മെൽബണിൽ ഓസ്ട്രേലിയന്‍ ഡ്രീംസ്’ മെഗാഷോ

മെൽബൺ: സിനിമ താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോ ‘ഓസ്ട്രേലിയന്‍ ഡ്രീംസ്’ മെൽബണിൽ മെയ് 6-നു നടക്കും. ശനിയാഴ്ച വൈകുന്നേരം 5.30-നു ലാട്രോബ് യൂണിയൻ ഹാളിലാണ് പരിപാടി. സിനിമ താരങ്ങള്‍ ആയ സുരാജ് വെഞ്ഞാറംമൂട്, വിനീത് എന്നിവരും, തെന്നിന്ത്യന്‍ നായികയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയും ഒന്നുചേരുന്ന ഷോ കോമഡിക്കും, നൃത്തത്തിനും സംഗീതത്തിനും തുല്യപ്രാധാന്യം നല്‍കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഷംന കാസിം, സൗത്ത് ഇന്ത്യന്‍ നടി ശ്രുതി ലക്ഷ്മി, നടന്‍ രജത് മേനോന്‍,ഗായകരായ അഫ്‌സല്‍, വിവേകാനന്ദന്‍, മെറിന്‍, കോമഡി താരങ്ങളായ സിറാജ് പയ്യോളി, ഉല്ലാസ് പന്തളം എന്നിവരും പങ്കെടുകക്കും. സുശാന്ത് (കീബോര്‍ഡ്), നിഖില്‍ റാം(ഫ്‌ളൂട്ട്), തനൂജ് (ഡ്രം), ഹരികൃഷ്ണ മൂര്‍ത്തി (തബല), പോള്‍സണ്‍ (തബല), സൗണ്ട് എന്‍ജിനീയര്‍മാരായ വിജയ് ജോസഫ്, ഫ്രാന്‍സിസ് കൊള്ളനൂര്‍ എന്നിവര്‍ ലൈവ് ഓര്‍ക്കസ്ട്രയില്‍ അണിചേരുന്നു. വിനീതാണ് മെഗാഷോയുടെ സംവിധായകന്‍.

സമന്വയ് ഇവെന്റ്സാണ് മെൽബണിലെ ഓസ്ട്രേലിയന്‍ ഡ്രീംസ് മെഗാഷോ സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.samanvayevents.com or Call Jobin: 0469818945, Anand: 0433911666, Moris: 0403451139, Denny: 0412813126​, Vasanth: 0437171507

Comments

comments