ഒരൊറ്റ ഡിസ്‌ലൈക്കിനു പകരം ഫേസ്ബുക്കില്‍ ഇനി ആറ് വികാരങ്ങള്‍.

മെല്‍ബണ്‍: ലോകത്തിലെ ഏറ്റവും വലിയ നവ സാമൂഹ്യമാധ്യമമായ ഫേസ്ബുക്കില്‍ കാലങ്ങളായി പറയുന്ന ‘ഡിസ്‌ലൈക്ക്’ ബട്ടണു പകരം പുതിയ ആറ് ബട്ടണുകള്‍ വരുന്നു. ‘റിയാക്ഷന്‍സ്’ എന്ന പേരിലറിയപ്പെടുന്ന ഇവ, ‘ലാഫര്‍,’ ‘ലവ്,’ ‘ഹാപ്പിനസ്,’ ‘ഷോക്ക്,’ ‘സാഡ്‌നസ്,’ ‘ആംഗര്‍’ എന്നീ വികാരങ്ങള്‍ ഉള്‍പ്പെടുന്നവയാണ്. ഓരോന്നിലും ക്ലിക്ക് ചെയ്ത് നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാം. തങ്ങള്‍ ഈ ബട്ടണുകള്‍ വികസിപ്പിച്ചുകൊണ്ടി- രിക്കുകയാണെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കന്‍ബര്‍ഗ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഫേസ്ബുക്കിന്റെ എഞ്ചിനീയര്‍മാര്‍ ഈ ബട്ടണുകള്‍ നിര്‍മ്മിച്ചെടുക്കുന്നതിന്റെ തിരക്കുകളിലാണ്. ഉപയോക്താക്കളുടെ പ്രതികരണമറിയാനായി അയര്‍ലണ്ട്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ ഇവ ആദ്യം പരീക്ഷിക്കും. ഇതിനുശേഷമാകും ഇവ ഫേസ്ബുക്കില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതേസമയം ഇത്തരം ‘ഇമോജി’ ബട്ടണുകള്‍ക്ക് എല്ലാ വികാരങ്ങളെയും പ്രകടമാക്കാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇത്രയും ബട്ടണുകള്‍ നല്‍കുന്നതിനുപകരം ഒരു ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ മാത്രം മതിയെന്നാണ് ഇവര്‍ വാദിക്കുന്നത്.

Comments

comments