വിമാനയാത്ര, അതൃപ്തി വര്‍ധിക്കുന്നു.

മെല്‍ബണ്‍: ഒരു ദശകം മുമ്പ് വിമാനയാത്ര ഏറെ ഗ്ലാമര്‍ നിറഞ്ഞ, പണച്ചെലവുള്ള ഒരു യാത്രാസംവിധാനമായിരുന്നു. സമൂഹത്തിലെ ഉന്നതര്‍ക്കും സമ്പന്നര്‍ക്കും മാത്രം സാധ്യമാകുമായിരുന്ന ഒന്ന്. ഇപ്പോള്‍ ഏറെ ചെലവുകുറഞ്ഞതും കൂടുതല്‍ ജനാധിപത്യപരവുമായി വിമാനയാത്ര മാറിയെങ്കിലും വിമാനയാത്ര ഭൂരിഭാഗം യാത്രക്കാരും ഇഷ്ടപ്പെടുന്നില്ലെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) നടത്തിയ പഠനം കണ്ടെത്തുന്നത്.

സുരക്ഷയ്ക്ക പരിശോധനയ്ക്കായി പത്തുമിനിറ്റിലേറെ കാത്തിരിക്കുന്നത് പല യാത്രക്കാരെയും അലോസരപ്പെടുത്തുന്നു. ലഗേജുകള്‍ ഡ്രോപ്പ് ചെയ്യാനായി മൂന്ന് മിനിറ്റിലേറെ ക്യൂവില്‍ നില്‍ക്കുന്നതും പല യാത്രക്കാര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. എന്നാല്‍ ഭൂരിഭാഗം വിമാനത്താവളങ്ങളിലും ഇതിലേറെ സമയം ഈ രണ്ടുകാര്യത്തിനുമായി യാത്രക്കാര്‍ ചെലവഴിക്കുകയും ചെയ്യുന്നു. അവിടെ നിന്ന് തുടങ്ങുന്ന അതൃപ്തി വിമാനത്തില്‍ കയറുമ്പോഴും തുടരുന്നു. വിമാനത്തിലെ സീറ്റുകളുടെ സജ്ജീകരണം ഭൂരിഭാഗം യാത്രക്കാര്‍ക്കും യോജിച്ചതരത്തിലുള്ളതെന്നാണ് മറ്റൊരു പരാതി. ഭക്ഷണം ഉള്‍പ്പെടെ സേവനങ്ങളും വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന മറ്റ് സാങ്കേതിക തടസങ്ങളുമെല്ലാം പൊതുവേ യാത്രക്കാര്‍ക്ക് അതൃപ്തി സൃഷ്ടിക്കുന്നതാണെന്നാണ് വിലയിരുത്തല്‍.

Comments

comments