ്വന്തമാക്കൂ…

അന്തര്‍ദേശീയം, സമകാലികം November 27, 2015 at 9:48 pm Comments are Disabled

ലണ്ടന്‍: ലോകത്തെ ഏറ്റവും കൂടുതല്‍ മധുരമുള്ള ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിലിതാ ആ മധുരമൂറും ജോലിക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. മാക്കീസ് എന്ന സ്‌കോട്ടിഷ് ചോക്ലേറ്റ് കമ്പനിയാണ് അടുത്ത വര്‍ഷം ആരംഭിക്കുന്ന തങ്ങളുടെ പുതിയ കമ്പനിയിലേക്ക് ചോക്ലേറ്റ് ടേസ്റ്റര്‍ സ്ഥാനത്തേക്ക് ആളെ അന്വേഷിക്കുന്നത്. ചോക്ലേറ്റിന്റെ വ്യത്യസ്ത രുചികള്‍ ആസ്വദിക്കാനുള്ള കഴിവും വ്യത്യസ്ത രുചിയിലുള്ള ചോക്ലേറ്റുകള്‍ ഉണ്ടാക്കാനുമുള്ള കഴിവും മാത്രമാണ് ഈ മധുരമൂറും ജോലിയുടെ യോഗ്യത. അതുകൂടാതെ കമ്പനിയിലെ ജോലിക്കാരുടെ വീടുകളിലേക്ക് സൗജന്യമായി [...]

Read more ›
സംസ്‌കരിച്ച മാംസവും സോസേജും മറ്റും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് W.H.O

സംസ്‌കരിച്ച മാംസവും സോസേജും മറ്റും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് W.H.O

അന്തര്‍ദേശീയം, ആരോഗ്യം, സമകാലികം October 28, 2015 at 4:44 pm Comments are Disabled

മെല്‍ബണ്‍: സംസ്‌കരിച്ച മാംസവും സോസേജും ഹോട്ട് ഡോഗുമെല്ലാം കാന്‍സറിനു കാരണമാകുമെന്ന് ലോകാരോഗ്യസംഘടന (ഡബ്യു.എച്ച്.ഒ) റെഡ് മീറ്റിന്റെ കാര്യത്തിലും കാര്യങ്ങള്‍ വ്യത്യസ്ഥമല്ലെന്ന ഡബ്യു.എച്ച്.ഒയുടെ നിലപാട് ലോകത്തെ മാംസവിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 800 ഓളം പഠനങ്ങളില്‍ നിന്നാണ് സംസ്‌കരിച്ച മാംസം കാന്‍സറിനു കാരണമായേക്കാമെന്ന നിഗമനത്തിലേക്ക് ഡബ്യു.എച്ച്.ഒയെ എത്തിച്ചത്. സിഗരറ്റ് അര്‍ബുദത്തിന് എത്രത്തോളം കാരണമാകുന്നോ അത്രതന്നെ പ്രശ്‌നമുണ്ടാക്കുന്നതാണ് ഉപ്പിട്ടുണക്കിയ പന്നിയിറച്ചിയും സോസേജുകളുംപോലുള്ള സംസ്‌കരിച്ച മാംസോത്പന്നങ്ങളെന്നാണ് ഡബ്ല്യു.എച്ച്.ഒ. പറയുന്നത്. അര്‍ബുദത്തിന് കാരണമായ വസ്തുക്കളുള്‍പ്പെടുന്ന ഡബ്ല്യു.എച്ച്.ഒയുടെ [...]

Read more ›
ഇസ്രേലി ജൂതവംശജർക്ക് ആട്ടി തുപ്പുന്നതും ആയുധം!

ഇസ്രേലി ജൂതവംശജർക്ക് ആട്ടി തുപ്പുന്നതും ആയുധം!

അന്തര്‍ദേശീയം, സമകാലികം October 27, 2015 at 6:51 pm Comments are Disabled

അത്യാധുനിക തോക്കുകളും ബോംബുകളും മുതൽ കല്ലും കവണയുമായി വരെ പാലസ്തീനികളെ നേരിടുന്ന ഇസ്രേലികളുടെ ചിത്രം ലോകത്തിന് സുപരിചതമാണ്. എന്നാല്‍ കല്ലും കവണയും മാത്രമല്ല മാത്രമല്ല ഒന്ന് ആട്ടി തുപ്പുന്നതും ഇസ്രായേലികൾക്ക് ഇപ്പോൾ ഒരു ആയുധമായി മാറിയിരിക്കുന്നു എന്നാണ് പുതിയ വാർത്തകൾ. ജൂതവംശജരുടെ ഈ മോശം പെരുമാറ്റത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് ക്രൈസ്തവ വൈദികരാണ്. ഏതാനും ആഴ്ചകള്‍ക്കു മുൻപ് ഗ്രീസിലെ ഒരു മുതിര്‍ന്ന ഓര്‍ത്തഡോക്ടസ് വൈദികനു നേരേയുണ്ടായത് ഇത്തരം പ്രതിഷേധത്തിന്റെ ഏറ്റവും [...]

Read more ›
പാസ് വേര്‍ഡ് ഇല്ലാത്ത ഇന്റര്‍നെറ്റ് ലോകത്തിന് യാഹൂ!

പാസ് വേര്‍ഡ് ഇല്ലാത്ത ഇന്റര്‍നെറ്റ് ലോകത്തിന് യാഹൂ!

മെല്‍ബണ്‍: പാസ് വേര്‍ഡ് ഇല്ലാത്ത ഇന്റര്‍നെറ്റ് ലോകത്തേ യാഹു വരുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ ഇമെയില്‍ സേവനങ്ങള്‍ എന്നിവയ്ക്ക് പാസ്‌വേര്‍ഡുകള്‍ ഒഴിവാക്കുന്ന വിപ്ലവകരമായ കണ്ടുപിടുത്തത്തിലാണ് യാഹു. അടുത്തിടെ പുറത്തിറക്കുന്ന അപ്‌ഡേറ്റില്‍ ലോഗിന്‍ ചെയ്യാന്‍ പാസ്‌വേര്‍ഡിന് പകരമുള്ള സംവിധാനം അവതരിപ്പിക്കും. അക്കൗണ്ട് കീ എന്ന പേരിലാണ് യാഹു പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഐഫോണിലും ആന്‍ഡ്രോയിഡ് ഡിവൈസുകളിലും സപ്പോര്‍ട്ട് ചെയ്യുന്ന പുതുക്കിയ ആപ്പ് ഉടന്‍ പുറത്തിറങ്ങും. സ്മാര്‍ട്ട്‌ഫോണിലേക്ക് അയക്കുന്ന ഒരു നോട്ടിഫിക്കേഷനിലൂടെയായിരിക്കും ലോഗിന്‍ ഏര്‍പ്പെടുത്തുക. [...]

Read more ›
ഒരൊറ്റ ഡിസ്‌ലൈക്കിനു പകരം ഫേസ്ബുക്കില്‍ ഇനി ആറ് വികാരങ്ങള്‍.

ഒരൊറ്റ ഡിസ്‌ലൈക്കിനു പകരം ഫേസ്ബുക്കില്‍ ഇനി ആറ് വികാരങ്ങള്‍.

അന്തര്‍ദേശീയം, സമകാലികം October 9, 2015 at 8:37 pm Comments are Disabled

മെല്‍ബണ്‍: ലോകത്തിലെ ഏറ്റവും വലിയ നവ സാമൂഹ്യമാധ്യമമായ ഫേസ്ബുക്കില്‍ കാലങ്ങളായി പറയുന്ന ‘ഡിസ്‌ലൈക്ക്’ ബട്ടണു പകരം പുതിയ ആറ് ബട്ടണുകള്‍ വരുന്നു. ‘റിയാക്ഷന്‍സ്’ എന്ന പേരിലറിയപ്പെടുന്ന ഇവ, ‘ലാഫര്‍,’ ‘ലവ്,’ ‘ഹാപ്പിനസ്,’ ‘ഷോക്ക്,’ ‘സാഡ്‌നസ്,’ ‘ആംഗര്‍’ എന്നീ വികാരങ്ങള്‍ ഉള്‍പ്പെടുന്നവയാണ്. ഓരോന്നിലും ക്ലിക്ക് ചെയ്ത് നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാം. തങ്ങള്‍ ഈ ബട്ടണുകള്‍ വികസിപ്പിച്ചുകൊണ്ടി- രിക്കുകയാണെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കന്‍ബര്‍ഗ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫേസ്ബുക്കിന്റെ എഞ്ചിനീയര്‍മാര്‍ ഈ ബട്ടണുകള്‍ നിര്‍മ്മിച്ചെടുക്കുന്നതിന്റെ [...]

Read more ›
The 2015 Quality of Death Index – യുകെ ഒന്നാമത്, കേരളത്തിന്‌ പ്രശംസ !

The 2015 Quality of Death Index – യുകെ ഒന്നാമത്, കേരളത്തിന്‌ പ്രശംസ !

അന്തര്‍ദേശീയം, സമകാലികം October 9, 2015 at 8:12 pm Comments are Disabled

മെല്‍ബണ്‍: മരിക്കുന്നതിന് ഏറ്റവും നല്ല രാജ്യം യുകെയാണെന്ന് പഠനറിപ്പോര്‍ട്ട്. അതേസമയം കൊച്ചുകേരളത്തെക്കുറിച്ചും ഈ ആഗോള കണക്കെടുപ്പില്‍ പരാമര്‍ശമുണ്ട്. അന്ത്യ നിമിഷങ്ങളില്‍ രോഗികളായ വ്യക്തികള്‍ക്കു നല്‍കുന്ന പരിചരണത്തിലും കേരളം വളരെ മുന്നിലാണെന്നും യുകെ ആസ്ഥാനമായ സംഘടനയുടെ പഠനം. കേരളത്തിലെ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പുരോഗതിയാണ് ഇതിനു പിന്നില്‍. 80 രാജ്യങ്ങളെയാണ് പഠന റിപ്പോര്‍ട്ടില്‍ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിന്നിലാണെങ്കിലും കേരളത്തിലെ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനത്തെ റിപ്പോര്‍ട്ട് [...]

Read more ›
ഡിജിറ്റല്‍ ഇന്ത്യ: മോദിയുടെ ചിലവില്‍ സുക്കര്‍ബര്‍ഗ് നേട്ടമുണ്ടാക്കുന്നുവോ?

ഡിജിറ്റല്‍ ഇന്ത്യ: മോദിയുടെ ചിലവില്‍ സുക്കര്‍ബര്‍ഗ് നേട്ടമുണ്ടാക്കുന്നുവോ?

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു പിന്തുണയെന്ന പേരില്‍ മഴവില്ലഴകുകള്‍ മാറി ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണം അണിഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. ‘ഡിജിറ്റല്‍ ഇന്ത്യയെ ഞാന്‍ പിന്തുണയ്ക്കുന്നു’ എന്ന ടാഗ് ലൈനോടു കൂടി ഫേസ്ബുക്ക് സ്ട്രീമില്‍ ത്രിവര്‍ണം പൂശിയ പ്രൊഫൈല്‍ ചിത്രങ്ങള്‍ നിറയുകയും ചെയ്തു. പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നു തോന്നിപ്പിക്കുന്ന ഈ ദേശഭക്തി പ്രദര്‍ശനം ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കാവുന്ന ഒന്നാകാന്‍ സാധ്യതയുണ്ടെന്ന് ഇതിനകം വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇതോടൊപ്പം ഡിജിറ്റല്‍ [...]

Read more ›