‘പുനർജന്മം’ ലഹരിക്കെതിരെ വേറിട്ട ചിന്തയുമായ് അഡിലൈഡിൽ നിന്നൊരു ഷോർട് ഫിലിം.

അഡിലൈഡ് : അവതരണത്തിലെ പുതുമകൊണ്ടും പ്രമേയത്തിൻറെ വ്യത്യസ്‌തത കൊണ്ടും ശ്രദ്ധേയമാകുകയാണ് പുനർജന്മം എന്ന ഹ്രസ്വ ചിത്രം. ശരത് ഹരിപ്പാട് തിരക്കഥയും സംവിധാനം നിർവ്വഹിച്ച ഈ ഷോർട് ഫിലിം അഡിലൈഡിലുള്ള കറി ലീഫ് ക്രീയേഷൻസ് ആണ് നിർമ്മിച്ചിരിക്കുന്നത്. മദ്യാസക്തി പ്രധാന വിഷയമായി പ്രതിപാദിക്കുന്ന ഈ ചിത്രം ഹരിപ്പാടുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്‌നമായിരുന്നു. ഹരിപ്പാട്ടും അഡിലൈഡിലുമായി പൂർത്തീകരിച്ച ഈ ഷോർട് ഫിലിം ലഹരിയുടെ കരാളഹസ്തത്തില്‍ അകപ്പെടുന്നവര്‍ക്ക് ഒരു പക്ഷേ, മനസ്സില്‍ ഒരു തീപ്പൊരിയാകാന്‍ കഴിഞ്ഞേക്കും. അരുൺ രഘു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ശരത് ഹരിപ്പാടും സംഗീതം ഹരിപ്രസാദും നിർവഹിച്ചിരിക്കുന്നു.

Comments

comments