അന്തര്‍ദേശീയം

ശിരോവസ്ത്രം ധരിച്ച് തായ്‌ലാന്റ് കോച്ച് സ്‌റ്റേഡിയത്തില്‍; പ്രതിഷേധവുമായി ഇറാന്‍!

ശിരോവസ്ത്രം ധരിച്ച് തായ്‌ലാന്റ് കോച്ച് സ്‌റ്റേഡിയത്തില്‍; പ്രതിഷേധവുമായി ഇറാന്‍!

Sports, അന്തര്‍ദേശീയം, സമകാലികം December 3, 2017 at 2:57 pm Comments are Disabled

തെഹ്‌റാന്‍: വനിതകളുടെ കബഡി മത്സരം കാണാന്‍ സ്ത്രീ വേഷം കെട്ടി സ്‌റ്റേഡിയത്തിലെത്തിലെത്തിയ തായ് പരിശീലകനെതിരെ ഇറാനിയന്‍ ഫെഡറേഷന്‍ ഓഫ് കബഡി. ഉത്തര ഇറാനിലെ ഗോര്‍ഘാനിലാണ് സംഭവം. സ്റ്റേഡിയത്തില്‍ ശിരോവസ്ത്രമണിഞ്ഞ സ്ത്രീകളുടെ ഇടയിലിരുന്ന് കളികാണുന്ന വ്യക്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കറുപ്പ് നിറത്തിലുള്ള ശിരോവസ്ത്രമണിഞ്ഞതായിരുന്നു ഒരു ചിത്രമെങ്കില്‍ മറ്റൊന്നില്‍ വെളുത്ത ടൗവ്വലായിരുന്നു തലയില്‍ ശിരോവസ്ത്രം പോലെ കെട്ടിയിരുന്നത്. ആദ്യം ചിത്രത്തിലുള്ള വ്യക്തി ആരാണെന്ന് വ്യക്തമായിരുന്നില്ല. പിന്നീടാണ് ആളെ തിരിച്ചറിഞ്ഞത്. സ്റ്റേഡിയത്തില്‍ [...]

Read more ›
ഈജിപ്തിലെ മുസ്ലിം പള്ളിയില്‍ ഭീകരാക്രമണം 235 പേര്‍ കൊല്ലപ്പെട്ടു; ഈജിപിത് ചരിത്രത്തിലെ എറ്റവും വലിയ ഭീകരാക്രമണം

ഈജിപ്തിലെ മുസ്ലിം പള്ളിയില്‍ ഭീകരാക്രമണം 235 പേര്‍ കൊല്ലപ്പെട്ടു; ഈജിപിത് ചരിത്രത്തിലെ എറ്റവും വലിയ ഭീകരാക്രമണം

അന്തര്‍ദേശീയം, സമകാലികം November 25, 2017 at 4:34 pm Comments are Disabled

കയ്റോ: ഈജിപ്റ്റിലെ വടക്കന്‍ സിനായില്‍ മുസ്ലിം പള്ളിയില്‍ ഭീകരാക്രമണം. പ്രാര്‍ത്ഥനക്കായി ജനങ്ങള്‍ എത്തിയ സമയത്താണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തില്‍ 235 ലധികം പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നാല് വാഹനങ്ങളിലായെത്തിയ ഭീകരസംഘം വിശ്വാസികളെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു. ഈജിപിതിന്റെ ചരിത്രത്തിലെ തന്നെ എറ്റവും വലിയ ഭീകരാക്രമണമാണിത്. നിയന്ത്രിത സംവിധാനം ഉപയോഗിച്ചായിരുന്നു ഭീകരര്‍ സ്ഫോടനം നടത്തിയത്. ആക്രമണത്തില്‍ ചിതറിയോടിയ ജനങ്ങള്‍ക്ക് നേരെ പള്ളിയുടെ വിവിധഭാഗങ്ങളില്‍ നിലയുറപ്പിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് [...]

Read more ›
‘ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാവും’ വംശീയ അധിക്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍-അമേരിക്കന്‍ ജനതയുടെ കൂറ്റന്‍ റാലി.

‘ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാവും’ വംശീയ അധിക്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍-അമേരിക്കന്‍ ജനതയുടെ കൂറ്റന്‍ റാലി.

അന്തര്‍ദേശീയം, സമകാലികം March 29, 2017 at 3:46 pm Comments are Disabled

വാഷിങ്ടണ്‍: വംശീയ അധിക്ഷേപങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ പ്രതിഷേധവുമായി യു.എസിലെ ഇന്ത്യന്‍-അമേരിക്കന്‍ ജനത. ‘ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാവും’ എന്നു പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ ജനത യു.എസില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ‘ഇത് ഞങ്ങളുടെ നാടാണെന്ന് ഏതു തോക്കുധാരി പറഞ്ഞാലും പ്രസിഡന്റ് (ഡൊണാള്‍ഡ് ട്രംപ്) പറഞ്ഞാലും ഞങ്ങള്‍ ഇവിടെ തന്നെ ജീവിക്കും. കുടിയേറ്റക്കാരെ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഈ രാജ്യത്ത് ജീവിച്ചുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങള്‍ക്കും തുല്യനീതിക്കും വേണ്ടി പോരാടുക തന്നെ ചെയ്യും.’ ശനിയാഴ്ച [...]

Read more ›
ഭഗത് സിങ് ജന്മദിനാഘോഷം പാകിസ്ഥാനിലും.

ഭഗത് സിങ് ജന്മദിനാഘോഷം പാകിസ്ഥാനിലും.

പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യ സമരസേനാനികളോടുള്ള സ്‌നേഹത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല. ലുധിയാന: പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യ സമരസേനാനികളോടുള്ള സ്‌നേഹത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല. അതുകൊണ്ട് തന്നെയാണ് ഭഗത് സിങ്ങിന്റെ നൂറ്റിഒമ്പതാമത് ജന്മദിനാഘോഷം പാകിസ്ഥാനിലെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ബന്‍ഗായിലും ആഘോഷിച്ചത്. പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലുള്ള ബന്‍ഗാ ഗ്രാമത്തില്‍ വളരെ വിപുലമായാണ് അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടിയത്. പഞ്ചാബ് ലോക് സുജാഗ്, കുക്‌നാസ് [...]

Read more ›
ധാക്ക ഭീകരാക്രമണം; അക്രമികളില്‍ ഭരണകക്ഷി നേതാവിന്റെ മകൻ!?

ധാക്ക ഭീകരാക്രമണം; അക്രമികളില്‍ ഭരണകക്ഷി നേതാവിന്റെ മകൻ!?

അന്തര്‍ദേശീയം, സമകാലികം July 4, 2016 at 6:26 pm Comments are Disabled

ബംഗ്ലാദേശ്: ധാക്കയില്‍ റസ്‌റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയവരില്‍ രാജ്യത്തെ ഭരണകക്ഷിയായ അവാമി ലീഗ് നേതാവിന്റെ മകനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സൈന്യം വധിച്ച അക്രമികളിലൊരാളായ രോഹന്‍ ഇബ്‌നു ഇംതിയാസ് ധാക്കയിലെ അവാമി ലീഗ് നേതാവും ബംഗ്ലാദേശ് ഒളിംപിക്‌സ് അസോസിയേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ എസ്.എം ഇംതിയാസ് ഖാന്‍ ബാബുലിന്റെ മകനാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ മകനെ കാണാനില്ലെന്ന് കഴിഞ്ഞ ജനുവരി 4ന് ഇംതിയാസ് പോലീസില്‍ പരാതി നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകൾ. കൊല്ലപ്പെട്ടത് [...]

Read more ›
ആപ്പിള്‍ വാര്‍ഷിക സമ്മേളനത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി ഓസ്‌ട്രേലിയൻ-ഇന്ത്യന്‍ ബാലിക.

ആപ്പിള്‍ വാര്‍ഷിക സമ്മേളനത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി ഓസ്‌ട്രേലിയൻ-ഇന്ത്യന്‍ ബാലിക.

മെൽബൺ: കുഞ്ഞു പ്രായത്തില്‍ ആപ്പിള്‍ ആപ്പുകള്‍ രുപം നല്‍കി ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇന്ത്യന്‍ ബാലിക വിസ്മയമാകുന്നു. ആപ്പിള്‍ സ്‌റ്റോറില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്മാര്‍ട്ട് കിന്‍സ് ആനിമല്‍സ് (Smartkins Animals) ആണ് ഒന്‍പത് വയസുകാരിയായ അന്‍വിത വിജയ് രൂപം നല്‍കിയ ആദ്യത്തെ ആപ്പ്. ചെറുപ്പത്തില്‍ തന്നെ ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ച അന്‍വിതയെ ആപ്പിള്‍ 2016 ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ കമ്പനിയുടെ സിഇഒ ടിം കുക്ക് തന്നെയാണ് നേരിട്ട് അഭിനന്ദിച്ചത്. ആപ്പിളിന്റെ 11 വര്‍ഷത്തെ [...]

Read more ›
ലോകം വിയര്‍ക്കുന്നു!

ലോകം വിയര്‍ക്കുന്നു!

അന്തര്‍ദേശീയം, സമകാലികം January 22, 2016 at 10:39 am Comments are Disabled

മെല്‍ബണ്‍: ആധുനിക ലോകം കണ്ട ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2015 എന്ന് അമേരിക്കന്‍ ശാസ്ത്രസംഘം. തീര്‍ന്നില്ല ഈ വര്‍ഷം ചൂട് കുറയില്ല എന്ന ആശങ്കപ്പെടുത്തുന്ന നിഗമനവും അവര്‍ മുന്നോട്ടുവയ്ക്കുന്നു. ഓസ്‌ട്രേലിയ ഉള്‍പ്പെടെ രാജ്യങ്ങള്‍ കൊടുംചൂടിലൂടെയാണ് കഴിഞ്ഞവര്‍ഷം കടന്നുപോയതെന്നും യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്പിയറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ഒഎഎ) പറയുന്നു. ഓരോ വര്‍ഷവും ഭൂമിയിലെ ചൂട് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന ശാസ്ത്ര നിഗമനങ്ങളെ ശരിവെയ്ക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അവര്‍. 2016 പിറന്നിട്ട് ഒരു മാസം [...]

Read more ›
ജീവയോഗ്യമായ ഗ്രഹം കണ്ടെത്തി! സുപ്രധാന നേട്ടവുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍.

ജീവയോഗ്യമായ ഗ്രഹം കണ്ടെത്തി! സുപ്രധാന നേട്ടവുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍.

മെല്‍ബണ്‍: ഭൗമപഠനത്തില്‍ ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ക്ക് സുപ്രധാനനേട്ടം. സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ള ജീവയോഗ്യ ഗ്രഹത്തെ തിരിച്ചറിഞ്ഞ ഓസ്‌ട്രേലിയന്‍ ഗവേഷകരുടെ നേട്ടം തെളിയിക്കുന്നത് അതാണ്. ഭൂമിയില്‍നിന്ന് കേവലം 14 പ്രകാശവര്‍ഷം മാത്രം അകലെ വോള്‍ഫ് 1061 എന്ന ചുവന്ന കുള്ളന്‍ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഗ്രഹത്തിന് വോള്‍ഫ് 1061 സി എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കണ്ടത്തെിയിട്ടുള്ള സൗരേതര ഗ്രഹങ്ങളില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഈ ഗ്രഹത്തിന് ഭൂമിയേക്കാള്‍ നാല് മടങ്ങ് ഭാരമാണ് കണക്കാക്കുന്നത്. [...]

Read more ›
കേരളത്തിലെ ക്ഷേത്ര പരിസരങ്ങളില്‍നിന്ന് ക്രൈസ്തവ മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ആര്‍.എസ്.എസ് !

കേരളത്തിലെ ക്ഷേത്ര പരിസരങ്ങളില്‍നിന്ന് ക്രൈസ്തവ മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ആര്‍.എസ്.എസ് !

അന്തര്‍ദേശീയം, സമകാലികം December 18, 2015 at 10:21 pm Comments are Disabled

കൊച്ചി: കേരളത്തിൽ വർഗീയ സംഘർഷത്തിനു തുടക്കമിടാൻ ആര്‍.എസ്.എസ് നയങ്ങൾ! ആദ്യപടിയായി കേരളത്തിലെ പ്രധാന ക്ഷേത്രപരിസരങ്ങളില്‍നിന്ന് ക്രൈസ്തവ മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കാനാണ് തീരുമാനം അതോടൊപ്പം ഏറ്റവും കൂടുതല്‍ തവണ പ്രസവിക്കുന്ന ‘ഹിന്ദു അമ്മമാര്‍ക്ക് ‘വീരപ്രസവിനി’ പുരസ്‌കാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടു ലക്ഷം രൂപയാണ് പുരസ്‌കാരമായി നല്‍കുക. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ നടന്ന ബൈഠക്കിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഗുരുവായൂര്‍, ശബരിമല, കാടാമ്പുഴ പോലുള്ള പ്രധാന ക്ഷേത്രപരിസരങ്ങളില്‍ ക്രൈസ്തവ, [...]

Read more ›
സോളാര്‍പാനല്‍ ഭക്ഷിക്കുന്ന ഇന്ത്യക്കാർ! ദ ഓസ്‌ട്രേലിയന്‍ വിവാദത്തിലേക്ക്.

സോളാര്‍പാനല്‍ ഭക്ഷിക്കുന്ന ഇന്ത്യക്കാർ! ദ ഓസ്‌ട്രേലിയന്‍ വിവാദത്തിലേക്ക്.

മെല്‍ബണ്‍: ഇന്ത്യയ്ക്കാരെ പട്ടിണിക്കാരായി ചിത്രീകരിച്ച് ദി ഓസ്‌ട്രേലിയനില്‍ വന്ന കാര്‍ട്ടൂണ്‍ വിവാദമാകുന്നു. മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ദി ഓസ്‌ട്രേലിയന്‍. വംശീയാധിക്ഷേപമാണ് കാര്‍ട്ടൂണിലൂടെ നടത്തിയിരിക്കുന്നതെന്ന വിമര്‍ശനവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു. ശാരീകമായി അവശനിലയിലായ ഒരു കുടുംബം സോളാര്‍ പാനലുകള്‍ പൊട്ടിക്കുകയും അതില്‍ ഒരാള്‍ മാങ്ങാചട്ണി കൂട്ടി അതു കഴിക്കാന്‍ ശ്രമിക്കുന്നതുമാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുള്ളത്. കാർബണ്‍ പുറന്തള്ളൽ (carbon emission) കുറക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമത്തെ കളിയാക്കുന്നതരത്തിലുള്ളതാണ് കാർട്ടൂണ്‍. ഇന്ത്യയെ പോലുള്ള വികസ്വര [...]

Read more ›