മെല്‍ബണ്‍

വിക്‌ടോറിയയില്‍ ദശകത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം

വിക്‌ടോറിയയില്‍ ദശകത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം

മെല്‍ബണ്‍ September 6, 2010 at 9:54 am Comments are Disabled

മെല്‍ബണ്‍:മഴയെത്തുടര്‍ന്ന് വിക്‌ടോറിയയിലെ വടക്കുകിഴക്കന്‍ പ്രദേശത്ത് പുരോഗമിക്കുന്നത് ദശകത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം. 1998 ന് ശേഷം പ്രദേശത്ത് നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോഴത്തേത് അത്യാഹിത സേവന വിഭാഗം തലവന്‍ കീത്ത് ഒബ്രിയാന്‍ അറിയിച്ചു. യൂറോയില്‍ നിന്നും 20 വീട്ടുകാരേയും 10 ലധികം സംഘങ്ങളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇവിടെ വെള്ളപ്പൊക്കം തുടരുകയാണ്. മാര്‍ട്ടില്‍ഫോര്‍ഡില്‍ 15 പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. ബ്രൈറ്റില്‍ നിന്നും രണ്ടുപേരേയും ഒഴിപ്പിച്ചു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ജെമിസണ്‍ നഗരം [...]

Read more ›
വെള്ളപ്പൊക്കം: വിക്‌ടോറിയയില്‍ ജനങ്ങള്‍ ഭീതിയില്‍

വെള്ളപ്പൊക്കം: വിക്‌ടോറിയയില്‍ ജനങ്ങള്‍ ഭീതിയില്‍

മെല്‍ബണ്‍ September 6, 2010 at 9:20 am Comments are Disabled

മെല്‍ബണ്‍:വിക്‌ടോറിയയിലെ വടക്ക് കിഴക്ക് പ്രദേശത്തേയും പടിഞ്ഞാറന്‍ പ്രദേശത്തേയും പലയിടങ്ങളും വെള്ളത്തിനടിയിലായി. കനത്ത മഴയെത്തുടര്‍ന്ന് പ്രദേശം വെള്ളപ്പൊക്ക ഭീതിയിലുമാണ്. 250 ലധികം വീടുകളില്‍ ഇതിനകം വെള്ളംകയറി. ചില വീട്ടുകാരെ ഇതിനകം രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. ബല്ലാററ്റിന് സമീപം സ്കിപ്ടണിലെ 20 വീട്ടുകാരോട് രക്ഷാകേന്ദ്രത്തിലേക്ക് മാറാന്‍ എസ് ഇ എസ് (അടിയന്തിര സുരക്ഷാസേന) ആവശ്യപ്പെട്ടു. വടക്ക് കിഴക്ക് വാന്‍ഗ്രാറ്റയിലും ബെന്നലയിലുമാണ് വെള്ളപ്പൊക്കം കൂടുതല്‍ ദുരിതം വിതയ്ക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ കൂടുതല്‍ പോലീസ് സേനയെ [...]

Read more ›
മഴ തുടരുന്നു; വിക്‌ടോറിയ വെള്ളപ്പൊക്ക ഭീഷണിയില്‍

മഴ തുടരുന്നു; വിക്‌ടോറിയ വെള്ളപ്പൊക്ക ഭീഷണിയില്‍

നമ്മുടെ നഗരം, മെല്‍ബണ്‍ September 5, 2010 at 12:02 pm Comments are Disabled

കനത്ത മഴ ഓസ്‌ട്രേലിയയിലെ നാല് സംസ്ഥാനങ്ങളിലും തുടരുന്നു. ശക്തമായ മഴ തുടരുന്ന വിക്‌ടോറിയ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വിക്‌ടോറിയയ്ക്ക് പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ന്യൂസൗത്ത് വെയില്‍സിലും എ സി ടിയിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിക്കുന്നു. വിക്‌ടോറിയയിലെ വടക്ക് പടിഞ്ഞാറുള്ള അണക്കെട്ടുകളും നദികളും നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ്. മറ്റ് സംസ്ഥാനങ്ങളിലും മഴ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഓസ്‌ട്രേലിയയിലെ പ്രസിദ്ധമായ ബേര്‍ഡ്‌വില്ലി റെയ്‌സസ് മഴയെത്തുടര്‍ന്ന് മാറ്റിവച്ചു. 128 വര്‍ഷത്തെ ചരിത്രത്തില്‍ [...]

Read more ›
നഴ്‌സിംഗ്‌ ജോലി: ഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷ്‌ ഭാഷാമികവ്‌ ലളിതമാക്കി

നഴ്‌സിംഗ്‌ ജോലി: ഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷ്‌ ഭാഷാമികവ്‌ ലളിതമാക്കി

ഓസ്‌ട്രേലിയയില്‍ പുതുതായി നഴ്‌സിംഗ്‌ ജോലിതേടിയെത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാനം പരിശോധിക്കുന്നതിനുള്ള മാനദണ്‌ഡങ്ങള്‍ നിലവില്‍വന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ്‌ മാനദണ്‌ഡം നിര്‍ബന്ധമാക്കിയത്‌. ഈ വര്‍ഷം ജൂലൈ ഒന്നിന്‌ പ്രാബല്യത്തില്‍ വന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ ഉദ്യോഗാര്‍ഥികള്‍ നഴ്‌സിംഗ്‌ ആന്റ്‌ മിഡ്‌വൈഫറി ബോര്‍ഡ്‌ ഓഫ്‌ ഓസ്‌ട്രേലിയ (NMBA) നിഷ്‌കര്‍ഷിക്കുന്ന ഇംഗ്ലീഷ്‌ ലാംഗേജ്‌ സ്‌കില്‍സ്‌ രജിസ്‌ട്രേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌ നേടിയിരിക്കണം. ഹയര്‍ സെക്കന്‍ഡറി, നഴ്‌സിംഗ്‌ കോഴ്‌സുകള്‍ ഇംഗ്ലീഷ്‌ മാധ്യമത്തിലൂടെ പൂര്‍ത്തിയാക്കിവര്‍ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കിയാല്‍ [...]

Read more ›
മക്കളെക്കൊന്നത് അമിത സ്‌നേഹം മൂലമെന്ന് അമ്മ: ശിക്ഷയും സ്വന്തമാക്കി

മക്കളെക്കൊന്നത് അമിത സ്‌നേഹം മൂലമെന്ന് അമ്മ: ശിക്ഷയും സ്വന്തമാക്കി

നമ്മുടെ നഗരം, മെല്‍ബണ്‍ September 2, 2010 at 8:43 am Comments are Disabled

മെല്‍ബണ്‍:രണ്ടുപിഞ്ചുകുട്ടികളെ അവരോടുള്ള അമിതസ്‌നേഹം മൂലം കൊലപ്പെടുത്തിയെന്ന് അമ്മ. മെല്‍ബണ്‍ സ്വദേശിയായ ഒരു അമ്മയാണ് അരുമയായ കുട്ടികളെ ഏറ്റവും വലിയ സ്‌നേഹപ്രകടനത്തിന്റെ ഭാഗമായി കൊലപ്പെടുത്തിയത്. ഡോണ ഫിഷറ്റ് എന്നാണ് കക്ഷിയുടെ പേര്. പ്രായം 51 വയസ്. കുട്ടികളോടുള്ള സ്‌നേഹം മൂലമായിരുന്നു കൊലയെന്ന അവരുടെ വാദം കോടതി കള്ളി. 27 വര്‍ഷത്തെ ജയില്‍വാസം വിധിക്കുകയും ചെയ്തു. കൊലപാതകങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. നഴ്‌സ് ആയ ഫിഷറ്റ് 11 ഉം ഒമ്പതും വയസ്സുള്ള [...]

Read more ›
ഗ്രീന്‍സും പിന്തുണച്ചു: ലേബര്‍ പാര്‍ട്ടിയുടെ അംഗബലം 73 ലെത്തി

ഗ്രീന്‍സും പിന്തുണച്ചു: ലേബര്‍ പാര്‍ട്ടിയുടെ അംഗബലം 73 ലെത്തി

ന്യൂ ഓസ്‌ട്രേലിയന്‍ ഗ്രീന്‍സ്‌ പ്രതിനിധി ആഡംസ്‌ ബാന്റ്‌ ലേബര്‍ പാര്‍ട്ടിക്ക്‌ പിന്തുണ പ്രഖ്യാപിച്ചതോടെ ജൂലിയ ഗില്ലാര്‍ഡിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‌ പ്രതീക്ഷയേറി. പാര്‍ലമെന്റ്‌ ഹൗസില്‍ ഇന്നു രാവിലെയാണ്‌ പ്രധാനമന്ത്രി ഗില്ലാര്‍ഡുമായി ഇതുസംബന്ധിച്ച കരാറില്‍ ആഡംസ്‌ ബാന്റ്‌ ഒപ്പുവച്ചത്‌. ഉപപ്രധാനമന്ത്രി വെയിന്‍ സ്വാന്‍, ഗ്രീന്‍ലീഡര്‍ നേതാവ്‌ ബോബ്‌ ബ്രൗണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്ന അംഗങ്ങളുടെ എണ്ണം 73 ആയി. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച്‌ പഠിക്കാന്‍ സമിതി, ദന്തപരിചരണമേഖലയില്‍ കൂടുതല്‍ [...]

Read more ›
ഐടി രംഗത്ത്‌ 400 ഓളം തൊഴിലവസരങ്ങളുമായി വെര്‍ടെക്‌സ്‌

ഐടി രംഗത്ത്‌ 400 ഓളം തൊഴിലവസരങ്ങളുമായി വെര്‍ടെക്‌സ്‌

മെല്‍ബണ്‍ August 29, 2010 at 4:35 am Comments are Disabled

മെല്‍ബണ്‍:ആഗോളതലത്തില്‍ സാങ്കേതിക-വിപണന മേഖലകളില്‍ സേവനം വാഗ്‌ദാനം ചെയ്യുന്ന കമ്പനിയുടെ ഏഷ്യ പെസഫിക്‌ ആസ്ഥാനം മെല്‍ബണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങുന്നു. ഐ ടി രംഗത്ത്‌ 400 ഓളം തൊഴിലവസരങ്ങളാണ്‌ സ്ഥാപകരായ വാഗ്‌ദാനം ചെയ്യുന്നത്‌. ഐ ടി മേഖലയില്‍ സംസ്ഥാനം നേടുന്ന വന്‍വളര്‍ച്ചയാണ്‌ കമ്പനിയുടെ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നതെന്ന്‌ പ്രീമിയര്‍ ജോണ്‍ ബ്രംബി പറഞ്ഞു. ജൂലിയ ഗില്ലാര്‍ഡ്‌ ഭരണകൂടം പ്രഖ്യാപിച്ച ബ്രോഡ്‌ബാന്റ്‌ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ്‌ സംസ്ഥാനം നോക്കിക്കാണുന്നത്‌. ദേശീയ തെരഞ്ഞെടുപ്പ്‌ ഫലം ഇതുവരേയും പുറത്തുവന്നിട്ടില്ലെങ്കിലും [...]

Read more ›
ബലാത്സംഗം: ഇന്ത്യന്‍ വംശജന്‌ 13 വര്‍ഷം തടവ്‌

ബലാത്സംഗം: ഇന്ത്യന്‍ വംശജന്‌ 13 വര്‍ഷം തടവ്‌

നമ്മുടെ നഗരം, മെല്‍ബണ്‍ August 29, 2010 at 4:29 am Comments are Disabled

മെല്‍ബണ്‍:സര്‍വ്വകലാശാല വിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത കേസില്‍ ഇന്ത്യന്‍ വംശജനെ കോടതി 13 വര്‍ഷം തടവിന്‌ ശിക്ഷിച്ചു. കഴിഞ്ഞ ജൂണില്‍ സ്‌പ്രിംഗ്‌വാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക്‌ പോകുന്നതിനിടെയാണ്‌ 19 കാരിയായ വിദ്യാര്‍ഥിനിയെ ഹര്‍ജോത്‌ ഹുന്‍ഡല്‍ സിംഗ്‌ എന്ന 27 കാരന്‍ ബലാത്സംഗം ചെയ്‌തത്‌. മെല്‍ബണ്‍ തെരുവിലൂടെ പെണ്‍കുട്ടിയ വലിച്ചിഴച്ചുകൊണ്ടുപോയി ഒരു വാനിലുള്ളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന്‌ കൈകള്‍ കൂട്ടിക്കെട്ടിയ ശേഷം ശബ്‌ദമുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വാന്‍ തൊട്ടടുത്ത സ്ഥലത്ത്‌ എത്തിച്ച [...]

Read more ›
അഗ്നിശമനസേന: വിക്‌ടോറിയയില്‍ പുതിയ നികുതി

അഗ്നിശമനസേന: വിക്‌ടോറിയയില്‍ പുതിയ നികുതി

നമ്മുടെ നഗരം, മെല്‍ബണ്‍ August 28, 2010 at 4:04 pm Comments are Disabled

അഗ്നിശമനസേനയുടെ പ്രവര്‍ത്തനഫണ്ട്‌ കണ്ടെത്തുന്നതിന്‌ വിക്‌ടോറിയയില്‍ പുതിയ നികുതി നിര്‍ദേശം. 2010 ജൂലൈയില്‍ വന്ന പുതിയ നിര്‍ദേശത്തെ ജനങ്ങള്‍ ഇതിനകം സ്വാഗതം ചെയ്‌തുകഴിഞ്ഞു. അഗ്നിശമനസേനയുടെ പ്രവര്‍ത്തനത്തിനുള്ള തുക ഇപ്പോള്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയത്തിലൂടെ ഈടാക്കുന്ന നികുതിവഴിയാണ്‌ കണ്ടെത്തുന്നത്‌. പ്രതിവര്‍ഷം 600 മില്യണ്‍ ഡോളറാണ്‌ ഫയര്‍ അഥോരിറ്റിയുടേയും മെട്രോപോളിറ്റന്‍ ഫയര്‍ ബ്രിഗേഡിനുമായി ചെലവഴിക്കേണ്ടിവരുന്നത്‌. കൈവശവസ്‌തുവിന്റെ അടിസ്ഥാനത്തിലുള്ള പുതിയ നികുതി ഏര്‍പ്പെടുത്തി അഗ്നിശമനസേനയുടെ പ്രവര്‍ത്തന തുക കണ്ടെത്താനാണ്‌ ശ്രമമെന്ന്‌ പ്രീമിയര്‍ ജോണ്‍ ബ്രുംബി അറിയിച്ചു. ബുഷ്‌ [...]

Read more ›
മെല്‍ബണില്‍ ദശകത്തിലെ ഏറ്റവും തണുപ്പേറിയ ശിശിരകാലം

മെല്‍ബണില്‍ ദശകത്തിലെ ഏറ്റവും തണുപ്പേറിയ ശിശിരകാലം

നമ്മുടെ നഗരം, മെല്‍ബണ്‍ August 28, 2010 at 4:02 pm Comments are Disabled

മെല്‍ബണ്‍ നഗരം കഴിഞ്ഞ ദശകത്തിലെ ഏറ്റവും തണുപ്പേറിയ ശിശിരകാലത്തിന്റെ പുതപ്പിലൊളിച്ചുകഴിഞ്ഞു. കഴിഞ്ഞ ഏഴുവര്‍ഷമായി ശരാശരി 147 മില്ലിമീറ്റര്‍ മഴയാണ്‌ മെല്‍ബണില്‍ ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ ഇതിനകം 156 സെന്റിമീറ്റര്‍ മഴ മെല്‍ബണില്‍ പെയ്‌തുകഴിഞ്ഞു. സമീപപ്രദേശമായ വിക്‌ടോറിയയും മഴയില്‍ കുളിക്കുകയാണ്‌. 33 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ്‌ ബല്ലാറാത്തില്‍ ലഭ്യമായത്‌. 18 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും സമ്പന്നമായ മഴയുടെ കുളിരിലാണ്‌ തൊട്ടടുത്ത ബെന്‍ഡി. മഴ സംസ്ഥാനത്തെ ജലസംഭരണത്തിന്റെ നിലയും മെച്ചപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണ [...]

Read more ›