Malayalam, News, India, Kerala, Melbourne, Australia, House, Lone, Home, Car, Finance, Real, Estate, Wedding, Dating, Christian, Catholic, Hindu, Business, Money, Solar, LED, Free, Grant, Nursing, Career, Job, Visa, Migration

ജയലളിത അന്തരിച്ചു.

ചെന്നൈ: തമിഴകത്തിന്റെ പ്രാര്‍ഥനകള്‍ വിഫലം. തമിഴ് മക്കളുടെ പ്രിയപ്പെട്ട അമ്മ ഇനിയില്ല. തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് ജയലളിത വിടപറഞ്ഞതെന്ന് അവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അപ്പോളൊ ആസ്പത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഹൃദയാഘാതമുണ്ടായി ഒരു ദിവസം പിന്നിടുമ്പോഴാണ് എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയുമായ ജയലളിത മരണത്തിന് കീഴടങ്ങിയത്. 68 വയസ്സായിരുന്നു.

സമകാലിക ഇന്ത്യയിലെ ഏറ്റവും ശക്തയായ ഭരണാധികാരിയും രാഷ്ട്രീയനേതാവുമായിരുന്നു ജയലളിത. ആറുവട്ടം തമിഴ്നാട് മുഖ്യമന്ത്രിയായി. 1989 മുതല്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അവിവാഹിതയാണ്. തമിഴ് ജനതയാണ് തന്റെ കുടുംബം എന്നാണ് അവര്‍ പ്രഖ്യാപിച്ചിരുന്നത്.

Comments

comments