നമ്മുടെ നഗരം

സിസ്റ്റർ സ്റ്റേറ്റ് പദ്ധതി – മാത്യു ഗൈ എം പി ഇന്ത്യൻ പ്രതിനിധികളുമായി ചർച്ച നടത്തി.

സിസ്റ്റർ സ്റ്റേറ്റ് പദ്ധതി – മാത്യു ഗൈ എം പി ഇന്ത്യൻ പ്രതിനിധികളുമായി ചർച്ച നടത്തി.

കേരളം, നമ്മുടെ നഗരം January 23, 2018 at 11:13 pm Comments are Disabled

സിസ്റ്റർ സ്റ്റേറ്റ് എന്ന ആശയത്തെപ്പറ്റി സംവദിക്കാൻ വിക്ടോറിയൻ പ്രതിപക്ഷ നേതാവ് (Matthew Guy) മാത്യു ഗൈ എം പി ഇന്ത്യൻ പ്രതിനിധികളുമായി ചർച്ച നടത്തി. തങ്ങൾ അധികാരത്തിൽ വന്നാൽ ഇന്ത്യയുമായി ചേർന്ന് സിസ്റ്റർ സ്റ്റേറ്റ് ആശയം നടപ്പാക്കുമെന്നും, ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് വേണ്ടി പ്രത്യേകം ഭൂമിയും കെട്ടിടവും അനുവദിക്കാനുള്ള നടപടികൾ എത്രയും പെട്ടന്ന് നടപ്പിൽ വരുത്തുകയും ചെയ്യും എന്ന് എം പി അറിയിച്ചു! വിക്ടോറിയയിലെ പ്രധാന ഇന്ത്യൻ സമൂഹം ആയതുകൊണ്ടു [...]

Read more ›
ചൈനയുടെ പസഫിക് പ്രോഗ്രാമിനെ വിമർശിച്ച ഓസ്‌ട്രേലിയക്കു എതിരെ ആഞ്ഞടിച്ചു സമോവൻ പ്രധാനമന്ത്രി

ചൈനയുടെ പസഫിക് പ്രോഗ്രാമിനെ വിമർശിച്ച ഓസ്‌ട്രേലിയക്കു എതിരെ ആഞ്ഞടിച്ചു സമോവൻ പ്രധാനമന്ത്രി

നമ്മുടെ നഗരം January 13, 2018 at 11:30 am Comments are Disabled

ഓസ്‌ട്രേലിയൻ ഫെഡറൽ ഗവണ്മെന്റ് പസഫിക് ഐലൻഡിൽ ചൈന നടത്തുന്ന സഹായത്തെ വിമർശിച്ചത് പസഫിക്ക് ഐലൻഡ് നേതാക്കന്മാരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് സമോവൻ പ്രധാനമന്ത്രി റ്റുലിയില ആരോപിക്കുന്നു. ഇത്തരം നടപടികൾ ഓസ്‌ട്രേലിയയുമായുള്ള ബന്ധത്തിന് വിള്ളൽ വരാൻ വരെ കാരണമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയൻ ആഗോള വികസന മന്ത്രിയായ ഫിയവെൻറ്റി വെൽസ് കഴിഞ്ഞ ബുധനാഴ്ച ചൈന പസഫിക്കിൽ അനാവശ്യമായ നിർമ്മിതികളും എങ്ങുമെത്താത്ത റോഡുകളുമാണ് പണിയുന്നതെന്നു ആരോപിച്ചിരുന്നു. ചൈന ഇതിനോട് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. [...]

Read more ›
ഓസ്‌ട്രേലിയയിലെ ആദ്യ LGBTI മോസ്‌ക്‌ തുറക്കാനുള്ള ശ്രമങ്ങളുമായി ഗേ ഇമാം.

ഓസ്‌ട്രേലിയയിലെ ആദ്യ LGBTI മോസ്‌ക്‌ തുറക്കാനുള്ള ശ്രമങ്ങളുമായി ഗേ ഇമാം.

താനൊരു സ്വവർഗാനുരാഗി ആണെന്ന് തുറന്നു പ്രഖ്യപിച്ച ആദ്യ ഇമാമായ – ഇമാം നൂർ വാർസമേ ആണ് ഓസ്‌ട്രേലിയയിലെ ആദ്യ LGBTI സൗഹാർദ്ദ മോസ്ക്കിനുള്ള ശ്രമങ്ങൾ ആരഭിച്ചിരിക്കുന്നത്. ഒരു മോസ്‌ക്കിനൊപ്പം ലിംഗഭിന്നതമൂലം പ്രശ്നങ്ങൾ നേരിടുന്നവർക്കുള്ള ഒരു അഭയസ്ഥാനമായും ഒപ്പം കൗൺസിലിംഗ് സെന്ററായും ഈ സ്ഥാപനം പ്രവർത്തിക്കും. മെൽബണിലെ ഒരു പ്രസിദ്ധമായ മോസ്‌ക്കിൽ ഇമാമായിരുന്ന നൂർ,ഖുറാൻ മനഃപ്പാഠമാക്കിയ വിരലിലെണ്ണാവുന്നവരിൽ ഒരാളായ ഹാഫിസ് ആണ്. എന്നാൽ 2010ൽ താൻ ഒരു ഗേ ആണ് എന്ന് [...]

Read more ›
ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ നായകൻ – സാം പിട്രാഡോ ഓസ്‌ട്രേലിയയിൽ എത്തുന്നു.

ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ നായകൻ – സാം പിട്രാഡോ ഓസ്‌ട്രേലിയയിൽ എത്തുന്നു.

ഇന്ത്യൻ ടെലികോം മേഖലയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാം പിട്രാഡോ ഈ മാസം ഓസ്ട്രേലിയ സന്ദർശിക്കുന്നു.ഈ മാസം 24 നു ആണ് സാം പിട്രാഡോ ഓസ്ട്രേലിയയിൽ എത്തുന്നത്‌. 24 നു സിഡ്‌നിയിൽ എത്തുന്ന ഇദ്ദേഹം സിഡ്‌നിയിലും മെൽബണിലും ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കും. തൊണ്ണൂറ്റിഏഴ് ശതമാനം ഇന്ത്യൻ ഗ്രാമങ്ങളിലും ഫോൺ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും, STD / ISD കോളുകൾ വിളിക്കാൻ ട്രങ്ക് കോൾ ബുക്ക് ചെയ്യേണ്ടിയിരുന്ന ഒരു കാലഘട്ടത്തിൽനിന്നും [...]

Read more ›
കാരംസ് ഡൌൺ തീപിടുത്തം 15 കാരി അറസ്റ്റിൽ .

കാരംസ് ഡൌൺ തീപിടുത്തം 15 കാരി അറസ്റ്റിൽ .

നമ്മുടെ നഗരം, മെല്‍ബണ്‍ January 7, 2018 at 10:25 am Comments are Disabled

മെൽബൺ കാരംസ് ഡൗണിൽ കഴിഞ്ഞദിവസം (ശനിയാഴ്ച) ഉണ്ടായ തീപിടുത്തത്തിന് 15 വയസുകാരി പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. മനപ്പൂർവം തീ വ്യാപിപ്പിച്ചതിനു ആണ് പെൺകുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരം 3 മണിയോട് കൂടു ആരംഭിച്ച്, ബ്ലൂ വ്രൻ റൈസ് റിസേർവിലേക്കു വ്യാപിച്ച തീയിൽ പല വീടുകളുടേയും മതിലുകളും ഷെഡുകളും കത്തിനശിച്ചിരുന്നു. ആളപായം ഒന്നും ഉണ്ടായില്ലെങ്കിലും ഈ പ്രേദേശത്തെ 30 ഓളം വീടുകൾ അഗ്നിബാധയെ തുടർന്ന് ഒഴിപ്പിച്ചിരുന്നു. അതിശക്തമായ ചൂടും കാറ്റും [...]

Read more ›
ചില ബ്രാൻഡ് കാർ സീറ്റുകളും സ്‌ട്രോളറുകളും വിപണിയിൽ നിന്നും പിൻ‌വലിക്കുന്നു !

ചില ബ്രാൻഡ് കാർ സീറ്റുകളും സ്‌ട്രോളറുകളും വിപണിയിൽ നിന്നും പിൻ‌വലിക്കുന്നു !

വിപണിയിൽ നിന്ന്‌ പിൻവലിച്ചിട്ടും ചില ബ്രാൻഡ് കാർ സീറ്റുകളും സ്‌ട്രോളറുകളും ഇപ്പോളും ഓൺലൈൻ വഴി ഓസ്‌ട്രേലിയയിൽ വില്പനനടത്തുന്നതായി ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മിഷൻ മുന്നറിയിപ്പു നൽകുന്നു. ഓസ്‌ട്രേലിയൻ സുരക്ഷ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കാത്തതിനാൽ Saint Constance Kidstar Safety Car Seat, Norluc Baby Car Seat and Portable Pram Baby Toddler Stroller Convertible Jogger Baby Seat എന്നീ പ്രോഡക്റ്റ്റുകൾ ആണ് വിപണിയിൽ നിന്നും [...]

Read more ›
ഫ്ലിൻഡേഴ്‌സ് സ്‌ട്രീറ്റ്‌ ആക്രമണം : ഒരാൾ മരിച്ചു.

ഫ്ലിൻഡേഴ്‌സ് സ്‌ട്രീറ്റ്‌ ആക്രമണം : ഒരാൾ മരിച്ചു.

നമ്മുടെ നഗരം, മെല്‍ബണ്‍, സമകാലികം December 31, 2017 at 12:09 pm Comments are Disabled

മെൽബൺ ഫ്ലിൻഡേഴ്‌സ് സ്‌ട്രീറ്റിൽ കാല്നടക്കാർക്കിടയിലേക്കു കാർ ഇടിച്ചുകേറ്റിയ ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന ഒരാൾ മരിച്ചു. ഡിസംബർ 21 നു നടന്ന ആക്രമണത്തെ തുടർന്നു ഗുരുതരാവസ്ഥയിൽ ചികത്സയിൽ ആയിരുന്ന 83 കാരനായ ആന്റോണിയോസ്‌ ക്രോകാരിസ് ആണ് ഇന്നലെ രാത്രിയോടുകൂടി ആൽഫ്രഡ്‌ ഹോസ്പിറ്റിലിൽ വെച്ച് മരിച്ചത്. ആന്റോണിയോസിന്റെ മരണം നികത്താനാവാത്ത നഷ്ടമാണെന്നു ദുഃഖർത്ഥരായ ബന്ധുക്കൾ അറിയിച്ചു. എല്ലാവരോടും സൗഹാർദ്ദ മനോഭാവം നിലനിർത്തിയിരുന്ന അദ്ദേഹം ഒരു നല്ല ഓസ്‌ട്രേലിയനും തങ്ങളുടെ ഹീറോയും ആയിരുന്നെന്നു [...]

Read more ›
മെൽബണിലെ ക്രിസ്മസ് വീടുകൾ!

മെൽബണിലെ ക്രിസ്മസ് വീടുകൾ!

Creative Corner, Events, Insight, നമ്മുടെ നഗരം, മെല്‍ബണ്‍ December 14, 2017 at 2:35 pm Comments are Disabled

വേനൽ ചൂടിന്റെ ക്രിസ്മസിനെ മെൽബൺ അലങ്കാരലൈറ്റുകൾ കൊണ്ട് ആഘോഷിക്കുന്നു. അതുകൊണ്ടു തന്നെ ക്രിസ്മസ് ലൈറ്റ് അലങ്കാരങ്ങൾക്കു പ്രസിദ്ധമാണ് മെൽബൺ. നഗരത്തിലും, ഷോപ്പിംഗ് സെന്ററുകളിലുമുള്ള ക്രിസ്മസ് അലങ്കാരങ്ങൾകൂടാതെ നഗരത്തിന്റെ പല സമീപ സബർബുകളിലും സ്വകാര്യ വ്യക്തികൾ അവരുടെ വീടുകളും പലപ്പോഴും ആ സ്ട്രീറ്റുകൾ മുഴുവനായിത്തന്നെയും ക്രിസ്റ്മസിനായി അലങ്കരിച്ച് ഒരുക്കാറുണ്ട്. കുറച്ചുകാലം മുൻപുവരെ കേരളത്തിലെ പള്ളിപ്പെരുന്നാളുകൾക്ക് കണ്ടിരുന്ന ഇല്ല്യൂമിനേഷൻ സംവിധാനത്തെ അനുസ്മരിപ്പിക്കുന്നവിധം മനോഹരമായ ഈ അലങ്കാരങ്ങൾ ക്രിസ്മസ് കാലഖട്ടത്തിലെ മാത്രം ഒരു പ്രത്യേകതയാണ്! [...]

Read more ›
കാറപകടത്തിൽ ടീനേജുകാരി മരിച്ചു; മദ്യപിച്ച് വാഹനമോടിച്ച ഇന്ത്യൻ വംശജക്ക് നാല് വർഷം തടവ്.

കാറപകടത്തിൽ ടീനേജുകാരി മരിച്ചു; മദ്യപിച്ച് വാഹനമോടിച്ച ഇന്ത്യൻ വംശജക്ക് നാല് വർഷം തടവ്.

നമ്മുടെ നഗരം, മെല്‍ബണ്‍, സമകാലികം December 5, 2017 at 12:21 am Comments are Disabled

മെൽബണിൽ മദ്യപിച്ചു കാറോടിച്ച് 19 കാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ ശുഭ ആനന്ദിന് (30) ഏഴു വർഷം തടവ്. ഇതിൽ നാല് വർഷം പരോൾ ലഭിക്കാത്ത തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ പെർന്മെന്റ് റസിഡന്റ് ആയ ശുഭയെ ശിക്ഷക്ക് ശേഷം നാടുകടത്തിയേക്കും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ കുറ്റത്തിനാണ് പ്രതിക്ക് മെല്‍ബണ്‍ കൗണ്ടി കോടതി ഏഴു വർഷത്തെ തടവ് ശിക്ഷ നൽകിയത്. ഇതിൽ നാല് വർഷം [...]

Read more ›
വിക്ടോറിയയില്‍ ദയാവധം യാഥാര്‍ത്ഥ്യമാകുന്നു; പാര്‍മെന്റിന്റെ ഉപരിസഭയിലും ബില്‍ പാസായി

വിക്ടോറിയയില്‍ ദയാവധം യാഥാര്‍ത്ഥ്യമാകുന്നു; പാര്‍മെന്റിന്റെ ഉപരിസഭയിലും ബില്‍ പാസായി

ആരോഗ്യം, നമ്മുടെ നഗരം, സമകാലികം November 25, 2017 at 4:27 pm Comments are Disabled

മെൽബൺ: ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത മാരകരോഗങ്ങൾ ബാധിച്ചിരിക്കുന്നവർക്ക് സ്വയം മരണം തെരഞ്ഞെടുക്കാൻ അനുവാദം നൽകുന്ന ദയാവധ നിയമം വിക്ടോറിയയിൽ യാഥാര്‍ത്ഥ്യമാകുന്നു. ഇതിനായുള്ള ബിൽ വിക്ടോറിയൻ പാര്‍ലമെന്റിന്റെ ഉപരി സഭയിൽ പാസ്സായി. 25 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് പാർലമെൻറിൻറെ ഉപരിസഭയിൽ ബിൽ പാസായത്. വികാരനിർഭരമായ മുഹൂർത്തങ്ങളാണ് പാർലമെന്റിൽ അരങ്ങേറിയത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞു ആരംഭിച്ച ചർച്ച ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ്‌ അവസാനിച്ചത്. 40 അംഗ സഭയില്‍ 22 പേര്‍ [...]

Read more ›