Malayalam, News, India, Kerala, Melbourne, Australia, House, Lone, Home, Car, Finance, Real, Estate, Wedding, Dating, Christian, Catholic, Hindu, Business, Money, Solar, LED, Free, Grant,

കൊച്ചിൻ കലാഭവന്റെ വേൾഡ് ടൂർ ഓസ്ട്രേലിയായിൽ കലാസന്ധ്യാ അവതരിപ്പിക്കുന്നു.

മെൽബൺ: ഫാ. ആബേൽ അച്ചൻ സ്ഥാപിച്ച കൊച്ചിൻ കലാഭവൻ നീണ്ട 15 വർഷങ്ങൾക്കുശേഷം ഓസ്ട്രേലിയായിൽ കലാസന്ധ്യാ അവതരിപ്പിക്കാൻ എത്തുന്നു. നിരവധി കലാകാരൻമാരെ കേരളത്തിനു സംഭാവന നൽകിയ കൊച്ചിൻ കലാഭവന്റെ അമരക്കാരൻ ആയിരുന്ന ഫാ. ആബേലിന്റെ സന്തതസഹചാരിയായിരുന്ന സോബി ജോർജ് ആണ് കലാസന്ധ്യാ സംവിധാനം ചെയ്യുന്നത്.

കൊച്ചിൻ കലാഭവന്റെ മാസ്റ്റർപീസ് ലൈവ് ഓർക്കസ്ട്രാ ആണ് ഈ കലാസന്ധ്യയുടെ ഹൈലൈറ്റ്സ്. കൂടാതെ പ്രശസ്തരായ ഗായികാ ഗായകൻമാർ, മിമിക്രി രംഗത്തെ പ്രഗത്ഭർ, വിവിധ ചാനലുകളിൽ കഴിവ് തെളിയിച്ച ഡാൻസർമാർ എന്നിവർ അടങ്ങുന്നതാണ് കലാഭവന്റെ വേൾഡ് ടൂർ കലാസന്ധ്യയിൽ അണിചേരുന്നത്.

സംവിധായകനായ സോബി ജോർജാണ് സൗണ്ട് ആന്റ് ലൈറ്റ്സിന്റ് നിയന്ത്രിക്കുന്നത്. വളരെ പുതുമ നിറഞ്ഞ കലാപരിപാടിക്കാണ് കൊച്ചിൻ കലാഭവൻ ഓസ്ട്രേലിയായിലും ന്യൂസിലാൻഡിലും പര്യടനം നടത്തുന്നത്. യൂറോപ്പ്, അമേരിക്കാ, ഗൾഫ് നാടുകൾ എന്നിവടങ്ങളിലും 2017 ൽ കൊച്ചിൻ കലാഭവൻ കലാസന്ധ്യ അവതരിപ്പിക്കുന്നത്. കലാഭവന്റെ ഓസ്ട്രേലിയായിലെ പര്യടനം ആരംഭിക്കുന്നത് 2017 മാർച്ച് മാസങ്ങളിൽ ആണ്.

ഓസ്ട്രേലിയായിലെ വിവിധ സ്ഥലങ്ങളിൽ കൊച്ചിൻ കലാഭവന്റെ കലാസന്ധ്യ അവതരിപ്പിക്കാൻ താൽപര്യമുളളവർ: റ്റോമി കുഞ്ഞെറിയ : 0401353989, സുഷാ സുരേഷ് : 0450745478, എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. കൊച്ചിൻ കലാഭവന്റെ ഡയറക്ടർ സോബി ജോർജ് അറിയിച്ചു.

റിപ്പോർട്ട്: റെജി പാറയ്ക്കൽ

Comments

comments