അഡലൈഡ്

സമഗ്ര മാറ്റങ്ങളുമായി സ്‌കില്‍ഡ് വിസ, വിദേശവിദ്യാര്‍ഥികൾക്ക് ഗുണപ്രദം.

സമഗ്ര മാറ്റങ്ങളുമായി സ്‌കില്‍ഡ് വിസ, വിദേശവിദ്യാര്‍ഥികൾക്ക് ഗുണപ്രദം.

മെല്‍ബണ്‍: ഓസ്‌ട്രേലിയിയല്‍ പഠിക്കാനെത്തുന്ന മിടുക്കന്മാരായ വിദേശവിദ്യാര്‍ഥികളെ രാജ്യത്തെ തുടര്‍ന്നും താമസിക്കാന്‍ അനുമതി നല്‍കുന്ന പദ്ധതി ഒരുങ്ങുന്നു. മിടുക്കരായ വിദ്യാര്‍ത്ഥികളുടെ സേവനം രാജ്യത്തിന് ഉപയോഗിക്കപ്പെടുത്താന്‍ സര്‍ക്കാര്‍ ഇവരെ തൊഴിലിടങ്ങളിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതാണ് പദ്ധതി. മിടുക്കന്മാര്‍ക്ക് രാജ്യത്ത് തുടര്‍ന്ന് താമസിക്കാന്‍ ഇതുവഴി അവസരമൊരുങ്ങും. സ്‌കില്‍ഡ് വിസയ്ക്കായി ഓരോ ഓരോ സംസ്ഥാനത്തിനും അതിന്റേതായ നിയമങ്ങളുണ്ടെങ്കിലും ഓസ്‌ട്രേലിയയില്‍ മൊത്തത്തില്‍ ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തിയേക്കും. സര്‍ക്കാര്‍ നാമനിര്‍ദേശത്തിലൂടെ ഇവര്‍ക്ക് സ്ഥിരതാമസത്തിനുളള അനുമതിയും ലഭ്യമാകും. എന്നാല്‍ ഇതുവഴി പൗരത്വം [...]

Read more ›
ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി എമിഗ്രേഷന്‍ ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വകുപ്പിലെ സർക്കാർ ഓഡിറ്റ്!

ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി എമിഗ്രേഷന്‍ ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വകുപ്പിലെ സർക്കാർ ഓഡിറ്റ്!

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ എമിഗ്രേഷന്‍ ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷനില്‍ കാര്യങ്ങള്‍ സുഗമമായി നടക്കുന്നില്ലെന്ന് സര്‍ക്കാര്‍ നടത്തിയ ഓഡിറ്റ്. അന്യനാട്ടുകാര്‍ക്ക് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനും അനുമതി നല്‍കുന്ന വകുപ്പ് പല കാര്യങ്ങളിലും വലിയ വീഴ്ചവരുത്തിയതായാണ് ഫെഡറല്‍ സര്‍ക്കാരിന്റെ ഓഡിറ്റില്‍ പറയുന്നത്. പല വിദേശികളുടെയും വിശദാംശങ്ങള്‍ എമിഗ്രഷന്‍ ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. വിസാ ഉടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും വകുപ്പിന് വിജയിക്കാനായിട്ടില്ല. അതേസമയം വിസാ ഉടമകളുടെ രഹസ്യവിവരങ്ങളുടെ ശേഖരണം, അപേക്ഷകരുടെ [...]

Read more ›
അണ്ടർ 19 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പിൻമാറി!

അണ്ടർ 19 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പിൻമാറി!

ബംഗ്ലാദേശിൽ നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയൻ ടീം പിന്മാറി. ബംഗ്ലാദേശിലെ സുരക്ഷാ സ്ഥിതി കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യുട്ടീവ് ജെയിംസ് സതർലൻറ് അറിയിച്ചു. ഈ മാസമവസാനമാണ് ബഗ്ലാദേശിൽ അണ്ടർ 19 ലോകകപ്പ് നടക്കുന്നത്. അതിനായി ഓസ്ട്രേലിയ തെരഞ്ഞെടുത്ത 15 അംഗ ടീമിൽ മലയാളിയായ അർജുൻ നായരും   ഉൾപ്പെട്ടിരുന്നു. ഇതാദ്യമായിട്ടായിരുന്നു ഒരു മലയാളി ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിൽ ഇടം നേടുന്നത്.

Read more ›
ക്രിക്കറ്റ് ലോകകപ്പ്: ഓസ്‌ട്രേലിയന്‍ ജൂണിയര്‍ ടീമില്‍ മലയാളിയും.

ക്രിക്കറ്റ് ലോകകപ്പ്: ഓസ്‌ട്രേലിയന്‍ ജൂണിയര്‍ ടീമില്‍ മലയാളിയും.

News Update: അണ്ടർ 19 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പിൻമാറി!   മെല്‍ബണ്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഓസ്‌ട്രേലിയയില്‍ ജനിച്ചുവളര്‍ന്ന മലയാളിയും ഇടംനേടി. കൊച്ചി സ്വദേശി ജയാനന്ദ് നായരുടെയും ശാലിനിയുടെയും മകന്‍ അര്‍ജുന്‍ ആണ് ഈ കൊച്ചുമിടുക്കന്‍. ഈ മാസം 27നാണ് അണ്്ര്‍ 19 ലോകകപ്പ് മത്സരങ്ങള്‍ ബംഗ്ലാദേശില്‍ തുടങ്ങുന്നത്. സിഡ്‌നിയിലെ ഗിരാവീനില്‍ താമസിക്കുന്ന ഈ പ്ലസ് ടു വിദ്യാര്‍ഥി ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് ടീമില്‍ [...]

Read more ›
ക്രിസ് ഗെയില്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു!

ക്രിസ് ഗെയില്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു!

സിഡ്‌നി: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ വെസ്റ്റിന്റീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിന്റെ നടപടി വിവാദമാകുന്നു. തന്റെ ഒപ്പം മദ്യപിക്കാന്‍ മാധ്യമപ്രവര്‍ത്തകയെ ക്ഷണിച്ചുകൊണ്ടുള്ള ഗെയ്‌ലിന്റെ പരാമര്‍ശങ്ങളാണ് വിവാദത്തിനാധാരം. വിവാദങ്ങളെ തുടര്‍ന്ന് ഗെയ്ല്‍ ഖേദം പ്രകടനം നടത്തി. ടെന്‍ നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ടര്‍ മെല്‍ മെക് ലാഫ്‌ലിനോടാണ് ഗെയ്ല്‍ മോശമായി പെരുമാറിയത്. മെല്‍ബണില്‍ നടന്ന ബിഗ് ബാഷ് ലീഗില്‍ 15 ബോളുകളില്‍ നിന്നും 41 റണ്‍സെടുത്ത ഗെയ്‌ലിനെ ഇന്റര്‍വ്യൂ ചെയ്യുകയായിരുന്നു മാധ്യമപ്രവര്‍ത്തക. ഗെയ്‌ലിന്റെ വെടിക്കെട്ട് [...]

Read more ›
സൗത്ത് ഓസ്‌ട്രേലിയയില്‍ ഒരുഭാഗത്ത് മഴ, മറുവശത്ത് വെയില്‍

സൗത്ത് ഓസ്‌ട്രേലിയയില്‍ ഒരുഭാഗത്ത് മഴ, മറുവശത്ത് വെയില്‍

അഡലൈഡ്, നമ്മുടെ നഗരം January 1, 2016 at 4:37 pm Comments are Disabled

അഡ്‌ലൈഡ്: സൗത്ത് ഓസ്‌ട്രേലിയയില്‍ ഒരേസമയം മഴയും വെയിലും. സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശത്ത് കനത്ത മഴയും കൊടുങ്കാറ്റും തുടരുമ്പോള്‍ തെക്കന്‍ മേഖല അത്യുഷ്ണത്തിലാണ്. വടക്കുകിഴക്കന്‍ മേഖലയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം വടക്കന്‍ മേഖലയിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 50 മില്ലിമീറ്റര്‍ മുതല്‍ 100 മില്ലിമീറ്റര്‍ വരെ ശക്തമായ മഴയ്ക്ക് [...]

Read more ›
മോസ്‌കിറ്റോ ഹില്‍ കത്തുന്നു: ആശങ്ക അഡ്‌ലൈഡിലേക്കും

മോസ്‌കിറ്റോ ഹില്‍ കത്തുന്നു: ആശങ്ക അഡ്‌ലൈഡിലേക്കും

അഡലൈഡ്, നമ്മുടെ നഗരം December 31, 2015 at 7:04 pm Comments are Disabled

അഡ്‌ലൈഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ ഫഌയുരിയ മേഖലയില്‍ നിയന്ത്രണാതീതമായി തുടരുന്ന കാട്ടുതീ അഡ്‌ലൈഡ് നഗരത്തിന്റെ നെഞ്ചില്‍ തീയായി മാറുന്നു. അഡ്‌ലൈഡിന്റെ തെക്കന്‍ പ്രദേശമായ ഇവിടെ കാട്ടുതീയെത്തുടര്‍ന്ന് നിരവധിപേരുടെ വാസസ്ഥലങ്ങള്‍ നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടെന്ന് കണ്‍ട്രി ഫയര്‍ സര്‍വീസ് അറിയിച്ചു. വീടുകള്‍ക്കും കൃഷിടിയങ്ങള്‍ക്കും സമീപത്തേക്ക് തീ പടര്‍ന്നതായി ആകാശനിരീക്ഷണത്തില്‍ നിന്നും വ്യക്തമാണ്. പ്രദേശത്തേക്ക് പോകുന്ന അഡ്‌ലൈഡ് നിവാസികള്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഗോള്‍വയില്‍ നിന്ന് മൗണ്ട് കോംപസിലേക്കുള്ള റോഡും ഡീപ്പ് [...]

Read more ›
പുതുവത്സരാഘോഷത്തിനോരുങ്ങി ഓസ്‌ട്രേലിയൻ നഗരങ്ങൾ…

പുതുവത്സരാഘോഷത്തിനോരുങ്ങി ഓസ്‌ട്രേലിയൻ നഗരങ്ങൾ…

മെല്‍ബണ്‍:ഓസ്‌ട്രേലിയ പുതുവത്സരാഘോഷത്തിമിര്‍പ്പില്‍. 31 നു വ്യാഴാഴ്ചതന്നെ ആഘോഷത്തിന് നഗരങ്ങളിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബെയ്ന്‍, അഡ്‌ലൈഡ് എന്നീ നഗരങ്ങളിലെല്ലാം കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ പലരും കരിമരുന്ന് പ്രയോഗം കാണാന്‍ പറ്റിയ ഉയരമേറിയ കെട്ടിടങ്ങളില്‍ സ്ഥാപനം പിടിച്ചുകഴിഞ്ഞിരുന്നു. മെല്‍ബണില്‍ കിംഗ്‌സ് ഡൊമെയിന്‍, ദി ട്രഷറി ഗാര്‍ഡന്‍സ്, ഫ്ലാഗ് സ്റ്റാഫ് ഗാര്‍ഡന്‍സ്, ഡോക് ലാന്റ് എന്നിവിടങ്ങളില്‍ രാത്രി ഒമ്പതുമണി മുതല്‍ പുതുവത്സരദിനം പുലര്‍ച്ചെ ഒരുമണിവരെ [...]

Read more ›
മെഡികെയര്‍ ബെനഫിറ്റില്‍ നിന്ന് ഇഎന്‍ടി ഉൾപ്പെടെയുള്ളവ ഒഴിവാക്കുന്നു!

മെഡികെയര്‍ ബെനഫിറ്റില്‍ നിന്ന് ഇഎന്‍ടി ഉൾപ്പെടെയുള്ളവ ഒഴിവാക്കുന്നു!

മെല്‍ബണ്‍: ആരോഗ്യമേഖലയിലെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇഎന്‍ടി ഉള്‍പ്പെടെ ഇരുപത് സര്‍വീസുകള്‍ മെഡികെയര്‍ ബെനഫിറ്റ് ഷെഡ്യൂളില്‍ നിന്നും ഒഴിവാക്കാന്‍ നീക്കം. മൊത്തം 23 മെഡിക്കല്‍ സേവനങ്ങളാണ് ഇത്തരത്തില്‍ ഒഴിവാക്കുന്നത്. തുടക്കം ഇഎന്‍ടി വിഭാഗത്തില്‍ നിന്നാണെന്നുമാത്രം. സര്‍ക്കാരിനു വലിയ സാമ്പത്തികഭാരം ഉണ്ടാക്കുന്ന 23 സേവനങ്ങളാണ് ഒഴിവാക്കുന്നതെന്ന് ആരോഗ്യമന്ത്രി സൂസണ്‍ ലേ പറഞ്ഞു. കഴിഞ്ഞതവണ 52,500 പേര്‍ ഈ സേവനം ഉപയോഗിച്ചു. 6.8 മില്യണ്‍ ഡോളര്‍ ഇതിനുവേണ്ടി ചെലവാക്കുകയും ചെയ്തു. ഇഎന്‍ടിക്കു പുറമേ [...]

Read more ›
ഓസ്‌ട്രേലിയന്‍ വിസയും പൗരത്വവും: ഇമ്മി അക്കൗണ്ട് മുഖംമിനുക്കുന്നു.

ഓസ്‌ട്രേലിയന്‍ വിസയും പൗരത്വവും: ഇമ്മി അക്കൗണ്ട് മുഖംമിനുക്കുന്നു.

മെല്‍ബണ്‍: വിസാ ഉടമകള്‍ക്കും അപേക്ഷകര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുന്ന ഓസ്‌ട്രേലിയന്‍ എമിഗ്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റായ ഇമ്മി അക്കൗണ്ടിലെ സന്ദര്‍ശകരുടെ എണ്ണം മൂന്ന് മില്യന്‍ കവിഞ്ഞു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് സേവനം വിപുലീകരിച്ച് വെബ്‌സൈറ്റ് ആകര്‍ഷകമാക്കാനുള്ള ശ്രമത്തിലാണ് എമിഗ്രേഷന്‍ വകുപ്പിപ്പോള്‍. ഓസ്‌ട്രേലിയന്‍ പൗരത്വം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി കുടിയേറ്റക്കാരും കുടിയേറാന്‍ ആഗ്രഹിക്കുന്നവരും ഇമ്മി അക്കൗണ്ടിനെയാണ് ആശ്രയിക്കുന്നത്. വിലപ്പെട്ട സേവനങ്ങള്‍ പരിഷ്‌കരിച്ച് 2014 ല്‍ ഓസ്‌ട്രേലിയന്‍ ഐസിടി എക്‌സലന്‍സ് അവാര്‍ഡ് ഇമ്മി അക്കൗണ്ട് സ്വന്തമാക്കിയിരുന്നു. വിസ-പൗരത്വ സേവനങ്ങള്‍ക്കുള്ള ലോകനിലവാരത്തിലുള്ള [...]

Read more ›