സമഗ്ര മാറ്റങ്ങളുമായി സ്‌കില്‍ഡ് വിസ, വിദേശവിദ്യാര്‍ഥികൾക്ക് ഗുണപ്രദം.

മെല്‍ബണ്‍: ഓസ്‌ട്രേലിയിയല്‍ പഠിക്കാനെത്തുന്ന മിടുക്കന്മാരായ വിദേശവിദ്യാര്‍ഥികളെ രാജ്യത്തെ തുടര്‍ന്നും താമസിക്കാന്‍ അനുമതി നല്‍കുന്ന പദ്ധതി ഒരുങ്ങുന്നു. മിടുക്കരായ വിദ്യാര്‍ത്ഥികളുടെ സേവനം രാജ്യത്തിന് ഉപയോഗിക്കപ്പെടുത്താന്‍ സര്‍ക്കാര്‍ ഇവരെ തൊഴിലിടങ്ങളിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതാണ് പദ്ധതി. മിടുക്കന്മാര്‍ക്ക് രാജ്യത്ത് തുടര്‍ന്ന് താമസിക്കാന്‍ ഇതുവഴി അവസരമൊരുങ്ങും.

സ്‌കില്‍ഡ് വിസയ്ക്കായി ഓരോ ഓരോ സംസ്ഥാനത്തിനും അതിന്റേതായ നിയമങ്ങളുണ്ടെങ്കിലും ഓസ്‌ട്രേലിയയില്‍ മൊത്തത്തില്‍ ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തിയേക്കും. സര്‍ക്കാര്‍ നാമനിര്‍ദേശത്തിലൂടെ ഇവര്‍ക്ക് സ്ഥിരതാമസത്തിനുളള അനുമതിയും ലഭ്യമാകും. എന്നാല്‍ ഇതുവഴി പൗരത്വം ലഭിക്കണമെന്ന് ഉറപ്പില്ല. സര്‍ക്കാര്‍ നാമനിര്‍ദേശം ലഭിക്കുന്ന ഒരു ബിരുദധാരിക്ക് വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എമിഗ്രേഷന്‍ അധികൃതര്‍ക്ക് മുമ്പാകെ വരുന്ന അപേക്ഷയില്‍ തീരുമാനമെടുക്കാനുളള അധികാരം വകുപ്പിനു തന്നെയാണ്. എല്ലാത്തരം വിസയും ഇവര്‍ക്ക് നല്‍കേണ്ടതുണ്ടോയെന്നും എമിഗ്രേഷന്‍ അധികൃതര്‍ തീരുമാനിക്കും.

സര്‍ക്കാര്‍ നാമനിര്‍ദേശം ലഭിക്കുന്ന ബിരുദധാരിക്ക് മികച്ച തൊഴില്‍ ലഭിക്കാവുന്ന പട്ടികയില്‍ ഇടം നേടാനാകും. ഇവര്‍ക്ക് ഫെഡറല്‍ പോയിന്റ് ടെസ്റ്റില്‍ അധിക പോയിന്റും ഇതിലൂടെ ലഭ്യമാകും. 190 സ്‌കില്‍ നോമിനേറ്റഡ് വീസകള്‍ക്കും 489 റീജ്യണല്‍ പ്രൊവിഷണല്‍ വിസകള്‍ക്കുമായാണ് ഇവര്‍ക്ക് അധിക പോയിന്റുകള്‍ ലഭിക്കുക. ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുറത്തുവിട്ടേക്കും.

Comments

comments