പ്രഫ. സി രവിചന്ദ്രന്റെ ഓസ്‌ട്രേലിയൻ പ്രഭാഷണ പരമ്പര ഏപ്രിൽ 21 മുതൽ.

മെൽബൺ: പ്രശസ്ത പ്രാസംഗികനും എഴുത്തുകാരനുമായ പ്രഫസർ സി രവിചന്ദ്രന്റെ ഓസ്‌ട്രേലിയൻ പ്രഭാഷണ പരമ്പര ഈ മാസം 21 മുതൽ ആരംഭിക്കുന്നു. മെൽബൺ, സിഡ്നി, കാൻബറ, ബ്രിസ്ബയിൻ, പെർത്ത്, അഡിലൈഡ് തുടങ്ങിയ നഗരങ്ങളിലായി ഏഴോളം പരിപാടികളിലാണ് രവിചന്ദ്രൻ മാഷ് പങ്കെടുക്കുന്നത്.

പ്രശസ്ത നാസ്തികനും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ ശ്രീ രവിചന്ദ്രന്റെ ഓസ്‌ട്രേലിയൻ പ്രഭാഷണ പരമ്പരയുടെ കൂടുതൽ വിവരങ്ങൾക്ക് എസ്സൻസ് മെൽബൺ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക.

Comments

comments