Association News

ഡാര്‍വിന്‍ മലയാളി അസോസിയേഷന്  പുതിയ സാരഥികള്‍.

ഡാര്‍വിന്‍ മലയാളി അസോസിയേഷന് പുതിയ സാരഥികള്‍.

Association News, നമ്മുടെ നഗരം, സമകാലികം August 2, 2014 at 10:25 pm Comments are Disabled

ഡാര്‍വിന്‍: ഡാര്‍വിനിലുള്ള മലയാളികളുടെ പൊതുവേദിയായ ഡാര്‍വിന്‍ മലയാളി അസോസിയേഷന്  പുതിയ സാരഥികള്‍.  കഴിഞ്ഞ ശനിയാഴ്ച ലയണ്‍സ് കമ്മ്യുണിറ്റി ഹാള്‍ ഓഡിറ്റോറിയത്തില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബേബി എബ്രഹാമിന്റെയും മറ്റുഭാരവാഹികളുടെയും നേതൃത്വത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംഘടനയുടെ പുതിയ പ്രസിഡന്റായി സാലസ് എബ്രഹാമിനെ തെരഞ്ഞെടുത്തു. ജിസ്.പി.ചെറിയാന്‍ (വൈസ് പ്രസിഡന്റ്) ഡിജോ സെബാസ്റ്റ്യൻ(സെക്രട്ടറി) ബിബിന്‍ മാത്യൂസ് പാഴൂര്‍ (ജോയിന്റ് സെക്രട്ടറി) ലിജോ തോമസ് (ട്രഷറര്‍) ടോമി ജേക്കബ് (പിആര്‍ഒ) എന്നിവരാണ് മറ്റു ഭാരവാഹികള്‍. എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി ജെന്നി [...]

Read more ›
ഡോ. ജോർജ്  ചെറിയാന് ഓസ്ട്രേലിയൻ മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി.

ഡോ. ജോർജ് ചെറിയാന് ഓസ്ട്രേലിയൻ മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി.

Association News, നമ്മുടെ നഗരം, സമകാലികം July 26, 2014 at 5:39 pm Comments are Disabled

ബ്രിസ്ബൻ:  പ്രവാസി മലയാളികളുടെ മുതിര്‍ന്ന തലമുറയിലെ അംഗവും സിനിമാ-  സാഹിത്യ- സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന ഡോ.ജോര്‍ജ്  ചെറിയാന്‍ അന്തരിച്ചു. സൗഹൃദവലയത്തിനുള്ളില്‍ ചെറിയാന്‍ ജി എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം കാന്‍സര്‍രോഗബാധയെത്തുടര്‍ന്ന്  സമീപനാളുകളില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ബ്രിസ്‌ബെയ്‌നിലായിരുന്നു അന്ത്യം. ചെങ്ങന്നൂര്‍ ഇടനാട് പാരൂര്‍ വീട്ടില്‍ കെ.ജി.ജോര്‍ജ്ജിന്റെയും, മറിയാമ്മ ജോര്‍ജ്ജിന്റെയും മൂന്നാമത്തെ മകനായാണ് ജനനം. തിരുവനന്തപുരം  എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ആര്‍ക്കിടെക്ച്ചര്‍ എഞ്ചിനീയറിങ്ങ് ഡിഗ്രിയെടുത്ത ശേഷമായിരുന്നു പ്രവാസജീവിതം. റാങ്കോടെയായിരുന്നു  എന്‍ജിനീയറിംഗ് പഠനം പുര്‍ത്തിയാക്കിയത്. ഇതിനുശേഷം ഉപരിപഠനത്തായി അമേരിക്കയിലേക്കു പോയി. തുടര്‍ന്ന് [...]

Read more ›
അഡ്‌ലൈഡില്‍ ഫുഡ്‌ഫെസ്റ്റിവലും സുവനീര്‍ പ്രകാശനവും

അഡ്‌ലൈഡില്‍ ഫുഡ്‌ഫെസ്റ്റിവലും സുവനീര്‍ പ്രകാശനവും

അഡ്‌ലൈഡ്:അഡ്‌ലൈഡിലെ മലയാളികള്‍ക്ക് തനതു കേരളീയ നാടന്‍ ഭക്ഷണവിഭവങ്ങള്‍ സമ്മാനിച്ച് ഫുഡ് ഫെസ്റ്റിവല്‍ 2014 സമാപിച്ചു. ജൂണ്‍ 29 നു വുഡ്‌വില്‍ സെന്റ് മാര്‍ഗരറ്റ് ദേവാലയങ്കണത്തില്‍ മാര്‍ തോമാ ഇടവക വികാരി റവ. ആന്‍സണ്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മലങ്കര മാര്‍തോമ സുറിയാനി സുറിയാനി സഭയുടെ സിഡ്‌നി ഇടവക വികാരി റവ.മാത്യൂസ് എ. മാത്യൂസ് ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്‌ലൈഡ് മാര്‍തോമാ ഇടവകയുടെ പ്രഥമ സുവനീര്‍ ചാള്‍സ് സ്റ്റുവര്‍ട്ട് കൗണ്‍സില്‍ മേയര്‍ [...]

Read more ›
മെല്‍ബണില്‍ പത്മഭൂഷന്‍ യേശുദാസിന്റെ സംഗീതമേള ഓഗസ്റ്റ് 24 ന്.

മെല്‍ബണില്‍ പത്മഭൂഷന്‍ യേശുദാസിന്റെ സംഗീതമേള ഓഗസ്റ്റ് 24 ന്.

മെല്‍ബണ്‍:പത്മഭൂഷന്‍ കെ.ജെ യേശുദാസും സംഘവും ഒരിക്കല്‍ക്കൂടി മെല്‍ബണില്‍ സംഗീതതേന്‍മഴ പൊഴിക്കാനെത്തുന്നു. വിക്ടോറിയയിലെ ക്ലേടോണിലുള്ള റോബര്‍ട്ട്ബ്ലാക് വുഡ് ഹാളിലാണ് ഇത്തവണ പരിപാടി. യേശുദാസിനൊപ്പം വിജയ് യേശുദാസും ശ്വേതാമോഹനും ഗായക സംഘത്തിലുണ്ട്. ഓഗസ്റ്റ് 24 ന് വൈകുന്നേരം ആറുമുതല്‍ കാണികള്‍ക്ക് ഗേറ്റിലേക്ക് പ്രവേശനം അനുവദിക്കും. (വിലാസം: Robert Blackwood Hall, Wellington Road, Clayton, Victoria 3168). വിഐപി ടിക്കറ്റിന് 195 ഡോളറാണ് വില. പ്ലാറ്റിനം ടിക്കറ്റ് 145 ഡോളറിന് ലഭിക്കും. ഗോള്‍ഡ് [...]

Read more ›
മെൽബണിൽ “ട്രാവൻകൂർ” എത്തിയത് എങ്ങനെ?

മെൽബണിൽ “ട്രാവൻകൂർ” എത്തിയത് എങ്ങനെ?

മെല്‍ബണ്‍: ട്രാവന്‍കൂര്‍ എന്ന സബര്‍ബിനെക്കുറിച്ച് കേള്‍ക്കാത്തവരായി മെല്‍ബണില്‍ അധികം പേര്‍ ഉണ്ടാവില്ല. എന്നാല്‍ നോര്‍ത്ത് മെല്‍ബണിനു സമീപമുള്ള ഈ ചെറിയ സബര്‍ബിന് എങ്ങനെയാണ് ഒരു ട്രാവന്‍കൂര്‍ കണക്ഷന്‍ വന്നതെന്ന് ചിന്തിച്ചിട്ടുണ്ടൊ?. കഥയുടെ രത്‌നച്ചുരുക്കം ഇങ്ങനെ. പണ്ട് ഇവിടെ താമസിച്ചിരുന്ന ഹെന്റി മാഡന്‍ എന്നൊരു കുതിരക്കച്ചവടക്കാരന്‍ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബംഗ്ലാവിനും എസ്‌റ്റേറ്റിനുമൊക്ക ട്രാവന്‍കൂര്‍  എന്നു പേരു നല്‍കി. അതിനൊരു കാരണമുണ്ട്; ഇന്ത്യയിലേക്കു കുതിരകളെ കയറ്റി അയച്ചിരുന്ന ഹെന്റിക്ക് ഇന്ത്യൻ സഗരങ്ങളുടെ പേരുകൾ സുപരിചിതമായിരുന്നു. അന്നത്തെ സുന്ദര [...]

Read more ›
No Country for Old Men

Stay Inspired | A Pictorial Journey through Master’s Eyes, by an Enthusiast:

  This article is a pictorial breakdown of some patterns /aesthetics followed by the Masters of Cinema I admire and I hope it’ll someway helps enthusiast’s to get inspired.“Stay Inspired”  by Krishnendu Kalesh, July 2014 Roger Alexander Deakins, C.B.E A.S.C B.S.C. 11 തവണ മികച്ച ചായാഗ്രഹണത്തിനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച വ്യക്തി. Coen Bros. സിനിമകളിലൂടെയാണ് അദ്ദേഹം [...]

Read more ›
ഓണാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍: എംഎംഎഫിന്റെ വടംവലി മത്സരം മെല്‍ബണില്‍

ഓണാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍: എംഎംഎഫിന്റെ വടംവലി മത്സരം മെല്‍ബണില്‍

Association News, മെല്‍ബണ്‍, സമകാലികം July 12, 2014 at 9:30 pm Comments are Disabled

മെല്‍ബണ്‍:ലോകമെമ്പാടുമുള്ള മലയാളികളുടെ ദേശിയോത്സവമായ ഓണം ആഘോഷിക്കാന്‍ മലയാളക്കരയ്‌ക്കൊപ്പം പ്രവാസികളും ഒരുക്കങ്ങള്‍ തുടങ്ങി. മെല്‍ബണിലെ മലയാളികളുടെ കൂട്ടായ്മയായ മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഇത്തവണ വടംവലി മത്സരമാണ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.  ഓഗസ്റ്റ്   30 നാണ് മത്സരം .   ജേതാക്കളെ  കാത്തിരിക്കുന്നത് 1001 ഡോളറും മുട്ടനാടുമാണ്. ഇതിനൊപ്പം വാഴക്കുലയും സ്വര്‍ണമെഡലും എവര്‍റോളിംഗ് ട്രോഫിയും സമ്മാനിക്കും. രണ്ടാംസ്ഥാനക്കാര്‍ക്ക് 251 ഡോളറും ട്രോഫിയും നല്‍കും.ആറു ടീമുകള്‍ ഇതിനകം രജിസ്റ്റര്‍ചെയ്തു കഴിഞ്ഞു. ആകെ 12 [...]

Read more ›
മായാജാല വിസ്മയത്തിനൊരുങ്ങി ഓസ്‌ട്രേലിയ.

മായാജാല വിസ്മയത്തിനൊരുങ്ങി ഓസ്‌ട്രേലിയ.

മെല്‍ബണ്‍: ഇന്ദ്രജാല വേദിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ലോകപ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ്   മുതുകാടിനും സംഘത്തിനുമായി ഓസ്‌ട്രേലിയ കാത്തിരിക്കുന്നു.  ഇന്ത്യയിലും വിദേശത്തും ഏറെ ആരാധകരുള്ള ’Muthukad’s World of Illutions’, ആദ്യമായാണ് ഓസ്‌ട്രേലിയന്‍ കാണികളെ തേടിയെത്തുന്നത്.മലയാളികള്‍ക്കു മാത്രമല്ല, വിദേശികള്‍ക്കും സുപചിരിതനായ മുതുകാട് ഓസ്‌ട്രേലിയയിലെ അഞ്ചു വേദികളിലാണ് മാജിക് ലോകത്തെ ഏറ്റവും മികച്ച ഇനങ്ങളുടെ വിസ്മച്ചെപ്പ് തുറക്കുന്നത്. മാര്‍ച്ച് 7 മുതല്‍ 29 വരെ നീളുന്ന പര്യടനത്തില്‍ മെല്‍ബണ്‍, സിഡ്‌നി, അഡ്‌ലൈഡ്, ബ്രിസ്‌ബെയിന്‍, ഗോള്‍ഡ്‌ കോസ്റ്റ്  എന്നിവിടങ്ങളില്‍ മുതുകാടും സംഘവും കാണികളെ അത്ഭുതപ്പെടുത്തും. [...]

Read more ›
പുലരി വിക്ടോറിയയുടെ എട്ടാമത് നൃത്തസന്ധ്യ മാര്‍ച്ച് 22 ന്: ഒരുക്കങ്ങള്‍ തുടങ്ങി

പുലരി വിക്ടോറിയയുടെ എട്ടാമത് നൃത്തസന്ധ്യ മാര്‍ച്ച് 22 ന്: ഒരുക്കങ്ങള്‍ തുടങ്ങി

Association News, Events, നമ്മുടെ നഗരം, മെല്‍ബണ്‍ January 19, 2014 at 12:36 pm Comments are Disabled

മെല്‍ബണ്‍: വിക്ടോറിയയിലെ മലയാളികളുടെ കൂട്ടായ്മയായ പുലരിയുടെ ആഭിമുഖ്യത്തിലുള്ള എട്ടാമത് നൃത്തസന്ധ്യ മാര്‍ച്ച് 22 നു നോബിള്‍പാര്‍ക്ക് സെക്കന്‍ഡറി കോളജില്‍ നടത്തും. മികച്ച നര്‍ത്തകരുടെ വൈവിധ്യമാര്‍ന്ന പ്രകടനം നേരില്‍ക്കാണാനുള്ള അസുലഭ അവസരമാണ് കാണികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. വ്യത്യസ്ഥ സംസ്‌കാരങ്ങളില്‍ നിന്നും എത്തുന്ന നിരവധി കലാകാരന്മാര്‍ പുലരിയുടെ വേദിയില്‍ ആടിത്തിമിര്‍ക്കും. പരിപാടിയില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റിവയ്ക്കുന്നുവെന്നതും പത്യേകതയാണ്. നൃത്തസന്ധ്യയ്ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പുലരി അംഗങ്ങള്‍ക്കും [...]

Read more ›
അര മില്യണ്‍ ക്രിസ്മസ് ബള്‍ബുകള്‍ കത്തിച്ച്, ഇത്തവണയും റിച്ചാര്‍ഡ് !

അര മില്യണ്‍ ക്രിസ്മസ് ബള്‍ബുകള്‍ കത്തിച്ച്, ഇത്തവണയും റിച്ചാര്‍ഡ് !

കാന്‍ബറ: ക്രിസ്മസ് വരവായി…ലോകരക്ഷകനായ യേശുദേവന്റെ തിരുപ്പിറവിയുടെ ആഹ്ലാദംപങ്കിടാന്‍ ഇത്തവണയും കാന്‍ബറയിലെ റിച്ചാര്‍ഡിന്റെ കുടുംബം ആയിരമായിരം നക്ഷത്രങ്ങളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അര മില്യണ്‍ ക്രിസ്മസ് ബള്‍ബുകള്‍ കത്തിച്ച് ക്രിസ്മസ് ആഘോഷിക്കുന്നതിലൂടെ റിച്ചാര്‍ഡ് രണ്ടാംതവണയും ഗിന്നസ് ബുക്കിൽ കയറിപ്പറ്റി. ലോകത്ത് ഏറ്റവുമധികം ക്രിസ്മസ് വിളക്കുകള്‍ തെളിച്ചയാളെന്ന സ്വന്തം റിക്കാര്‍ഡ് ഒരുവര്‍ഷത്തിനുശേഷം റിച്ചാര്‍ഡ് തിരുത്തുകയായിരുന്നു. ഗിന്നസ് റിക്കാര്‍ഡിന്റെയല്ല, മറിച്ച് ക്രിസ്മസ് വിളക്കുകളുടെ പ്രഭ റിച്ചാര്‍ഡിന്റെ വീട്ടില്‍ സന്തോഷം വിളമ്പുകയാണ്. ആറുവയസുകാരി മാഡ്‌ലിനും പത്തുവയസുള്ള കാറ്റ്‌ലിനും 13 [...]

Read more ›