അഡലൈഡ്

വൻ കച്ചവടവുമായി 2015 ലെ ക്രിസ്മസ് – ബോക്‌സിംഗ് ഡേ ദിനങ്ങൾ.

വൻ കച്ചവടവുമായി 2015 ലെ ക്രിസ്മസ് – ബോക്‌സിംഗ് ഡേ ദിനങ്ങൾ.

മെല്‍ബണ്‍: ഇത്തവണ ക്രിസ്മസ് ബോക്‌സിംഡ് ഡേയിലെ കച്ചവടം 2.3 ബില്യന്‍ ഡോളറിലധികം നടന്നിട്ടുണ്ടാവാം എന്ന് പ്രതീക്ഷിക്കുന്നതായി ദി ഓസ്‌ട്രേലിയന്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍. ന്യൂസൗത്ത് വെയില്‍സിലാണ് ഇത്തവണ കച്ചവടം പൊടിപിടിച്ചതെന്നും അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റസല്‍ സിമ്മര്‍മാന്‍ പറഞ്ഞു. അതിശക്തമായ കച്ചവടമാണ് ഇത്തവണ ലഭിച്ചതെന്ന്വ്യാ പാരികള്‍ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. 70 ശതമാനം വ്യാപാര സ്ഥാപനങ്ങളും ബോക്‌സിംഡ് ഡേയില്‍ കച്ചവടത്തിനായി തുറന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ മാത്രം ചേര്‍ന്ന് നടത്തുന്ന വ്യാപാരശാലകളില്‍ ഏറെയും [...]

Read more ›
TSMIT പരിധി പുനഃക്രമീകരിക്കുന്നു: കുടിയേറ്റക്കാര്‍ക്ക് തിരിച്ചടി.

TSMIT പരിധി പുനഃക്രമീകരിക്കുന്നു: കുടിയേറ്റക്കാര്‍ക്ക് തിരിച്ചടി.

മെല്‍ബണ്‍: വിദഗ്ധ കുടിയേറ്റ തൊഴിലാളികളുടെ വരുമാനപരിധി (Temporary Skilled Migration Income Threshold -TSMIT) പുനഃക്രമീകരിക്കാന്‍ ഓസ്‌ട്രേലിയ തയാറെടുക്കുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ഏപ്രിലില്‍ ലഭിക്കുന്നതോടെയായിരിക്കും അന്തിമതീരുമാനം. 457 വിസയിലൂടെ രാജ്യത്ത് എത്തുന്ന വിദഗ്ധതൊഴിലാളികളുടെ വേതനം സംബന്ധിച്ച പുനഃക്രമീകരണത്തിലൂടെ ഓസ്‌ട്രേലിയക്കാരുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുക എന്നാണ് ലക്ഷ്യം. കഴിഞ്ഞവര്‍ഷമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കാന്‍ ജോണ്‍ അസാരിയാസിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. വിദേശികള്‍ക്ക് നാലുവര്‍ഷം ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നതിന് അനുമതി നല്‍കുന്ന 457 വിസ [...]

Read more ›
ഞായറാഴ്ച ജോലി: പ്രൊഡക്റ്റിവിറ്റി കമ്മിഷന്‍ നിര്‍ദേശം വിദേശവിദ്യാര്‍ഥികൾക്ക് നഷ്ടം ശ്രഷ്ടിക്കും!

ഞായറാഴ്ച ജോലി: പ്രൊഡക്റ്റിവിറ്റി കമ്മിഷന്‍ നിര്‍ദേശം വിദേശവിദ്യാര്‍ഥികൾക്ക് നഷ്ടം ശ്രഷ്ടിക്കും!

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഏറെയും വിദേശവിദ്യാര്‍ഥികളാണ് ജോലി ചെയ്യുന്നതെന്നിരിക്കേ, ഞായറാഴ്ചയിലെ ജോലിക്ക് ലഭിക്കുന്ന പ്രതിഫലം വെട്ടിക്കുറയ്ക്കാനുള്ള പ്രൊഡക്റ്റിവിറ്റി കമ്മിഷന്‍ നിര്‍ദേശം ഈ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും. ഇതോടൊപ്പം വര്‍ക്കിംഗ് ഹോളിഡേ വിസയ്ക്ക് എത്തുന്ന ബാക്പാക്കര്‍മാര്‍ക്കും കനത്ത നഷ്ടമാണ് തീരുമാനം നടപ്പാക്കിയാല്‍ വന്നുചേരുക. ഹോസ്പിറ്റാലിറ്റി, റസ്റ്ററന്റ്, കഫേ, വിനോദ മേഖലകളിലെല്ലാം ഞായറാഴ്ചകളില്‍ യുവാക്കളാണ് കൂടുതലായി ജോലിചെയ്യുന്നത്. ഇവരില്‍ ഏറെയും വിദേശവിദ്യാര്‍ഥികളും. സാധാരണ ദിവസങ്ങളേക്കാള്‍ അധിക പ്രതിഫലം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ലഭിക്കുമെന്നതാണ് [...]

Read more ›
അബോട്ട്‌പോയിന്റ് ഖനി വികസനത്തിന് അംഗീകാരം. അഡാനിയുടെ വളർച്ചക്ക് മറ്റൊരു നാഴികക്കല്ലുകൂടി.

അബോട്ട്‌പോയിന്റ് ഖനി വികസനത്തിന് അംഗീകാരം. അഡാനിയുടെ വളർച്ചക്ക് മറ്റൊരു നാഴികക്കല്ലുകൂടി.

കാന്‍ബറ: കടുത്ത നിയന്ത്രണങ്ങളോടെ നോര്‍ത്ത് ക്യൂന്‍സ്‌ലന്റിലെ അബോട്ട് പോയിന്റ് കല്‍ക്കരിഖനിയുടെ വികസനത്തിന് ഫെഡറല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്ത്യന്‍ വ്യവസായഭീമനും കേരളത്തിലെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണകരാര്‍ സ്വന്തമാക്കിയയാളുമായ ഗൗതം അഡാനിയുടെ നേതൃത്വത്തിലാണ് അബോട്ട്‌പോയിന്റ് ഖനിയുടെ വികസനം. ലോകത്തിലെ ഏറ്റവുംവലിയ കല്‍ക്കരി ഖനന മേഖലയായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖനിയുടെ പ്രവര്‍ത്തനത്തിലൂടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടെ ഗ്രേറ്റ്ബാരിയര്‍ റീഫ് നശിക്കുമെന്ന് പരിസ്ഥിതി പ്രേമികള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതെല്ലാം അവഗണിച്ചാണ് അംഗീകാരം. ഗ്രീന്‍പാര്‍ട്ടി ഉള്‍പ്പെടെ [...]

Read more ›
നികിത ചാവ്‌ല വധം: പര്‍മീന്ദര്‍ സിംഗിന് 22 വര്‍ഷം തടവ്

നികിത ചാവ്‌ല വധം: പര്‍മീന്ദര്‍ സിംഗിന് 22 വര്‍ഷം തടവ്

മെല്‍ബണ്‍: നര്‍ത്തകിയായിരുന്ന ഭാര്യ നികിത ചാവ്‌ലയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പര്‍മിന്ദര്‍ സിംഗിനെ മെല്‍ബണ്‍ കോടതി 22 വര്‍ഷം തടവിന് ശിക്ഷിച്ചു. ജനുവരി ഒമ്പിന് ബേണ്‍സ് വിക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് 30 കാരനായ പര്‍മിന്ദര്‍ 23 കാരിയായ നികിതയെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹബന്ധം തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കേ, ഒരു പുരുഷസുഹൃത്തിന്റെ എസ്എംഎസ് സന്ദേശം നികിതയുടെ ഫോണില്‍ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യയെ 35 തവണ പര്‍മീന്ദര്‍ കുത്തിയെന്നാണ് കേസിന്റെ വാദത്തിനിടെ പ്രോസിക്യൂഷന്‍ [...]

Read more ›
എമിഗ്രേഷന്‍ വകുപ്പ് സേവനങ്ങള്‍ ഇനി தமிழ் ഭാഷയിലും

എമിഗ്രേഷന്‍ വകുപ്പ് സേവനങ്ങള്‍ ഇനി தமிழ் ഭാഷയിലും

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ എമിഗ്രേഷന്‍ വകുപ്പിന്റെ വിവിധസേവനങ്ങള്‍ ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവര്‍ക്കു ലഭ്യമാക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എമിഗ്രേഷന്‍ ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വകുപ്പ് തയാറാക്കിയ പദ്ധതിയില്‍ തമിഴ്ഭാഷയും ഇടംപിടിച്ചു. ഇതിനുപുറമേ അറബിക്്, പേര്‍ഷ്യന്‍ ഭാഷയായ ദാരി, കൊറിയന്‍, ലഘൂകരിച്ച ചൈനീസ് ഭാഷ, സ്പാനിഷ്, ടര്‍ക്കിഷ്, വിയറ്റ്‌നാമിസ് എന്നിവയിലും സേവനം ലഭ്യമാണ്. എമിഗ്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഈ ഭാഷയിലും അറിയിപ്പുകള്‍ ഉള്‍പ്പെടെ ഇനി മുതല്‍ ലഭ്യമാകും. ടിഐഎസ് മള്‍ട്ടിലിംഗ്വല്‍ എന്ന പേരില്‍ അറിയപ്പെടുന്ന സേവനം ഇംഗ്ലീഷ് [...]

Read more ›
കൊടുംചൂടില്‍ വിക്ടോറിയയും സൗത്ത് ഓസ്‌ട്രേലിയയും വിയര്‍ക്കുന്നു

കൊടുംചൂടില്‍ വിക്ടോറിയയും സൗത്ത് ഓസ്‌ട്രേലിയയും വിയര്‍ക്കുന്നു

മെല്‍ബണ്‍: കൊടുംചൂടിനൊപ്പം അഗ്നിബാധയുണ്ടാകാമെന്ന മുന്നറിയിപ്പും ലഭ്യമായതോടെ വിക്ടോറിയയിലെ ജനങ്ങളും അഗ്നിശമനസേനയും ആരോഗ്യപ്രവര്‍ത്തകരും ഒരുപോലെ വിയര്‍ക്കുന്നു. സൗത്ത് ഓസ്‌ട്രേലിയയിലും ചൂട് ജനജീവിതം ദുഃസ്സഹമാക്കിയിരിക്കുകായണ്. വിക്ടോറിയയില്‍ ഞായറാഴ്ച വരെ താപനില 30 ഡിഗ്രി സെല്‍ഷ്യസിനും 43 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. സമീപദശകങ്ങള്‍ക്കിടയില്‍ മെല്‍ബണില്‍ ഡിസംബര്‍ മാസത്തില്‍ അനുഭവപ്പെടുന്ന ഏറ്റവും വലിയ താപനിലയാണ് ഇപ്പോഴത്തേതെന്ന് ബ്യൂറോ ഓഫ് മെട്രോളജി അറിയിച്ചു. താപനില ഉയര്‍ന്നതോടെ അഗ്നിബാധയ്ക്ക് സാധ്യതവര്‍ധിച്ചതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. [...]

Read more ›
ഗവേഷണം ത്വരിതപ്പെടുത്താന്‍ വിസാ നടപടി ലഘൂകരിക്കണമെന്ന് ആവശ്യം.

ഗവേഷണം ത്വരിതപ്പെടുത്താന്‍ വിസാ നടപടി ലഘൂകരിക്കണമെന്ന് ആവശ്യം.

മെല്‍ബണ്‍: ഗവേഷണ പദ്ധതികള്‍ ശക്തിപ്പെടുത്താനും ആഗോളതലത്തില്‍ മത്സരബുദ്ധി കൈവരിക്കാനും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ വിദേശരാജ്യങ്ങളിലെ തലച്ചോര്‍ അനിവാര്യമാണെന്ന് വിദഗ്ധര്‍. നിക്ഷേപകരെയും വ്യവസായ സംരഭകരെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വിസാ നടപടിക്രമങ്ങള്‍ അടുത്തിടെ ഓസ്‌ട്രേലിയ ലളിതമാക്കിയിരുന്നു. എന്നാല്‍ പുതിയ പദ്ധതികളെക്കാള്‍ നിലവിലുള്ള ഗവേഷണപദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള വിദഗ്ധരെയാണ് വേണ്ടതെന്ന് കെപിഎംജി ഓസ്‌ട്രേലിയ നിരീക്ഷിക്കുന്നു. ഓസ്‌ട്രേലിയയിലെ ഗവേഷണപദ്ധതികള്‍ക്ക് അന്താരാഷ് ട്രനിലവാരം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്. [...]

Read more ›
ന്യൂറോഫെന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്.

ന്യൂറോഫെന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്.

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരിയായ ന്യൂറോഫെനിന്റെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ കോടതി ഉക്കരവ്. ഉപഭോക്താക്കളെ പരസ്യത്തിലൂടെ കബളിപ്പിക്കുന്നതാണ് ഈ മരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരേ നടപടി. വിവിധതരം ശാരീരിക വേദനകള്‍ക്ക് വ്യത്യസ്ഥമായമരുന്നാണ് കമ്പനി വിപണിയിലിറക്കുന്നത്. മൈഗ്രെയിന്‍ പോലുള്ളവയ്ക്കു വിപണിയില്‍ കൂടുതല്‍ വിലയിട്ട് വിറ്റഴിച്ച മരുന്നതിന് സാധാരണ മരുന്നിന്റെ അതേ ചേരുവകളേ ഉണ്ടായിരുന്നുള്ളു. ന്യൂറോഫെന്‍ ബാക്ക് പെയിന്‍, ന്യൂറോഫെന്‍ പീരിഡ് പെയിന്‍, ന്യൂറോഫെന്‍ മൈഗ്രേയ്ന്‍ പെയിന്‍, ന്യൂറോഫെന്‍ ടെന്‍ഷന്‍ ഹെഡ്എയ്ക്ക് എന്നിങ്ങനെ [...]

Read more ›
സോളാര്‍പാനല്‍ ഭക്ഷിക്കുന്ന ഇന്ത്യക്കാർ! ദ ഓസ്‌ട്രേലിയന്‍ വിവാദത്തിലേക്ക്.

സോളാര്‍പാനല്‍ ഭക്ഷിക്കുന്ന ഇന്ത്യക്കാർ! ദ ഓസ്‌ട്രേലിയന്‍ വിവാദത്തിലേക്ക്.

മെല്‍ബണ്‍: ഇന്ത്യയ്ക്കാരെ പട്ടിണിക്കാരായി ചിത്രീകരിച്ച് ദി ഓസ്‌ട്രേലിയനില്‍ വന്ന കാര്‍ട്ടൂണ്‍ വിവാദമാകുന്നു. മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ദി ഓസ്‌ട്രേലിയന്‍. വംശീയാധിക്ഷേപമാണ് കാര്‍ട്ടൂണിലൂടെ നടത്തിയിരിക്കുന്നതെന്ന വിമര്‍ശനവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു. ശാരീകമായി അവശനിലയിലായ ഒരു കുടുംബം സോളാര്‍ പാനലുകള്‍ പൊട്ടിക്കുകയും അതില്‍ ഒരാള്‍ മാങ്ങാചട്ണി കൂട്ടി അതു കഴിക്കാന്‍ ശ്രമിക്കുന്നതുമാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുള്ളത്. കാർബണ്‍ പുറന്തള്ളൽ (carbon emission) കുറക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമത്തെ കളിയാക്കുന്നതരത്തിലുള്ളതാണ് കാർട്ടൂണ്‍. ഇന്ത്യയെ പോലുള്ള വികസ്വര [...]

Read more ›