കേരളം

പ്രൊഫസര്‍ ജോസഫിനെതിരെ ഇടയലേഖനം

പ്രൊഫസര്‍ ജോസഫിനെതിരെ ഇടയലേഖനം

കേരളം, സമകാലികം September 11, 2010 at 8:22 am Comments are Disabled

കോതമംഗലം: മൂവാറ്റുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പ്രൊഫസര്‍ ടിജെ ജോസഫിനെ പുറത്താക്കിയ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ മാനേജ്‌മെന്റിന്റെ പുറത്താക്കല്‍ നടപടിയെ ന്യോയീകരിച്ച് കോതമംഗലം രൂപതയുടെ ഇടയലേഖനം . അധ്യാപകനെ പുറത്താക്കിയത് ന്യായീകരിക്കുന്ന ഇടയലേഖനം ഞായറാഴ്ച്ച രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിക്കും. കോതമംഗലം മെത്രാന്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ പേരിലാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. മതനിന്ദ ആരോപിച്ച് കൈ വെട്ടിമാറ്റപ്പെട്ട ജോസഫ് നേരത്തെ സസ്‌പെന്‍ഷനിലായിരുന്നെങ്കിലും സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞപ്പോള്‍ മാനേജ്‌മെന്റ് പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. [...]

Read more ›
മന്ത്രിമാരുടെ സ്വത്തുവിവരം പരസ്യമായി: പ്രഫുല്‍ പട്ടേല്‍ സമ്പന്നന്‍

മന്ത്രിമാരുടെ സ്വത്തുവിവരം പരസ്യമായി: പ്രഫുല്‍ പട്ടേല്‍ സമ്പന്നന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്തി. മന്ത്രിമാരുടെ സ്വത്തും ബാധ്യതകളും വിവരാവകാശനിയമപ്രകാരം വെളിപ്പെടുത്താന്‍ ചൊവ്വാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതാദ്യമായാണ്‌ കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിടുന്നത്‌. മന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രവിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ നേരത്തെ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ മന്ത്രിമാരുടെ സ്വത്ത്‌ വിവരങ്ങള്‍ പുറത്തുവിട്ടത്‌. വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലാണ്‌ മന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍. 33 കോടി രൂപയുടെ സ്വത്താണ്‌ പ്രഫുല്‍ പട്ടേലിനുളളത്‌. 6.7 [...]

Read more ›
അധ്യാപകന്‍ എഴുതാന്‍ പഠിക്കുകയാണ്‌

അധ്യാപകന്‍ എഴുതാന്‍ പഠിക്കുകയാണ്‌

കേരളം, ദേശീയം, സമകാലികം September 9, 2010 at 10:13 am Comments are Disabled

മൂവാറ്റുപുഴ: നന്ദി, വളരെ നന്ദി…എല്ലാവര്‍ക്കും ………അറ്റുപോയ നാലു വിരല്‍ തുന്നിച്ചേര്‍ത്ത ഇടംകൈകൊണ്ട്‌ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫ്‌ ഏറെ ക്ലേശിച്ച്‌ എഴുതി. വലതുകൈ ചെയ്യുന്നത്‌ ഇടതുകൈ അറിയരുതെന്നാണു ബൈബിള്‍ വചനം. എന്നാല്‍, വലതുകൈ ചെയ്‌തിരുന്നതൊക്കെ ജോസഫ്‌ ഇടതുകൈയെ പഠിപ്പിക്കുകയാണ്‌ എഴുതാനും ഭക്ഷണം കഴിക്കാനുമെല്ലാം. ചോദ്യവിവാദത്തിന്റെ പേരില്‍ മതാന്ധര്‍ വെട്ടിമാറ്റിയ വലതുകൈയുടെ ഭാവി ചോദ്യചിഹ്നമായതോടെയാണ്‌ ജോസഫ്‌ അല്‍പ്പം ജീവന്‍ അവശേഷിക്കുന്ന ഇടതുകൈയെ മെരുക്കാന്‍ ശ്രമിക്കുന്നത്‌. പാലാരിവട്ടത്തുള്ള ഫിസിയോതെറാപ്പി ആശുപത്രിയിലെ വിദഗ്‌ധരുടെ [...]

Read more ›
ഉത്തേജകം ; താരങ്ങള്‍ക്കെതിരേ നടപടി

ഉത്തേജകം ; താരങ്ങള്‍ക്കെതിരേ നടപടി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസിനുള്ള സന്നാഹമൊരുക്കലില്‍ത്തന്നെ നാണംകെട്ട ഇന്ത്യക്ക്‌ വീണ്ടും തിരിച്ചടി. കോണ്‍വെല്‍ത്ത്‌ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട നാലു താരങ്ങള്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ടതാണ്‌ ഇന്ത്യക്ക്‌ വീണ്ടും മാനക്കേട്‌ വരുത്തിവയ്‌ക്കുന്നത്‌. റിച്ച മിശ്ര, ജ്യോല്‍സന പന്‍സാരെ, സൗരവ്‌ വിജ്‌, ആകാശ്‌ ആന്‍ടില്‍ എന്നീ താരങ്ങളാണ്‌ ബി സാംപിള്‍ പരിശോധനയില്‍ ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞത്‌. ഇവര്‍ക്കെതിരായ നടപടി എന്‍.എ.ഡി.എയുടെ അച്ചടക്ക പാനല്‍ തീരുമാനിക്കുമെന്നും എന്‍.എ.ഡി.എ. ഡയറക്‌ടര്‍ ജനറല്‍ രാഹുല്‍ ഭത്നാകര്‍ [...]

Read more ›
കൈവെട്ട് കേസ്: തീവ്രവാദമെന്ന് ഹൈക്കോടതി

കൈവെട്ട് കേസ്: തീവ്രവാദമെന്ന് ഹൈക്കോടതി

കേരളം September 8, 2010 at 7:58 am Comments are Disabled

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ.ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവം തീവ്രവാദമെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട ആറ് പ്രതികളുടെ ജാമ്യാപേക്ഷ ജസ്റ്റീസ് വി രാംകുമാര്‍ തള്ളുകയും ചെയ്തു. ഏഴാം പ്രതി കമറുദീന്‍, 10 മുതല്‍ 13 വരെ പ്രതികളായ എബി.ലത്തീഫ്, മൊയ്തീന്‍ കുട്ടി, ഷിയാസ്, മുഹമ്മദ് അലി, 15, 16 പ്രതികളായ സിയാദ്, സിക്കന്ദര്‍എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ നടത്തിയത് തീവ്രവാദപ്രവര്‍ത്തനമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് [...]

Read more ›
ഗൗരിയമ്മയുടെ ഉന്നം ഇടതുമുന്നണി

ഗൗരിയമ്മയുടെ ഉന്നം ഇടതുമുന്നണി

കേരളം, സമകാലികം August 28, 2010 at 4:53 am Comments are Disabled

കെ.ആര്‍. ഗൗരിയമ്മ നയിക്കുന്ന ജനാധിപത്യ സംരക്ഷണ സമിതി ( ജെഎസ്‌എസ്‌) യുഡിഎഫില്‍ തുടരാനുദ്ദേശിക്കുന്നില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്‌ സ്വാധീനമുള്ള മേഖലകളില്‍ സ്വതന്ത്ര നിലപാടു സ്വീകരിക്കാനും നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ ഇടതുമുന്നണിയേക്കു പോകാനുമാണുദ്ദേശിക്കുന്നത്‌. കോണ്‍ഗ്രസിനെതിരേ കഴിഞ്ഞ ദിവസം ഗൗരിയമ്മ നടത്തിയ രൂക്ഷ വിമര്‍ശനം ഈ രാഷ്‌ട്രീയ മാറ്റവുമായി ബന്ധപ്പെട്ട നീക്കങ്ങളുടെ ഒരു ഭാഗം മാത്രമാണ്‌. സഹകരണ മന്ത്രിയും ആലപ്പുഴയിലെ സിപിഎം നേതാക്കളില്‍ പ്രമുഖനുമായ ജി.സുധാകരന്‍ ഉള്‍പ്പെടെ സിപഎമ്മിന്റെ പല തട്ടിലുള്ള നേതാക്കള്‍ [...]

Read more ›
489 ഗ്രാമപഞ്ചായത്തുകളില്‍ വനിതാ പ്രസിഡന്റുമാര്‍

489 ഗ്രാമപഞ്ചായത്തുകളില്‍ വനിതാ പ്രസിഡന്റുമാര്‍

കേരളം, സമകാലികം August 27, 2010 at 6:07 pm Comments are Disabled

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ 489 എണ്ണത്തില്‍ വനിതകള്‍ക്ക്‌ അദ്ധ്യക്ഷപദവി നല്‍കിക്കൊണ്ട്‌ ഉത്തരവായി. മൊത്തം 978 ഗ്രാമപഞ്ചായത്തുകളുള്ളതില്‍ വനിതകള്‍ക്ക്‌ പുറമെ 50 എണ്ണം പട്ടികജാതി വിഭാഗത്തിനും ഏഴെണ്ണം പട്ടികവര്‍ഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്‌തിട്ടുണ്ട്‌. വനിതാപ്രസിഡന്റുമാര്‍ക്കായി നീക്കിവച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകളില്‍ 50 എണ്ണം പട്ടിക വര്‍ഗ്ഗത്തിനും ഏഴെണ്ണം പട്ടികജാതിക്കുമാണ്‌. എട്ട്‌ പഞ്ചായത്തുകള്‍ നീക്കി വച്ച്‌ പട്ടികജാതി വനിതകള്‍ക്ക്‌ ഏറ്റവുമേറെ പ്രസിഡന്റ്‌ സ്‌ഥാനം നല്‍കുന്നത്‌ പാലക്കാട്‌ ജില്ലയിലാണ്‌. തൃശൂരില്‍ ആറ്‌ സ്‌ഥാനങ്ങളാണ്‌ പട്ടികജാതി വനിതകള്‍ക്കായി മാറ്റിവച്ചിട്ടുള്ളത്‌. [...]

Read more ›
കാവ്യയുടെ പ്രശ്‌നം പരിഹരിക്കാന്‍ ദിലീപ്‌

കാവ്യയുടെ പ്രശ്‌നം പരിഹരിക്കാന്‍ ദിലീപ്‌

കേരളം, സിനിമാവിശേഷം August 27, 2010 at 5:58 pm Comments are Disabled

. കാവ്യ മാധവനും ഭര്‍ത്താവ്‌ നിശാല്‍ ചന്ദ്രയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടന്‍ ദിലീപ്‌ ഇടപെടുന്നുവെന്ന്‌ ഒരു മലയാളം വെബ്‌സൈറ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. നടന്‍ ദിലീപിന്റെ സാന്നിദ്ധ്യത്തില്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം തുടങ്ങിയെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കാവ്യയ്‌ക്ക് ദിലീപുമായുള്ള ബന്ധമാണ്‌ വിവാഹമോചനത്തില്‍ കലാശിച്ചതെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. കുവൈത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിശാല്‍ ചന്ദ്ര ഇക്കാര്യം പരസ്യമായി ആരോപിച്ചിരുന്നു. വിവാഹം ഇഷ്‌ടമില്ലാതിരുന്ന കാവ്യ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നുവെന്ന്‌ വിശാല്‍ തന്റെ വക്കീല്‍ നോട്ടീസില്‍ [...]

Read more ›