OICC ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും, നെഹ്രു അനുസ്മരണവും നടത്തി.

മെൽബണ്‍: OICC ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും, നെഹ്രു അനുസ്മരണവും നടത്തി, മെൽബണ്‍ കീസ്‌ബരോ മാസോനിക് സെന്റെറിൽ വെച്ചായിരുന്നു ചടങ്ങുകൾ.

ഓസ്ട്രേലിയൻ ലിബറൽ പാർട്ടി നേതാവും വിക്ടോറിയൻ പാർലമെന്റിലേക്ക് മത്സരിച്ച ആദ്യ മലയാളി സ്ഥാനാർഥിയുമായിരുന്ന ശ്രീ ജോർജ് വർഗീസ്‌ ചടങ്ങുകൾ ഉത്ഘാടനം ചെയ്തു പ്രസംഗിച്ചു. നെഹ്‌റു എന്ന വ്യക്തിത്വത്തിൻറെ പ്രഭാവത്തെയും, നെഹ്രൂവിയൻ ആശയങ്ങൾ ഇന്ത്യയെ വളർത്തുന്നതിൽ വഹിച്ച പങ്കിനെയും, ആധുനീക ഇന്ത്യയിൽ നെഹ്രൂവിയൻ ആശയങ്ങൾക്കുള്ള പ്രാധാന്യത്തെയും ചർച്ച ചെയ്തു.

സമീപകാലത്ത് നെഹ്രൂവിയൻ ആശയങ്ങളെ മറന്നുകൊണ്ട് മത-ജാതി അടിസ്ഥാനത്തിലുള്ള ഭിന്നിപ്പുകൾ നടത്തി ഫെഡറലിസം എന്ന ആശയത്തെ തകർത്ത് ഇന്ത്യയുടെ അസ്തിത്വത്തെത്തന്നെ അപകടത്തിലാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ അപലപിച്ച ചടങ്ങിൽ ഒ ഐ സി സി വിക്ടോറിയ പ്രസിഡന്റ് ശ്രി ജോസഫ്‌ പീറ്റർ അധ്യക്ഷം വഹിച്ചു.

ആദ്യകാല മലയാളിയും മലയാളി അസോസിയേഷൻ സ്ഥാപകനും പൊതു രംഗത്തെ സജീവ സാന്നിധ്യവുമായ ശ്രി ഹിറ്റ്ലർ ഡേവിഡ്‌ വിശിഷ്ടാതിധിയായിരുന്നു, ചടങ്ങിൽ കുട്ടികളുടെ ചിത്രരചനാ മത്സരത്തിൻറെ സമ്മാന ദാനവും അദ്ദേഹം നടത്തി.

ഒ ഐ സി സി ഗ്ലോബൽ ഭാരവാഹി ശ്രീ ബിജു സ്കറിയ ദേശീയ നേതാക്കളായ മാർട്ടിൻ ഉറുമീസ്, സോബൻ തോമസ്‌, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഒ ഐ സി സി നേതാക്കളായ ജസ്റ്റിൻ, ഷിജു വർഗീസ്‌, ഷിനോയി സ്ടിഫൻ, റിജോ ജോസ്, സിജോ ജോസഫ്‌, ലിന്റോ ദേവസ്സി, ബിജു പടയാറ്റിൽ, അരുണ്‍ രഘുനാധ്, ജോമോൻ, ഷിജോ ചേന്നാത്ത്, എന്നിവർ ചടങ്ങിന് നേതൃത്വം നല്കി.

പ്രമുഖ മലയാളി സംഖടനാ നേതാക്കളായ സജി മുണ്ടക്കൻ (Clayton Mythri), ജോസ് സെബാസ്റ്റ്യൻ (Ente Keralam), തോമസ്‌ വാതപള്ളി (MAV), റെജി പാറക്കൻ (GMA) തമ്പി ചെമ്മനം (GEKA) എന്നിവർ ആശം സകൾ അർപ്പിച്ച യോഗത്തിൽ അരുണ്‍ പാലയ്ക്കലോടി സ്വാഗതവും ജിജേഷ് കണ്ണൂർ നന്ദിയും പറഞ്ഞു.

വർണാഭമായ ചടങ്ങിന് മാറ്റുകൂട്ടിക്കൊണ്ട് കൊച്ചു ചാച്ചാ നെഹ്‌റുമാർ അണിനിരന്നു, 50 ഓളം കൊച്ചു കുട്ടികൾ പങ്കെടുത്ത ചിത്രരചനാ മത്സരവും, കുട്ടികളുടെ കലാ പരുപാടികളും സ്വരലയ മ്യൂസിക്‌സ് നടത്തിയ ഗാനമേളയും ചടങ്ങിന്റെ മാറ്റ് കൂട്ടി. ഡിന്നർ നൈറ്റോടുകൂടി ചടങ്ങുകൾ അവസാനിച്ചു.

 

Comments

comments