മെൽബൺ ഇടതുപക്ഷ-മതേതര കൂട്ടായ്മ ആരംഭിച്ചു.

മെൽബൺ: മലയാളികൾക്കിടയിലെ ഇടതുപക്ഷ-മതേതര-ജനാധിപത്യ അനുഭാവികളുടെ യോഗം ചേർന്നു മെൽബൺ ഇടതുപക്ഷ-മതേതര കൂട്ടായ്മ രൂപികരിച്ചു. ഓസ്‌ട്രേലിയിൽ പലഭാഗങ്ങളിൽ ജീവിക്കുന്ന ഇടതുപക്ഷ അനുഭാവികളായ മലയാളികളെ “ഇടതുപക്ഷം ഓസ്‌ട്രേലിയ” എന്ന വിശാല സാംസ്കാരിക വേദിയിൽ കൊണ്ടുവരുന്നതിന്റെ തുടക്കം കുറിച്ചു കൊണ്ടാണ് “മെൽബൺ ഇടതുപക്ഷ-മതേതര കൂട്ടായ്മ” ആരംഭിച്ചത്.

ജൂൺ 26 നു മെൽബണിലെ ക്ലാരിണ്ട കമ്മ്യൂണിറ്റി ഹാളിൽ കൂടിയ രൂപീകരണ യോഗത്തിൽ നാൽപ്പതോളം അനുഭാവികളും അഭ്യുദയാകാംഷികളും ഒത്തുകൂടുകയും വരാൻ കഴിയാത്ത നൂറിലേറെ പേർ ഐക്യദാർട്യം അറിയിക്കയ്കയും ചെയ്തു. കൂടുതൽ വിപുലവും പങ്കാളിത്തവുമുള്ള കൺവെൻഷൻ വിളിച്ചു കൂട്ടാനും ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും തിരുവല്ലം ഭാസി കോർഡിനേറ്ററും പ്രതീഷ് മാർട്ടിൻ, ദിലീപ് കുമാർ അസി. കോർഡിനേറ്റർ മാരുമായ 30 അംഗ എക്‌സികുട്ടിവ് കമ്മിറ്റിക്ക് രൂപം നൽകി.

രാജ്യത്തിന്‌ ഭീഷണിയാകുന്ന വർഗീയ – ഫാസിസ്റ്റ് ശക്തികളെ തിരിച്ചറിയുകയും അതിനെതിരെ ബോധവൽക്കണം നടത്തുകയും ചെയ്യുക, പുരോഗമന-കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നല്കുക, കേരളത്തിലെ ദുർബല ജനവിഭാഗങ്ങൾക്ക് കഴിയുന്ന സഹായങ്ങൾ എത്തിക്കുക, പിറന്ന നാടിന്റെയും ജീവിക്കുന്ന രാജ്യത്തിന്റെയും സമഗ്ര പുരോഗതിയോടെപ്പം അണിചേരുക, കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പിന്തുണയും പ്രചാരവും നല്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് മെൽബൺ ഇടതുപക്ഷ-മതേതര കൂട്ടാഴ്മ മുൻതൂക്കം നൽകുന്നത്.

ആർ. ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൂട്ടായ്മയുടെ ആവശ്യകതയെ കുറിച്ചു തിരുവല്ലം ഭാസി മുഖ്യ വിവരണം നൽകി. പ്രതീഷ് മാർട്ടിൻ സ്വാഗതം പറഞ്ഞു. ജീതു എലിസബത്ത്, റെജി ഡാനിയൽ, കെ.പി. സേധുനാത്, ലോകൻ രവി, ബിനീഷ് കുമാർ, രാജീവ് നായർ, ലിജോ മോൻ, എബി കോരപൊയ്ക്ക്കാട്ടിൽ, വിൻസ് മാത്യു, അജിത് ലിയോൺസ്, ബിപിൻ വിനോദ്, അനീഷ് ജോസഫ്, ബാബു തോമസ്, ഷീന ഫിലിഫ്, ലാലു ജോസഫ്, അജിത ചിറയിൽ, രമിതാ മേരി, രമ്യ കൃഷ്ണകുമാരി, സോജൻ വർഗീസ്, സോണിച്ചൻ മണിമേൽ, സജിത കൃഷ്ണരാജ്, ശ്രേയസ് കേശവൻ ശ്രീധർ, ബൈജു വർഗീസ്, അജീഷ് ജോസ്, രൂപ്‌ലാൽ, സ്റ്റെല്ലസ് നെറ്റോ, സജീവ് ചെറിയാൻ, തോമസ് കെ. വർഗീസ്, നോയിൻ രാജു, അജേഷ് രാമമംഗലം, ജോസ് തോമസ്, സുനിൽ പത്തനാപുരം, നിവിൻ സ്റ്റു, എ.ഒ. ഔസേഫ്, സി.എൽ. വർഗീസ് എന്നിവർ തങ്ങളുടെ ഇടതുപക്ഷ ബന്ധവും അനുഭവങ്ങളും പങ്ക് വയ്ച്ചു.

സമ്മേളനത്തോടെപ്പം സംഘടിപ്പിച്ച സംവാദ വിഷയമായ “ഓസ്‌ട്രേലിയൻ തെരഞ്ഞെടുപ്പും ഇന്ത്യൻ സമൂഹവും” എന്ന ചർച്ചയിൽ ഒട്ടേറെ പേർ ക്രിയാത്മകവും ഗുണപ്രദവുമായ ആശയങ്ങൾ പങ്കുവച്ചു. ഈ രാജ്യത്തെ രാഷ്ട്രീയത്തിലും സജീവമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും അതിനു യോജിക്കുന്ന പ്രവർത്തി മണ്ഡലങ്ങളും കണ്ടെത്തുന്നതിനുവേണ്ടി വരും ദിവസങ്ങളിൽ ഈ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്താനും യോഗത്തിൽ ധാരണയായി.

റിപ്പോർട്: തിരുവല്ലം ഭാസി

Comments

comments