ഇന്ത്യാ-ഓസ്‌ട്രേലിയ സുരക്ഷാ കരാര്‍ വരുന്നു.

കാന്‍ബറ: ഇന്ത്യയും ഓസ്‌ട്രേലിയയും സുരക്ഷാ മേഖലയില്‍ കൂടുതല്‍ സഹകരിച്ചുപ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്ക് അറ്റോണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ് ഇന്ത്യയിലെത്തി. സുരക്ഷാ മേഖലയിലെ സഹകരണത്തിനൊപ്പം ഇരുരാജ്യങ്ങളും തമ്മില്‍ നിയമമേഖലയിലെ സഹകരണവും ലക്ഷ്യമാണ്. ഭീകരവിരുദ്ധ പ്രവര്‍ത്തത്തില്‍ ഓസ്‌ട്രേലിയയുടെ തന്ത്രപ്രധാനപങ്കാളിയാണ് ഇന്ത്യയെന്ന് സെനറ്റര്‍ ബ്രാന്‍ഡിസ് പറഞ്ഞു. സൈബര്‍ സുരക്ഷ, അന്താരാഷ്ട്രതലത്തിലുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ എന്നിവയിലും ഇരുരാജ്യങ്ങളും സഹകരിക്കും. സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ വിവിധ മന്ത്രിമാരുമായി പ്രശ്‌നം ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജോര്‍ജ് ബ്രാന്‍ഡിസിന്റെ ഇന്ത്യാ സന്ദര്‍ശനം വ്യാഴാഴ്ച വരെ തുടരും.


Upgrade your down-lights to LED for FREE* – Call (03) 9043 7500 today.

Comments

comments