മെല്‍ബണ്‍

മലയാളി ചിത്രകാരന് വിക്ടോറിയൻ പാർലമെന്റിൽ അഭിമാന നിമിഷങ്ങൾ.

മലയാളി ചിത്രകാരന് വിക്ടോറിയൻ പാർലമെന്റിൽ അഭിമാന നിമിഷങ്ങൾ.

Association News, നമ്മുടെ നഗരം, മെല്‍ബണ്‍ June 19, 2016 at 4:33 pm Comments are Disabled

മെൽബണിലെ മലയാളി ചിത്രകാരൻ സേതുനാഥ് പ്രഭാകറിന് വിക്ടോറിയൻ പാർലമെന്റിൽ അഭിമാന നിമിഷങ്ങൾ. വിക്ടോറിയൻ പാർലമെന്റ് സ്പീക്കറുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു സേതുനാഥിന്റെ പാർലമെന്റ് സന്ദർശനം. സ്പീക്കർ ടെൽമോ ലാങ്ഗ്വിലറിന്റെ (Telmo Languiller) സാന്നിധ്യത്തിൽ നടന്ന ചടങ്ങില്‍ സന്ദർശനം ഓർഗനൈസ് ചെയ്ത സുരേഷ് വല്ലത്ത്, ‘ഇന്ത്യൻ മലയാളി’ ചീഫ് എഡിറ്റർ തിരുവല്ലം ഭാസി,  അജിത ഭാസി, ലോകൻ രവി, പാർലമെന്ററി മൾട്ടി കൾച്ചറൽ ഉപദേഷ്ടാവായിരുന്ന ജസ്‌വിന്ദർ സിധു, എന്നിവരും അടുത്ത സുഹൃത്തുക്കളും കുടുംബാഗങ്ങളും [...]

Read more ›
കേരളാ ഹിന്ദു സൊസൈറ്റി വിഷു ആഘോഷം ഏപ്രിൽ 15, 16 തീയതികളിൽ

കേരളാ ഹിന്ദു സൊസൈറ്റി വിഷു ആഘോഷം ഏപ്രിൽ 15, 16 തീയതികളിൽ

Association News, നമ്മുടെ നഗരം, മെല്‍ബണ്‍ April 5, 2016 at 3:35 pm Comments are Disabled

മെൽബൺ: കേരള ഹിന്ദു സൊസൈറ്റി മെൽബൺ 2016 വിഷു ഏപ്രിൽ 15 നും 16നും വിവിധ ഭാഗങ്ങളിലായി ആഘോഷിക്കുന്നു. ഒട്ടേറെ പരിപാടികളോടെയുള്ള കൊണ്ടാടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 15 ന് വെള്ളിയാഴ്ച ന്യൂബെറി ചൈൽഡ് ആൻഡ് കമ്മ്യൂണിറ്റി സെൻറ്ററിലും (440 Grand Blvd, Craigieburn VIC 3064) ഏപ്രിൽ 16 ന് ഡാന്റിനോങിൽ വച്ചും, (15 Holly Ave, Dandenong North VIC 3175) ആണ് വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. [...]

Read more ›
പുലരിയുടെ സ്റ്റേജ് ഷോ മാര്‍ച്ച് 19, ശനിയാഴ്ച്ച.

പുലരിയുടെ സ്റ്റേജ് ഷോ മാര്‍ച്ച് 19, ശനിയാഴ്ച്ച.

Association News, മെല്‍ബണ്‍ March 16, 2016 at 8:25 pm Comments are Disabled

മെൽബൺ: ജീവകാരുണ്യ രംഗത്ത് ഓസ്‌ട്രേലിയായിൽ സജീവമായി പ്രവർത്തിച്ചു വരുന്ന പുലരി വിക്ടോറിയായുടെ ഈ വർഷത്തെ വാർഷികാഘോഷവും സ്റ്റേജ് ഷോയും മാര്‍ച്ച് 19, ശനിയാഴ്ച്ച നടക്കും. സ്പ്രിംഗ് വേൽ ടൌൺ ഹാളിൽ വൈകീട്ട് 6 മണി മുതൽ10 വരെയാണ് പ്രോഗ്രാം നടക്കുക. ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവിധങ്ങളായ കലാപരിപാടികൾ അടങ്ങുന്നതാണ് ഈ വര്‍ഷത്തെ സ്റ്റേജ് ഷോ. കൂടുതല്‍ വിവരങ്ങൾക്ക് : 0402362410, 0438063966.

Read more ›
ഓസ്ട്രേലിയന്‍ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു!

ഓസ്ട്രേലിയന്‍ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു!

മെൽബൺ: ഓസ്ട്രേലിയൻ യുവജനങ്ങൾ ജോലി കണ്ടെത്താൻ പ്രയാസപ്പെടുന്നതായി റിപ്പോര്‍ട്ടുകൾ. ബ്രദര്‍ ഹുഡ് ഓഫ് സെന്‍റ് ലുറാന്‍സ് തയ്യാറാക്കിയ കണക്കുകൾ പ്രകാരം ഓസ്ട്രേലിയയിൽ തൊഴിലില്ലായ്മ പ്രകടമാണ്. ക്വീന്‍സ് ലാൻഡ് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 28 ശതമാനമാണ്, ഇത് ഈ വർഷം തുടക്കത്തിൽ പ്രകടമായിരിക്കുന്ന ഏറ്റവും മോശം നിരക്കാണ്.ന്യൂസൗത്ത് വെയില്‍സിലെ ഹണ്ടര്‍ വാലിയില്‍ ഇത് 23 ശതമാനം വരെയാണ്. വൈഡ് ബേ, കെയിന്‍സ് എന്നിവിടങ്ങളില്‍ 20 ശതമാനവും ആണ് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. [...]

Read more ›
കാൻബറ സർവകലാശാലാ വൈസ് ചാന്‍സലറായി ഇന്ത്യക്കാരൻ.

കാൻബറ സർവകലാശാലാ വൈസ് ചാന്‍സലറായി ഇന്ത്യക്കാരൻ.

മെല്‍ബൺ: പ്രമുഖ ഇന്ത്യൻ പണ്ഡിതനും സസ്യ ശാസ്ത്രജ്ഞനുമായ എച്ച് ദീപ് സൈനി (H. Deep Saini) കാൻബറ സർവകലാശാലയുടെ അടുത്ത വൈസ് ചാന്‍സലറാകും. ജൂലൈയിൽ വിരമിക്കുന്ന നിലവിലെ വൈസ് ചാന്‍സലർ സ്റ്റീഫന്‍ പാർക്കറുടെ ഒഴിവിലേക്കാണ് സൈനിയുടെ നിയമനം. സെപ്തംബറിലായിരിക്കും സൈനി ചുമതലയേല്‍ക്കുക. അറുപതുകാരനായ സൈനി ഇപ്പോൾ കാനഡയിലെ ടൊറണ്ടോ സർവകലാശാലയുടെ വൈസ് പ്രസിഡന്റാണ്. ഓസ്‌ട്രേലിയയിലെ അതിപ്രധാനമായ സർവകലാശാലകളിലൊന്നായ കാൻബറ സർവകലാശാലയുടെ വി സി പദവി ലഭിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് സൈനി [...]

Read more ›
പെയ്ഡ് പേരന്റല്‍ ലീവ്: നഴ്‌സുമാര്‍, അധ്യാപകര്‍ തുടങ്ങിയവർക്ക് കനത്ത നഷ്ടം.

പെയ്ഡ് പേരന്റല്‍ ലീവ്: നഴ്‌സുമാര്‍, അധ്യാപകര്‍ തുടങ്ങിയവർക്ക് കനത്ത നഷ്ടം.

മെല്‍ബണ്‍: പെയ്ഡ് പേരന്റല്‍ ലീവ് സംവിധാനത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ നഴ്‌സിംഗ് ഉള്‍പ്പെടെ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് കനത്ത നഷ്ടം വരുത്തിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 10,000 ഡോളറിന്റെ സഹായമാണ് ഇതുവഴി അമ്മമാര്‍ക്ക് നഷ്ടമാകുക. നഴ്‌സുമാര്‍, ആംബുലന്‍സ് വര്‍ക്കേഴ്‌സ്, അധ്യാപകര്‍, റീട്ടെയില്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് 3900 ഡോളര്‍ മുതല്‍ 10,500 ഡോളര്‍വരെയാണ് നഷ്ടമാകുക. ഖജനാവില്‍ നിന്ന് ഇത്തരത്തില്‍ പണം നല്കാനാവില്ലെന്നാണ് ഇക്കാര്യത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ നിലപാടെന്നും പഠനം കണ്ടെത്തുന്നു. വനിതാ [...]

Read more ›
പ്രതിവര്‍ഷം രണ്ടരലക്ഷം കുടിയേറ്റക്കാരെങ്കിലും ആവശ്യമെന്ന് പഠനറിപ്പോര്‍ട്ട്.

പ്രതിവര്‍ഷം രണ്ടരലക്ഷം കുടിയേറ്റക്കാരെങ്കിലും ആവശ്യമെന്ന് പഠനറിപ്പോര്‍ട്ട്.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ കുടിയേറ്റം ഇനിയും പ്രോത്സാഹിപ്പിക്കണമെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം രണ്ടര ലക്ഷം പേര്‍ എന്ന കണക്കില്‍ അഞ്ചുവര്‍ഷത്തേക്ക് കുടിയേറ്റം അനുവദിക്കണം. വരുംനാളുകളില്‍ വര്‍ഷംതോറും 215,000 പേര്‍ ഓസ്‌ട്രേലിയയില്‍ ജോലിചെയ്യാന്‍ എത്തും. എന്നാല്‍ ഈ തോത് അപര്യാപ്തമാണെന്നാണ് മൈഗ്രേഷന്‍ കൗണ്‍സില്‍ ഓസ്‌ട്രേലിയയുടെ കണക്കുകള്‍. കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയ്ക്ക് നല്‍കുന്ന സാമ്പത്തിക സംഭാവനകള്‍ വര്‍ഷങ്ങളായി വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്നും മൈഗ്രേഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ കുടിയേറ്റക്കാരുടെ സംഭാവ വളരെ വിലപ്പെട്ടതാണെന്നും മൈഗ്രേഷന്‍ കൗണ്‍സിലിന്റെ [...]

Read more ›
താറാവ് വേട്ടയ്ക്കു പച്ചക്കൊടി: പരിസ്ഥിതിപ്രേമികള്‍ക്കു പ്രതിഷേധം

താറാവ് വേട്ടയ്ക്കു പച്ചക്കൊടി: പരിസ്ഥിതിപ്രേമികള്‍ക്കു പ്രതിഷേധം

നമ്മുടെ നഗരം, മെല്‍ബണ്‍ January 25, 2016 at 10:52 am Comments are Disabled

മെല്‍ബണ്‍: താറാവുവേട്ടയ്ക്ക് ഈ സീസണില്‍ പച്ചക്കൊടി കാണിച്ച വിക്ടോറിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പരിസ്ഥിതി പ്രേമികള്‍ക്ക് നിരാശ. താറാവുകളുടെ എണ്ണം വലിയ തോതില്‍ കുറയുന്നതിനാല്‍ തീരുമാനം കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അവരുടെ വാദം. 2014 നുശേഷം താറാവുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 19 നാണ് സീസണ്‍ ആരംഭിക്കുന്നത്. നേരത്തെ ഉദ്ഘാടനദിനത്തില്‍ പത്ത് താറാവുകളെ വേട്ടെയാടാമെന്നത് എട്ട് ആയി താഴ്ത്തിയിരുന്നു. തുടര്‍ന്നുള്ള 12 ആഴ്ചകളില്‍ പ്രതിദിനം നാല് താറാവുകള്‍ എന്നതുമാണ് [...]

Read more ›
വിക്ടോറിയയിലെ 20 ആശുപത്രികളില്‍ പുതിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍.

വിക്ടോറിയയിലെ 20 ആശുപത്രികളില്‍ പുതിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍.

നമ്മുടെ നഗരം, മെല്‍ബണ്‍ January 22, 2016 at 10:45 am Comments are Disabled

മെല്‍ബണ്‍: വിക്ടോറിയയിലെ 20 ആശുപത്രികളിലേക്ക് പുതിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വരുന്നു. 35 മില്യന്‍ ഡോളര്‍ ചെലവഴിച്ച് സിടി സ്‌കാനര്‍, ഡിഫിബ്രിലേറ്റേഴ്‌സ് ആന്‍ഡ് ത്രിഡി ഇമേജിംഗ് ടെക്‌നോളജി എന്നിവയാണ് സജ്ജമാകുന്നത്. ഇതോടെ വിക്ടോറിയയിലെ കൂടുതല്‍ പേര്‍ക്ക് എളുപ്പത്തില്‍ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാകുമെന്ന് ആരോഗ്യമന്ത്രി ജില്‍ ഹെന്നസി പറഞ്ഞു. ആശുപത്രി ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ വാങ്ങുന്നത്. ഇവ ആവശ്യമുള്ള ആശുപത്രികളെക്കുറിച്ച് പഠിച്ചശേഷമാണ് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയിലെ [...]

Read more ›
നിയമം ലംഘിച്ചുവെന്ന് ആരോപണം: ഓസ്‌ട്രേലിയയില്‍ വലിയവീടുകള്‍ സ്വന്തമാക്കിയ വിദേശികള്‍ ആശങ്കയില്‍!

നിയമം ലംഘിച്ചുവെന്ന് ആരോപണം: ഓസ്‌ട്രേലിയയില്‍ വലിയവീടുകള്‍ സ്വന്തമാക്കിയ വിദേശികള്‍ ആശങ്കയില്‍!

നമ്മുടെ നഗരം, മെല്‍ബണ്‍ January 20, 2016 at 6:23 pm Comments are Disabled

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ കൊട്ടാരസദൃശ്യമായ കെട്ടിടങ്ങള്‍ വന്‍തുകയ്ക്ക് വാങ്ങിയ നിരവധി വിദേശികള്‍ ആശങ്കയില്‍. നിയമം ലംഘിച്ച് ഓസ്‌ട്രേലിയയില്‍ വസ്തുവകകള്‍ വാങ്ങുന്നതിനെതിരേ ഫെഡറല്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചു. വന്‍കിട നിക്ഷേപകരെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യപടിയായി എട്ട് വിദേശ നിക്ഷേപകര്‍ക്ക് വസ്തു വിറ്റഴിക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിന്റെ ഭാഗമായി മലേഷ്യന്‍ പൗരനായ ഒരാള്‍വാങ്ങിയ മൌണ്ട് വെവർലി മാന്‍ഷന്‍ ആറ് ബില്യന്‍ ഡോളറിന് നിര്‍ബന്ധിച്ച് വില്‍പ്പന നടത്തി. വിദേശികള്‍ക്ക് വസ്തുകൈവശം വയ്ക്കാവുന്ന നിയമങ്ങള്‍ക്ക് വിരുദ്ധമായാണു [...]

Read more ›