കരോൾ നൈറ്റിന് തയ്യാറെടുത്ത് അഡലൈഡിലെ മലയാളി സമൂഹം..!

അഡലൈഡ്: ക്രിസ്തുമസ്   ദിനങ്ങളുടെ ആഘോഷത്തിന്റ മുന്നൊരുക്കാം വിളംബരം ചെയ്ത്  അഡലൈഡിലെ മലയാളി സമൂഹത്തിന്റെ കരോൾ നൈറ്റ് ഈ വരുന്ന ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് സീറ്റൻ  ക്രിസ്ത്യൻ ഫാമിലി സെന്ററിൽ നടത്തപ്പെടുന്നു.

2010-ൽ ലളിതമായ രീതിയിൽ ആരംഭിച്ച കരോൾ നൈറ്റ് പിന്നീടുള്ള വർഷങ്ങളിലൂടെ പടിപടിയായി  വളർന്ന് വിവധ മത സമുദായങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. ഇത്തവണ ഒരു ഡസനിലധികം സംഘടനകളുടെ പ്രവർത്തകരാണ്  കരോൾ സന്ധ്യയുടെ ഭാഗമാകുന്നത്.

കഴിഞ്ഞ വർഷങ്ങളിലേതുപോലെ തന്നെ ഇത്തവണയും കലാപരിപാടികളെത്തുടർന്ന് സ്നേഹവിരുന്ന്  നടത്തപ്പെടുന്നതാണെന്ന് പ്രോഗ്രാം കോർഡിനേറ്റർ മാർഷൽ കെ മത്തായി അറിയിച്ചു.കരോൾ നൈറ്റ്  സമയബന്ധിതമായി തീര്‍ക്കുന്നതിനായി പങ്കെടുക്കുന്നവർ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന്  താല്പര്യപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾ കരോൾ നൈറ്റിന്റെ/www.carolnite.com എന്ന  വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാണ്.

Address:
Christian Family Centre,
185 Frederick Road,
Seaton

Comments

comments