മലയാളി ചിത്രകാരന് വിക്ടോറിയൻ പാർലമെന്റിൽ അഭിമാന നിമിഷങ്ങൾ.

മെൽബണിലെ മലയാളി ചിത്രകാരൻ സേതുനാഥ് പ്രഭാകറിന് വിക്ടോറിയൻ പാർലമെന്റിൽ അഭിമാന നിമിഷങ്ങൾ. വിക്ടോറിയൻ പാർലമെന്റ് സ്പീക്കറുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു സേതുനാഥിന്റെ പാർലമെന്റ് സന്ദർശനം.

സ്പീക്കർ ടെൽമോ ലാങ്ഗ്വിലറിന്റെ (Telmo Languiller) സാന്നിധ്യത്തിൽ നടന്ന ചടങ്ങില്‍ സന്ദർശനം ഓർഗനൈസ് ചെയ്ത സുരേഷ് വല്ലത്ത്, ‘ഇന്ത്യൻ മലയാളി’ ചീഫ് എഡിറ്റർ തിരുവല്ലം ഭാസി,  അജിത ഭാസി, ലോകൻ രവി, പാർലമെന്ററി മൾട്ടി കൾച്ചറൽ ഉപദേഷ്ടാവായിരുന്ന ജസ്‌വിന്ദർ സിധു, എന്നിവരും അടുത്ത സുഹൃത്തുക്കളും കുടുംബാഗങ്ങളും പങ്കെടുത്തു. സേതുനാഥ് വരച്ച സ്പീകറുടെ ഛായാ ചിത്രം ചടങ്ങില്‍ വെച്ച് കൈമാറി.

ചടങ്ങിനു ശേഷം നടന്ന ലളിതമായ ചായ സൽക്കാരത്തിൽ വച്ച് ഓസ്ട്രേലിയയുടെ സാംസ്കാരിക ബഹുസ്വരതയുടെ പ്രാധാന്യത്തെക്കുറിച്ചും, എല്ലാ മേഖലകളിലേക്കും അവ വളരേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചും ഉറുഗ്യായിൽ ജനിച്ചു ഇന്ന് വിക്ടോറിയൻ പാർലമെന്റ് നിയന്ത്രിക്കുന്ന കസേരയിലെക്കുള്ള തന്റെ വളർച്ചയെക്കുറിച്ചും സ്പീക്കർ സംസാരിച്ചു.

വിക്ടോറിയൻ പാർലമെന്റിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ചിത്രകാരനായ സേതുനാഥ്, ആസ്ട്രേലിയൻ ചരിത്രത്തിലെ അൻപത് പ്രമുഖ വ്യക്തിത്ത്വങ്ങളുടെ പോർട്രെയ്റ്റുകൾ 50 മീറ്റർ നീളത്തിലുള്ള ഒറ്റ കാൻവാസിൽ വരച്ച്‌ ശ്രദ്ധനേടിയിരുന്നു. ബറോഡ ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്ന് പയിന്റിങ്ങ് പഠനം പൂര്‍ത്തീകരിച്ച സേതുനാഥ് കിടങ്ങൂര്‍ സ്വദേശിയാണ്. ഭാര്യ സരിത സേതു നാഥ്.

Comments

comments