അന്തര്‍ദേശീയം

ക്രിക്കറ്റിലെ കോഴവിവാദം കൊഴുക്കുന്നു; സിഡ്‌നി ടെസ്റ്റിലും കോഴയെന്ന്‌ സംശയം

ക്രിക്കറ്റിലെ കോഴവിവാദം കൊഴുക്കുന്നു; സിഡ്‌നി ടെസ്റ്റിലും കോഴയെന്ന്‌ സംശയം

അന്തര്‍ദേശീയം, സിഡ്‌നി August 31, 2010 at 7:14 am Comments are Disabled

ലണ്ടന്‍:പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട്‌ പര്യടനത്തിനിടെ പുറത്തുവന്ന വാതുവയ്‌പ്‌ വിവാദം ക്രിക്കറ്റ്‌ ലോകത്തെ പിടിച്ചുലയ്‌ക്കുന്നു. ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ട്‌-പാക്കിസ്ഥാന്‍ പരമ്പരയ്‌ക്ക്‌ തൊട്ടുമുമ്പ്‌ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും പാക്‌ താരങ്ങള്‍ കോഴവാങ്ങി മത്സരം തോറ്റുകൊടുത്തതായി ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. കോഴവിവാദത്തില്‍ ബ്രിട്ടീഷ്‌ പോലീസ്‌ അറസ്‌റ്റുചെയ്‌ത മഹ്‌സര്‍ മജീദിനെ ചോദ്യംചെയ്‌തതോടെയാണ്‌ ഈ വിവരം പുറത്തുവന്നത്‌. ഇതിലൂടെ നല്ലൊരു തുക തനിക്ക്‌ മറിഞ്ഞതായും ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. അതിനിടെ തിങ്കളാഴ്‌ച അറസ്റ്റിലായ മഹ്‌സര്‍ മജീദിനെ [...]

Read more ›
വടക്കന്‍ കൊറിയ US പൗരനു മാപ്പു നല്‍കി

വടക്കന്‍ കൊറിയ US പൗരനു മാപ്പു നല്‍കി

അന്തര്‍ദേശീയം August 27, 2010 at 6:11 pm Comments are Disabled

സിയൂള്‍ : യുഎസ് മുന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ ഇടപെടലിനെ ത്തുടര്‍ന്നു വടക്കന്‍ കൊറിയ യുഎസ് പൗരനു മാപ്പു നല്‍കി വിട്ടയച്ചു. ഐജലോണ്‍ ഗോമസിനെയാണു (31) വിട്ടയച്ചത്. കാര്‍ട്ടര്‍ക്കൊപ്പം ഇയാളും യുഎസിലേക്കു തിരിച്ചു. കാര്‍ട്ടറുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും ഗോമസിനു മാപ്പു നല്‍കിയ വടക്കന്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് പി.ജെ. ക്രൗലി പറഞ്ഞു. ഗോമസിന്‍റെ മോചനം, ആണവ പദ്ധതി എന്നിവ ചര്‍ച്ച ചെയ്യാനാണു കാര്‍ട്ടര്‍ മൂന്നു [...]

Read more ›
ഭീകര പദ്ധതി: ഇന്ത്യക്കാരന്‍ കാനഡയില്‍ പിടിയില്‍

ഭീകര പദ്ധതി: ഇന്ത്യക്കാരന്‍ കാനഡയില്‍ പിടിയില്‍

അന്തര്‍ദേശീയം August 27, 2010 at 5:49 pm Comments are Disabled

ടൊറന്‍േറാ: അല്‍ഖാഇദ ഭീകരരുടെ വന്‍ ആക്രമണപദ്ധതി തകര്‍ത്തതായി വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡ അവകാശപ്പെട്ടു. ഇന്ത്യന്‍ പൗരനടക്കം പദ്ധതിക്കുപിന്നിലെ രണ്ട് സൂത്രധാരരെ പിടികൂടിയതായും കനേഡിയന്‍ സുരക്ഷാവിഭാഗം അറിയിച്ചു. മിസ്ബാഹുദ്ദീന്‍ അഹ്മദാണ് അറസ്റ്റിലായ ഇന്ത്യക്കാരന്‍. ഓട്ടവയിലെ ആശുപത്രിയില്‍ എക്‌സ്‌റേ ടെക്‌നോളജിസ്റ്റാണ് മിസ്ബാഹുദ്ദീന്‍. ഇയാളുടെ മറ്റു വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഹ്മദ് ഇഹ്‌സാന്‍ ആണ് അറസ്റ്റിലായ രണ്ടാമന്‍. ഇയാള്‍ പാകിസ്താനിലും അഫ്ഗാനിലും ഭീകരപരിശീലനം നേടിയ ആളാണെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2006ലും [...]

Read more ›
ആണവ ബില്‍ പാസാക്കിയത് മന്‍മോഹന്റെ വിജയം -യു.എസ് മാധ്യമങ്ങ

ആണവ ബില്‍ പാസാക്കിയത് മന്‍മോഹന്റെ വിജയം -യു.എസ് മാധ്യമങ്ങ

അന്തര്‍ദേശീയം August 27, 2010 at 5:45 pm Comments are Disabled

വാഷിങ്ടണ്‍: ആണവബാധ്യതാ ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത് പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ വ്യക്തിപരമായ വിജയമാണെന്ന് യു.എസ് മാധ്യമങ്ങള്‍. 2008 ല്‍ അമേരിക്കയുമായി ആണവകരാറിന് മുന്‍കൈയെടുത്ത മന്‍മോഹന്‍സിങ് ഇന്ത്യയെ ആണവശക്തിയാക്കുന്നതില്‍ നിര്‍ണായക തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്നും ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനുമുമ്പ് ബില്‍ പാസാക്കിയത് ആണവോര്‍ജ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് അവസരമൊരുക്കുമെന്നും മാധ്യമങ്ങള്‍ പ്രത്യാശിച്ചു. ബില്‍ നിയമമാവുന്നതോടെ ആണവമേഖലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള യൂറോപ്യന്‍ കമ്പനികളുമായി മത്സരിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കഴിയുമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് [...]

Read more ›