അണ്ടർ 19 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പിൻമാറി!

ബംഗ്ലാദേശിൽ നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയൻ ടീം പിന്മാറി. ബംഗ്ലാദേശിലെ സുരക്ഷാ സ്ഥിതി കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യുട്ടീവ് ജെയിംസ് സതർലൻറ് അറിയിച്ചു. ഈ മാസമവസാനമാണ് ബഗ്ലാദേശിൽ അണ്ടർ 19 ലോകകപ്പ് നടക്കുന്നത്. അതിനായി ഓസ്ട്രേലിയ തെരഞ്ഞെടുത്ത 15 അംഗ ടീമിൽ മലയാളിയായ അർജുൻ നായരും   ഉൾപ്പെട്ടിരുന്നു. ഇതാദ്യമായിട്ടായിരുന്നു ഒരു മലയാളി ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിൽ ഇടം നേടുന്നത്.

Comments

comments