പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം നേടിയ മലയാളി കുട്ടികളെ ഒഐസിസി ഓസ്ട്രേലിയ അനുമോദിച്ചു.

ഗോൾഡ് കോസ്റ്റ് ∙ കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗോൾഡ് കോസ്റ്റിലെ മലയാളി കുട്ടികളെ ഒഐസിസി ഓസ്ട്രേലിയ ട്രോഫികൾ നൽകി അനുമോദിച്ചു. ഒഐസിസി ഗോൾഡ് കോസ്റ്റ് പ്രസിഡന്റ് ജോഷി ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസഫ് മാത്യു ട്രോഫികൾ സമ്മാനിച്ചു.

ഗോൾഡ് കോസ്റ്റിലെ നിറാങ്ക് സ്റ്റേറ്റ് ഹൈസ്കൂളിൽ നിന്നും പന്ത്രണ്ടാം  ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ അന്ന എലിസബത്ത് സാജു ഒന്നാം സ്ഥാനവും മറ്റ് ഉന്നത വിജയം നേടിയ അന്ന റെജി, അൻഷു അഗസ്റ്റിൻ, കെവിൻ ഏബ്രഹാം കുരുവിള, നെവിൻ ഏബ്രഹാം കുരുവിള, ജോഷ്വാ തമ്പി എന്നിവർ ട്രോഫികൾ കരസ്ഥമാക്കി. ഓസ്ട്രേലിയൻ വിദ്യാഭ്യാസ രംഗത്ത് തദ്ദേശീയരേക്കാൾ ഉയർന്ന നിലവാരം പുലർത്തുന്ന മലയാളി കുട്ടികൾ ഇന്ത്യൻ സമൂഹത്തിന് എന്നും അഭിമാനകരമാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഒഐസിസി നാഷണൽ ചെയർമാൻ സി.പി. സാജു അഭിപ്രായപ്പെട്ടു.

 

റിപ്പോർട്ട്: സി.പി. സാജു

Comments

comments