സമകാലികം

ദുരന്ത നിവാരണത്തെപ്പറ്റി – (മുരളി തുമ്മാരുകുടി.)

ദുരന്ത നിവാരണത്തെപ്പറ്റി – (മുരളി തുമ്മാരുകുടി.)

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ… കേരളത്തിൽ വലിയ കാറ്റൊക്കെ കഴിഞ്ഞു കാണുമെന്ന് കരുതുന്നു. പ്രതീക്ഷിച്ചതുപോലെ കുറ്റപ്പെടുത്തലുകൾ വന്നു തുടങ്ങി. ശാസ്ത്ര സ്ഥാപനങ്ങൾ എന്തുകൊണ്ടാണ് മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകാതിരുന്നത്?, മുന്നറിയിപ്പുകൾ ജനങ്ങളെ അറിയിക്കുന്നതിൽ ഔദ്യോഗിക സംവിധാനങ്ങൾ പിഴവ് വരുത്തിയോ?, മാധ്യമങ്ങൾ വേണ്ടത്ര സംയമനത്തോടെയാണോ കാര്യങ്ങൾ കൈകാര്യം ചെയ്തത്? അതോ ആളുകളുടെ ആശങ്ക കൂട്ടിയോ? പ്രധാനപ്പെട്ട ചോദ്യങ്ങളാണ്, ചോദിക്കേണ്ടതുമാണ്. പക്ഷെ ഇന്നത്തെ പ്രധാന ശ്രദ്ധ മറ്റു മൂന്നു കാര്യങ്ങളിലായിരിക്കണം. 1. ലക്ഷദ്വീപിൽ കാര്യങ്ങൾ [...]

Read more ›
സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍; കോടതി വാദം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ഉത്തരവ് മൗലികാവകാശ ലംഘനമെന്ന് പ്രശാന്ത് ഭൂഷണ്‍.

സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍; കോടതി വാദം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ഉത്തരവ് മൗലികാവകാശ ലംഘനമെന്ന് പ്രശാന്ത് ഭൂഷണ്‍.

ദേശീയം, സമകാലികം December 2, 2017 at 9:32 pm Comments are Disabled

ന്യൂദല്‍ഹി: അമിത് ഷാ പ്രതിയായ സൊഹാറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വാദം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ജഡ്ജി എസ്.ജെ ശര്‍മയുടെ ഉത്തവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അച്ചടി ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും സൊഹറാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്നത് തടയണമെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കരുതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത് വഴി സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ കോടതിയിലെ [...]

Read more ›
നികുതി വെട്ടിക്കാന്‍ വ്യാജരേഖ; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.

നികുതി വെട്ടിക്കാന്‍ വ്യാജരേഖ; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.

കേരളം, സമകാലികം December 2, 2017 at 9:18 pm Comments are Disabled

തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. തിരുവനന്തപുരം ആര്‍.ടി.ഒയുടെ പരാതിയില്‍ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് ഐ.പി.സി 471, 420, 468 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രണ്ട് ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നേരത്തെ ഫഹദ് ഫാസിലിനും അമലാപോളിനെതിരെയും ഇതേ കുറ്റങ്ങള്‍ക്ക് കേസെടുത്തിരുന്നു. എം.പിയായതിനു ശേഷവും മുമ്പുമായി [...]

Read more ›
ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ പൊതുവേദിയില്‍ പ്രതിഷേധിച്ച് ബി.എസ്.എഫ് ജവാന്റെ മകള്‍: പെണ്‍കുട്ടിയെ വലിച്ചിഴച്ച് പൊലീസ്!

ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ പൊതുവേദിയില്‍ പ്രതിഷേധിച്ച് ബി.എസ്.എഫ് ജവാന്റെ മകള്‍: പെണ്‍കുട്ടിയെ വലിച്ചിഴച്ച് പൊലീസ്!

ദേശീയം, സമകാലികം December 2, 2017 at 9:13 pm Comments are Disabled

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ കാണാന്‍ ശ്രമിച്ച വീരമൃത്യുവരിച്ച ബി.എസ്.എഫ് ജവാന്റെ മകള്‍ക്കുനേരെ അധിക്ഷേപം. ഡിസംബര്‍ ഒന്നിന് വിജയ് രൂപാണിയെ കാണാന്‍ ശ്രമിച്ച രൂപല്‍ താഡ്‌വിയെന്ന പെണ്‍കുട്ടിയാണ് പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ടത്. മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട പെണ്‍കുട്ടിയെ പൊലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. ബി.എസ്.എഫ് ജവാനായിരുന്ന അശോക് താവ്ഡിയാണ് രൂപലിന്റെ പിതാവ്. പിതാവ് കൊല്ലപ്പെട്ടതിനു പിന്നാലെ രൂപലിനും കുടുംബത്തിനും ഗുജറാത്ത് സര്‍ക്കാര്‍ ഭൂമി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്തപ്രകാരം ഒരു തുണ്ട് [...]

Read more ›
ഓഖി ചുഴലിക്കാറ്റ് ; കനത്ത മഴയില്‍ നാല് മരണം.

ഓഖി ചുഴലിക്കാറ്റ് ; കനത്ത മഴയില്‍ നാല് മരണം.

സമകാലികം December 1, 2017 at 12:15 am Comments are Disabled

കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയ്ക്ക് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റ് കേരള തീരത്തേക്ക് അടുക്കുന്നു. തെക്കന്‍ കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയില്‍ സംസ്ഥാനത്തു ഒട്ടാകെ ഇതുവരെ നാല് മരണങ്ങൾ റിപ്പോർട് ചെയ്തിട്ട് ഉണ്ട്. അടുത്ത 12 മണിക്കൂറില്‍ തെക്കന്‍ കേരളത്തില്‍ പരക്കെ മഴ പെയ്യും.തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു.അമ്പൂരിയില്‍ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ [...]

Read more ›
ജനങ്ങളെ കബളിപ്പിക്കുന്നത് ഒഴിവാക്കി തുറന്ന പാര്‍ലമെന്റ് ചര്‍ച്ചകള്‍ക്ക് മോദി തയ്യാറാകണം: രാഹുല്‍ ഗാന്ധി

ജനങ്ങളെ കബളിപ്പിക്കുന്നത് ഒഴിവാക്കി തുറന്ന പാര്‍ലമെന്റ് ചര്‍ച്ചകള്‍ക്ക് മോദി തയ്യാറാകണം: രാഹുല്‍ ഗാന്ധി

ദേശീയം, സമകാലികം November 25, 2017 at 4:49 pm Comments are Disabled

ന്യൂദല്‍ഹി: പ്രധാനന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ ആയുധ കരാര്‍ പാര്‍ലമെന്റിനുള്ളില്‍ തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും ജനങ്ങളെ കബളിപ്പിക്കുന്ന രീതി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്‍ദീപ് സുര്‍ജേവാലയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കയെയാണ് 59000 കോടി ക്രമക്കേട് നടത്തിയ റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി മൗനം നിര്‍ത്തലാക്കമെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ ആവശ്യപ്പെട്ടത്. വരുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്സ് [...]

Read more ›
അതിരപ്പിള്ളി പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പാക്കുമെന്ന് എം.എം മണി.

അതിരപ്പിള്ളി പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പാക്കുമെന്ന് എം.എം മണി.

കേരളം, ശാസ്ത്രം, സമകാലികം November 25, 2017 at 4:41 pm Comments are Disabled

‘പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പാക്കും ഇടതുമുന്നണിയില്‍ ഇത് സംബന്ധിച്ച് ഉയര്‍ന്ന അഭിപ്രായ വ്യത്യാസമാണ് തീരുമാനമാകാത്തതിന് പ്രധാന കാരണം. പ്രകടനപത്രികയില്‍ പദ്ധതിയില്ലെന്ന് പറഞ്ഞാണ് ഒരുവിഭാഗം എതിര്‍ക്കുന്നത് അതുകൊണ്ടുതന്നെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പദ്ധതി നടപ്പാക്കണം എന്നാണ് പാര്‍ട്ടി നിലപാട്’ മന്ത്രി പറഞ്ഞു. അരമണിക്കൂര്‍ വൈദ്യുതി പോയാല്‍ പരിസ്ഥിതിവാദികള്‍ പോലും ക്ഷമിക്കില്ല. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന പരിസ്ഥിതിവാദികളാണ് പദ്ധതിക്ക് എതിര്‍നില്‍ക്കുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പദ്ധതി തടയരുത്. എന്ത് തൊട്ടാലും [...]

Read more ›
ഈജിപ്തിലെ മുസ്ലിം പള്ളിയില്‍ ഭീകരാക്രമണം 235 പേര്‍ കൊല്ലപ്പെട്ടു; ഈജിപിത് ചരിത്രത്തിലെ എറ്റവും വലിയ ഭീകരാക്രമണം

ഈജിപ്തിലെ മുസ്ലിം പള്ളിയില്‍ ഭീകരാക്രമണം 235 പേര്‍ കൊല്ലപ്പെട്ടു; ഈജിപിത് ചരിത്രത്തിലെ എറ്റവും വലിയ ഭീകരാക്രമണം

അന്തര്‍ദേശീയം, സമകാലികം November 25, 2017 at 4:34 pm Comments are Disabled

കയ്റോ: ഈജിപ്റ്റിലെ വടക്കന്‍ സിനായില്‍ മുസ്ലിം പള്ളിയില്‍ ഭീകരാക്രമണം. പ്രാര്‍ത്ഥനക്കായി ജനങ്ങള്‍ എത്തിയ സമയത്താണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തില്‍ 235 ലധികം പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നാല് വാഹനങ്ങളിലായെത്തിയ ഭീകരസംഘം വിശ്വാസികളെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു. ഈജിപിതിന്റെ ചരിത്രത്തിലെ തന്നെ എറ്റവും വലിയ ഭീകരാക്രമണമാണിത്. നിയന്ത്രിത സംവിധാനം ഉപയോഗിച്ചായിരുന്നു ഭീകരര്‍ സ്ഫോടനം നടത്തിയത്. ആക്രമണത്തില്‍ ചിതറിയോടിയ ജനങ്ങള്‍ക്ക് നേരെ പള്ളിയുടെ വിവിധഭാഗങ്ങളില്‍ നിലയുറപ്പിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് [...]

Read more ›
വിക്ടോറിയയില്‍ ദയാവധം യാഥാര്‍ത്ഥ്യമാകുന്നു; പാര്‍മെന്റിന്റെ ഉപരിസഭയിലും ബില്‍ പാസായി

വിക്ടോറിയയില്‍ ദയാവധം യാഥാര്‍ത്ഥ്യമാകുന്നു; പാര്‍മെന്റിന്റെ ഉപരിസഭയിലും ബില്‍ പാസായി

ആരോഗ്യം, നമ്മുടെ നഗരം, സമകാലികം November 25, 2017 at 4:27 pm Comments are Disabled

മെൽബൺ: ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത മാരകരോഗങ്ങൾ ബാധിച്ചിരിക്കുന്നവർക്ക് സ്വയം മരണം തെരഞ്ഞെടുക്കാൻ അനുവാദം നൽകുന്ന ദയാവധ നിയമം വിക്ടോറിയയിൽ യാഥാര്‍ത്ഥ്യമാകുന്നു. ഇതിനായുള്ള ബിൽ വിക്ടോറിയൻ പാര്‍ലമെന്റിന്റെ ഉപരി സഭയിൽ പാസ്സായി. 25 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് പാർലമെൻറിൻറെ ഉപരിസഭയിൽ ബിൽ പാസായത്. വികാരനിർഭരമായ മുഹൂർത്തങ്ങളാണ് പാർലമെന്റിൽ അരങ്ങേറിയത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞു ആരംഭിച്ച ചർച്ച ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ്‌ അവസാനിച്ചത്. 40 അംഗ സഭയില്‍ 22 പേര്‍ [...]

Read more ›
ക്വീൻസ് ലാന്‍ഡ്‌ തിരഞ്ഞെടുപ്പ്: രാജ്യാന്തര നിരീക്ഷകനായി ബിജെപി നേതാവ് വി. മുരളീധരന്‍.

ക്വീൻസ് ലാന്‍ഡ്‌ തിരഞ്ഞെടുപ്പ്: രാജ്യാന്തര നിരീക്ഷകനായി ബിജെപി നേതാവ് വി. മുരളീധരന്‍.

മെൽബൺ: ഓസ്ട്രേലിയയിലെ പൊതുതിരഞ്ഞെടുപ്പിൽ രാജ്യാന്തര നിരീക്ഷകരിലൊരാളായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരന്‍. ഓസ്ട്രേലിയയിലെ ലിബറൽ നാഷണൽ പാർ‌ട്ടിയുടെ ക്ഷണപ്രകാരം ബിജെപി കേന്ദ്രഘടകമാണ് മുരളീധരനെ നിയോഗിച്ചത്. 21ന് മുരളീധരൻ ബ്രിസ്ബെയിനിലെത്തി. ഓസ്ട്രേലിയയിലെ ക്വീൻസ് ലാന്‍ഡ്‌ പ്രവിശ്യയിൽ 25ന് നടക്കുന്ന പൊതുതിരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. തിരഞ്ഞെടുപ്പ് പ്രചാരണവും നടപടിക്രമങ്ങളും നിരീക്ഷിക്കുന്നതിനാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രമുഖ രാഷ്ട്രീയ പ്രതിനിധികളെ ഓസ്ട്രേലിയയിലെ ലിബറൽ നാഷണൽ പാർ‌ട്ടി ക്ഷണിച്ചത്. ഇന്ത്യയിൽ നിന്ന് മുരളീധരൻ [...]

Read more ›