അഡലൈഡ്

സൗത്ത്  ഓസ്‌ട്രേലിയയില്‍ കാര്‍ വില്‍പനയില്‍ വര്‍ധന

സൗത്ത് ഓസ്‌ട്രേലിയയില്‍ കാര്‍ വില്‍പനയില്‍ വര്‍ധന

അഡലൈഡ് September 5, 2010 at 10:41 am Comments are Disabled

സൗത്ത് ഓസ്‌ട്രേലിയയിലെ കാര്‍ഡീലര്‍മാര്‍ക്ക് കൊയ്ത്തുകാലം. കഴിഞ്ഞവര്‍ത്തെ അപേക്ഷിച്ച് വില്‍പനയില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇതിനോടകം തെക്കന്‍ ഓസ്‌ട്രേലിയയില്‍ മാത്രം 45,000 പുതിയ കാറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 7000 എണ്ണത്തിന്റെ വര്‍ധന.ടയോട്ടയുടെ വാഹനങ്ങളാണ് വില്‍പനയില്‍ ഒന്നാംസ്ഥാനത്ത്. ഹോള്‍ഡന്‍, ഫോര്‍ഡ് എന്നിവയാണ് തൊട്ടടുത്തുള്ളത്.

Read more ›
അമ്മയുടെ ഓണാഘോഷം അവിസ്മരണീയമായി

അമ്മയുടെ ഓണാഘോഷം അവിസ്മരണീയമായി

അഡലൈഡ്, നമ്മുടെ നഗരം September 4, 2010 at 2:51 pm Comments are Disabled

അഡിലൈഡ്:സൗത്ത് ഓസ്‌ട്രേലിയയിലെ അഡിലൈഡ് മെട്രോപോളിറ്റന്‍ മലയാളീ അസോസിയേഷന്‍ അമ്മയുടെ ‘ ഓണാഘോഷം വര്‍ണ്ണപ്പൊലിമ കൊണ്ടും വ്യത്യസ്തമായ പരിപാടികള്‍ കൊണ്ടും അവിസ്മരണീയമായ അനുഭവമായി. ബ്രോംപ്ടണിലുള്ള ക്രോയേഷ്യന്‍ ‍ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ 650 ഓളം മലയാളികളാണ് പങ്കെടുത്തത്. വൈകീട്ട് 5 നു ആരംഭിച്ച സാംസ്‌കാരിക സമ്മേളനം സൗത്ത് ഓസ്‌ട്രേലിയയിലെ ലഫ്ടനന്റ്റ് ഗവര്‍ണര്‍ ഹ്യു വാന്‍ലി ഉദ്ഘാടനം ചെയ്തു.അമ്മ പ്രസിഡന്റ് പ്രേം സി പണിക്കര്‍ സ്വാഗതം പറഞ്ഞു..ആര്‍പ്പും കുരവയുമായി മാവേലി മന്നനെ എതിരേറ്റ് [...]

Read more ›
തൊഴില്‍പരിശീലനത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന

തൊഴില്‍പരിശീലനത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന

അഡലൈഡ് September 4, 2010 at 10:54 am Comments are Disabled

സൗത്ത് ഓസ്‌ട്രേലിയയില്‍ തൊഴില്‍പരിശീലനത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മാര്‍ച്ചില്‍ ആരംഭിച്ച പാദത്തില്‍ 32,000 ലധികം പേര്‍ തൊഴില്‍പരീശീലനം ആരംഭിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ വെക്കേഷണല്‍ എഡ്യുക്കേഷന്‍ റിസര്‍ച്ച് വ്യക്തമാക്കി. പരിശീലകരുടെ എണ്ണത്തില്‍ കനത്ത വര്‍ധനയുണ്ടായതായി തൊഴില്‍മന്ത്രി ജാക് സ്‌നെല്ലിംഗും പറഞ്ഞു. ഇലട്രീഷ്യന്‍ കോഴ്‌സിന് ചേരുന്നവരുടെ എണ്ണത്തില്‍ 55 ശതമാനത്തിന്റെ വര്‍ധനയാണ്. പ്ലംബിംഗ്, കാര്‍പ്പെന്ററി പരിശീലനത്തിന് 42 ശതമാനം പേരുടെ വര്‍ധന രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Read more ›
നഴ്‌സിംഗ്‌ ജോലി: ഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷ്‌ ഭാഷാമികവ്‌ ലളിതമാക്കി

നഴ്‌സിംഗ്‌ ജോലി: ഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷ്‌ ഭാഷാമികവ്‌ ലളിതമാക്കി

ഓസ്‌ട്രേലിയയില്‍ പുതുതായി നഴ്‌സിംഗ്‌ ജോലിതേടിയെത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാനം പരിശോധിക്കുന്നതിനുള്ള മാനദണ്‌ഡങ്ങള്‍ നിലവില്‍വന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ്‌ മാനദണ്‌ഡം നിര്‍ബന്ധമാക്കിയത്‌. ഈ വര്‍ഷം ജൂലൈ ഒന്നിന്‌ പ്രാബല്യത്തില്‍ വന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ ഉദ്യോഗാര്‍ഥികള്‍ നഴ്‌സിംഗ്‌ ആന്റ്‌ മിഡ്‌വൈഫറി ബോര്‍ഡ്‌ ഓഫ്‌ ഓസ്‌ട്രേലിയ (NMBA) നിഷ്‌കര്‍ഷിക്കുന്ന ഇംഗ്ലീഷ്‌ ലാംഗേജ്‌ സ്‌കില്‍സ്‌ രജിസ്‌ട്രേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌ നേടിയിരിക്കണം. ഹയര്‍ സെക്കന്‍ഡറി, നഴ്‌സിംഗ്‌ കോഴ്‌സുകള്‍ ഇംഗ്ലീഷ്‌ മാധ്യമത്തിലൂടെ പൂര്‍ത്തിയാക്കിവര്‍ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കിയാല്‍ [...]

Read more ›
മലങ്കര മാര്‍ത്തോമ  സുറിയാനി സഭയുടെ അഡലൈഡ് പ്രാദേശിക  കൂട്ടായ്മക്ക് അംഗീകാരം

മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ അഡലൈഡ് പ്രാദേശിക കൂട്ടായ്മക്ക് അംഗീകാരം

അഡലൈഡ് September 1, 2010 at 8:51 am Comments are Disabled

അഡലൈഡ്:മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ അഡലൈഡ് പ്രാദേശിക കൂട്ടായ്മക്ക് ബഹു: എപ്പിസ്കോപ്പല്‍ സിനഡിന്റെ അംഗീകാരം ലഭിച്ചു. ഇടവകയുടെ ഔദ്യോഗികമായ ഉല്‍ഘാടനം ഔഗസ്റ്റ്‌ 23. നു pm നു ആംഗ്ലിക്കന്‍ സഭയുടെ ആര്‍ച് ബിഷപ്‌ മോസ്റ്റ്‌ റവ: ജഫ്രീ ഡ്രൈവര്‍ നിര്‍വഹിച്ചു.വികാരി റവ:ബോബി ഫിലിപ്പിന്റെ അധ്യഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സൗത്ത് ഓസ്ട്രേലിയയിലെ വിദ്യാഭാസ മന്ത്രി ജേ വെതരില്‍ എം പി , ചാള്‍സ് സ്റ്റര്‍ട്ട് സിറ്റി മേയര്‍ എച്. ആന്‍ഡേര്‍സണ്‍ , [...]

Read more ›
ഗ്രീന്‍സും പിന്തുണച്ചു: ലേബര്‍ പാര്‍ട്ടിയുടെ അംഗബലം 73 ലെത്തി

ഗ്രീന്‍സും പിന്തുണച്ചു: ലേബര്‍ പാര്‍ട്ടിയുടെ അംഗബലം 73 ലെത്തി

ന്യൂ ഓസ്‌ട്രേലിയന്‍ ഗ്രീന്‍സ്‌ പ്രതിനിധി ആഡംസ്‌ ബാന്റ്‌ ലേബര്‍ പാര്‍ട്ടിക്ക്‌ പിന്തുണ പ്രഖ്യാപിച്ചതോടെ ജൂലിയ ഗില്ലാര്‍ഡിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‌ പ്രതീക്ഷയേറി. പാര്‍ലമെന്റ്‌ ഹൗസില്‍ ഇന്നു രാവിലെയാണ്‌ പ്രധാനമന്ത്രി ഗില്ലാര്‍ഡുമായി ഇതുസംബന്ധിച്ച കരാറില്‍ ആഡംസ്‌ ബാന്റ്‌ ഒപ്പുവച്ചത്‌. ഉപപ്രധാനമന്ത്രി വെയിന്‍ സ്വാന്‍, ഗ്രീന്‍ലീഡര്‍ നേതാവ്‌ ബോബ്‌ ബ്രൗണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്ന അംഗങ്ങളുടെ എണ്ണം 73 ആയി. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച്‌ പഠിക്കാന്‍ സമിതി, ദന്തപരിചരണമേഖലയില്‍ കൂടുതല്‍ [...]

Read more ›
സൗത്ത് ഓസ്‌ട്രേലിയയിലെ നഴ്‌സുമാരുടെ പ്രതിഷേധം ശക്തമാകുന്നു

സൗത്ത് ഓസ്‌ട്രേലിയയിലെ നഴ്‌സുമാരുടെ പ്രതിഷേധം ശക്തമാകുന്നു

അഡലൈഡ്, നമ്മുടെ നഗരം August 31, 2010 at 7:28 am Comments are Disabled

സൗത്ത് ഓസ്‌ട്രേലിയ :സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താമെന്ന സംസ്ഥാനസര്‍ക്കാരിന്റെ വാഗ്‌ദാനം ജലരേഖയായി തുടരുന്ന പശ്ചാത്തലത്തില്‍ സൗത്ത്‌ ഓസ്‌ട്രേലിയയിലെ നഴ്‌സുമാര്‍ സമരം ശക്തമാക്കുന്നു. രോഗിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാതിരിക്കുക, ക്ലിനിക്കിലെ അത്യാവശ്യ ജോലി ഒഴികെയുള്ളവയില്‍ നിന്നും വിട്ടുനില്‍ക്കുക തുടങ്ങിയവയാണ്‌ സമരപരിപാടികളുടെ ഭാഗമായി നടത്തുക. മൂന്നുവര്‍ഷത്തിനുള്ളില്‍ 15 ശതമാനം ശമ്പളം വര്‍ധിപ്പിക്കാമെന്ന സര്‍ക്കാര്‍ വാഗ്‌ദാനം ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ്‌ ആന്റ്‌ മിഡ്‌വൈഫെറി ഫെഡറേഷന്‌ സമ്മതിച്ചുകഴിഞ്ഞു. എന്നാല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതും രോഗികളുടെ സുരക്ഷയ്‌ക്കുള്ള സൗകര്യങ്ങള്‍ [...]

Read more ›
ട്രാംസര്‍വീസിന്റെ സൗജന്യസേവനം തുടരും: പ്രീമിയര്‍ മൈക്ക് റാന്‍

ട്രാംസര്‍വീസിന്റെ സൗജന്യസേവനം തുടരും: പ്രീമിയര്‍ മൈക്ക് റാന്‍

അഡലൈഡ്, നമ്മുടെ നഗരം August 30, 2010 at 8:45 am Comments are Disabled

അഡലൈഡ് . അഡലൈഡ് വിനോദകേന്ദ്രത്തില്‍ നിന്നും നഗരത്തിലേക്കുള്ള സൗജന്യ ട്രാം സര്‍വ്വീസ് തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ ആരംഭിച്ച സര്‍വ്വീസ് വന്‍ വിജയമായിരുന്നുവെന്നും പ്രീമിയര്‍ മൈക്ക് റാന്‍ പറഞ്ഞു. ആദ്യത്തെ ആറ് മാസം സൗജന്യയാത്ര നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യപ്രഖ്യാപനം. പൊതുയാത്രാ സംവിധാനം കൂടുതലായി ഉപയോഗിക്കാന്‍ ജനങ്ങളെ ഇതുവഴി പ്രേരിപ്പിക്കുമെന്നും ഞായറാഴ്ച നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി. അഡലൈഡ് ലൈറ്റ് റെയില്‍ പദ്ധതിയുടെ വികസനമാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. [...]

Read more ›
സൗത്ത് ഓസ്‌ട്രേലിയയിലെ ജല ഉപഭോഗത്തിനുള്ള നിയന്ത്രണം ഡിസംബര്‍ മുതല്‍ നിര്‍ത്തലാക്കും

സൗത്ത് ഓസ്‌ട്രേലിയയിലെ ജല ഉപഭോഗത്തിനുള്ള നിയന്ത്രണം ഡിസംബര്‍ മുതല്‍ നിര്‍ത്തലാക്കും

അഡലൈഡ്, നമ്മുടെ നഗരം August 30, 2010 at 8:34 am Comments are Disabled

ജലഉപഭോഗത്തിനുള്ള നിയന്ത്രണം ഡിസംബര്‍ ഒന്നുമുതല്‍ ഇല്ലാതാകും. അതേ സമയം പകരം സംവിധാനം എന്താണെന്ന് സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ ലഭിച്ച കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ സംഭരണികളിലെല്ലാം ആവശ്യത്തിന് ജലം എത്തിയിട്ടുണ്ടെന്ന് ജലവിഭവമന്ത്രി പോള്‍ കൈക അറിയിച്ചു. ആവശ്യത്തിന് ജലം ലഭ്യമാകുന്ന ഘട്ടത്തില്‍ ഉപഭോഗത്തിനുള്ള നിയന്ത്രണം പിന്‍വലിക്കുമെന്നാണ് സര്‍ക്കാരിന്റെ എക്കാലത്തേയും നിലപാട്. അഡിലൈഡ് കുന്നിലെ സംഭരണിയുടെ 80 ശതമാനവും നിറഞ്ഞിരിക്കുകയാണ്. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തെ ഉപയോഗത്തിന് ഇത് മതിയാകുമെന്നും മന്ത്രി [...]

Read more ›
കനത്ത മഴ മുറെ നദിക്ക്‌ പുനര്‍ജന്മം നല്‍കുന്നു

കനത്ത മഴ മുറെ നദിക്ക്‌ പുനര്‍ജന്മം നല്‍കുന്നു

അഡലൈഡ്, നമ്മുടെ നഗരം August 30, 2010 at 8:32 am Comments are Disabled

സൗത്ത് ഓസ്‌ട്രേലിയ:കനത്ത മഴയെത്തുടര്‍ന്ന്‌ മൃതപ്രായയായ മുറെ നദിയ്‌ക്ക്‌ പുതിയ കരുത്ത്‌ കൈവന്നതായി സൗത്ത് ഓസ്‌ട്രേലിയന്‍ ജലവകുപ്പ്‌ വ്യക്തമാക്കി. സംസ്ഥാനത്തെ ജലസംഭരണികളില്‍ 80 ശതമാനത്തോളം ജലം ലഭിച്ചുകഴിഞ്ഞതായി ജലവകുപ്പ്‌ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ജോണ്‍ റിംഗ്‌ഹാം വ്യക്തമാക്കി. ഈ മാസം മാത്രം 52 ജിഗാലിറ്റര്‍ ജലം സംഭരണികളിലേക്ക്‌ ഒഴുകിയെത്തിയതായും അദ്ദേഹം അറിയിച്ചു

Read more ›