മെൽബണിൽ മലയാളി യുവാവ് നിര്യാതനായി.

മെൽബണ്‍: മെൽബണിൽ മലയാളി യുവാവ് നിര്യാതനായി, എപ്പിംഗ് നിവാസിയായ സാം അബ്രാഹം  (34) ആണ് ഇന്ന് രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായത്. കേരളത്തിൽ സാമിന്റെ സ്വദേശം പുനലൂർ ആണ്. ഭാര്യയും ഒരു കുട്ടിയും ഉണ്ട്.

കലാസന്ധ്യകളിലെ നിറ സാന്നിധ്യമായിരുന്ന സാം നല്ല ഒരു ഗായകൻ കൂടി ആയിരുന്നു. മെൽബണ്‍ CBD-യിലെ UAE എക്സ്ചേഞ്ച് ജീവനക്കാരനായിരുന്നു. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് കേരളത്തിൽ നടത്താനാണ് തീരുമാനം.

Comments

comments