യാക്കോബായ സുറിയാനി ഓർത്തഡൊക്സ് സഭയ്ക്ക് മെൽബണിൽ പുതിയ ദൈവാലയം.ഹെതർട്ടൺ(മെൽബൺ): മെൽബണിലും സമീപപ്രദേശത്തുമുള്ള മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ കഴിഞ്ഞ 10 വർഷമായുള്ള കാത്തിരുപ്പിനു വിരാമമിട്ട്നിർമ്മാണം പൂർത്തിയായി വരുന്ന സെന്റ്.ജോർജ്ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ വി.മൂറോൻ അഭിഷേകകൂദാശയ്ക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ഈ‍ മാസം 14,15 തിയതികളിലാണ്‌ മെൽബണിന്റെ തെക്കൻ സബർബിലുള്ള ഹെതർട്ടണിൽപണി കഴിപ്പിച്ചിരിക്കുന്ന ദൈവാലയത്തിന്റെ കൂദാശ നടത്തപ്പെടുന്നത്.

മൂന്ന് വിശുദ്ധ ത്രോണോസുകളോടുകൂടി 2015 ജൂൺ മാസത്തിൽ നിർമ്മാണം ആരംഭിച്ച ദേവാലയത്തിന്റെ ആദ്യഘട്ടം 450 പേർക്ക് ആരാധിക്കുവാൻഉതകുംവിധം കാർപാർക്കോടുകൂടി പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു. അനുബന്ധ ഓഫീസുകളും കമ്യൂണിറ്റിഹാളും രണ്ടാംഘട്ടത്തിൽ നിർമ്മിക്കാനാണ്‌ഉദ്ദേശിക്കുന്നത്. വി.ഗീവർഗ്ഗീസ് സഹദായുടെ നാമധേയത്തിൽ 2006- സ്ഥാപിതമായ ഇടവകയിൽ നിലവിൽ 200- പരം കുടുംബാംഗങ്ങളാണ്‌ഉള്ളത്. വി.ദൈവമാതാവിന്റെയും ചാത്തുരുത്തിൽ ഗ്രിഗോരിയോസ് തിരുമേനിയുടെയും നാമത്തിലാണ്‌ മറ്റ് രണ്ട് ത്രോണോസുകൾ ഉള്ളത്.

പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡൊക്സ് സഭയുടെ ഓസ്ട്രേലിയ ന്യൂസിലന്റ് ഭദ്രാസനത്തിന്റെ കീഴിൽ സ്ഥലം വാങ്ങിപ്പണിയുന്ന ആദ്യത്തെദേവാലമാണിത്. സെന്റ് ജോർജ് ഇടവക മാതൃ ദേവാലയമായി മെൽബൺ സിറ്റിയുടെ വടക്ക് പടിഞ്ഞാറായും തെക്ക്ഭാഗത്തായും സഭക്ക് രണ്ട്ഇടവകകൾ കൂടിയുണ്ട്. സത്യ സുറിയാനി സഭയുടെ കറകളഞ്ഞ അന്ത്യോക്യാ മലങ്കര ബന്ധവും കടൽ കടന്നെത്തിയ മാർത്തോമ്മൻ പൈതൃകവും സമ്മേളിക്കുന്നിടമായി ദൈവാലയ കൂദാശ മാറുകയാണ്‌.

ആകമാന സുറിയാനി ഓർത്തഡൊക്സ് സഭയുടെ പരമാധ്യക്ഷൻ പരി.പത്രോസിന്റെ പിൻഗാമി മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിദീയൻപാത്രിയാർക്കീസ് ബാവയുടെ ആശീവാദത്തോട്കൂടി ശ്രേഷ്ട കാതോലിക്ക അബുൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുഖ്യകാർമ്മികത്വത്തിന്‌ ഓസ്ട്രേലിയ ന്യൂസിലന്റ് ഭദ്രാസനത്തിന്റെ പാത്രയർക്കൽ വികാരി അഭി.ഗീവർഗ്ഗീസ് മാർ അത്താനാസിയോസ്, കോട്ടയംഭദ്രാസനത്തിന്റെ അഭി.ഡോ . തോമസ് മാർ തിമൊത്തിയോസ്, കോഴിക്കോട് ഭദ്രാസനത്തിന്റെ അഭി.പൗലോസ് മാർ ഐറേനിയോസ് എന്നീ പിതാക്കന്മാർ സഹകാർമ്മികത്വം വഹിക്കും.

വി.മൂറോൻ അഭിഷേക കൂദാശക്ക് ഒരുക്കമായി വികാരി ഫ. എൽദോ വലിയപർമ്പിൽ കൺവീനറായി സെക്രട്ടറി ഷെവലിയാർ തോമസ്അബ്രാഹം,ട്രസ്റ്റി കുരുവിള ബെൻ സക്കറിയ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ഒക്ടോബർ 14, ശനിയാഴ്ച്ചരാവിലെ ശ്രേഷ്ട ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് 12 മണിക്ക് പൊതുസമ്മേളനവും നടക്കും.

യാക്കോബായ സുറിയാനി ഓർത്തഡൊക്സ് സഭയ്ക്കും ഓസ്ട്രേലിയ ന്യൂസിലന്റ് ഭദ്രാസനത്തിനും നാഴികക്കാല്ലായി മാറുന്ന ചരിത്രസംഭവത്തിന്‌സാക്ഷ്യം വഹിക്കാൻ ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും വരുന്ന സഭാംഗ ങ്ങളെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വീകരിക്കുവാൻഇടവകാംഗങ്ങൾ ഒരുങ്ങുകയാണ്

Comments

comments