ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി എമിഗ്രേഷന്‍ ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വകുപ്പിലെ സർക്കാർ ഓഡിറ്റ്!

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ എമിഗ്രേഷന്‍ ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷനില്‍ കാര്യങ്ങള്‍ സുഗമമായി നടക്കുന്നില്ലെന്ന് സര്‍ക്കാര്‍ നടത്തിയ ഓഡിറ്റ്. അന്യനാട്ടുകാര്‍ക്ക് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനും അനുമതി നല്‍കുന്ന വകുപ്പ് പല കാര്യങ്ങളിലും വലിയ വീഴ്ചവരുത്തിയതായാണ് ഫെഡറല്‍ സര്‍ക്കാരിന്റെ ഓഡിറ്റില്‍ പറയുന്നത്. പല വിദേശികളുടെയും വിശദാംശങ്ങള്‍ എമിഗ്രഷന്‍ ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. വിസാ ഉടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും വകുപ്പിന് വിജയിക്കാനായിട്ടില്ല.

അതേസമയം വിസാ ഉടമകളുടെ രഹസ്യവിവരങ്ങളുടെ ശേഖരണം, അപേക്ഷകരുടെ വിശദാംശങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് വേഗത്തിലുള്ള നടപടികള്‍ വേണമെന്നും അവ സുരക്ഷിതമായി കാത്തുസൂക്ഷിക്കാന്‍ സംവിധാനം വേണമെന്നുമാണ് ഓഡിറ്റിനേക്കുറിച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം മൊത്തം 7.5 മില്യന്‍ ആളുകള്‍ക്കാണ് ഓസ്‌ട്രേലിയ വിസ അനുവദിച്ചത്. സന്ദര്‍ശകവിസയുടെ എണ്ണം 4.3 മില്യണ്‍ ആയിരുന്നു. 19,000 ത്തോളം ആളുകള്‍ വിസാ കാലാവധി കഴിഞ്ഞിട്ടും ഓസ്‌ട്രേലിയയില്‍ തങ്ങുന്നുണ്ട്. അഞ്ചുവര്‍ഷമായിട്ടും ഇത്തരത്തില്‍ ഓസ്‌ട്രേലിയയില്‍ തുടരുന്നവരാണ് ഭൂരിഭാഗവും. 15 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ അനധികൃതമായി കഴിയുന്നവരുടെ എണ്ണം 17,000 ആണെന്നും ഓഡിറ്റ് പറയുന്നു. അടുത്തിടെ വകുപ്പില്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ കൊണ്ടും ജനങ്ങളും വിസാ ഉടമകള്‍ക്കും വേണ്ടത്ര പ്രയോജനം ലഭിച്ചിട്ടില്ലെന്നും ഓഡിറ്റ് കണ്ടെത്തുന്നു.

Comments

comments