ഐഎസിന്റെ വരവ്: പാശ്ചാത്യരാജ്യങ്ങള്‍ ഇസ്ലാം വിരുദ്ധ മനോഭാവത്തിലേക്ക്.


മെല്‍ബണ്‍: ഐസ് തീവ്രവാദികളുടെ ഉദയവും അവര്‍ സ്വീകരിച്ച യുദ്ധ-പ്രചാരണ തന്ത്രങ്ങളും ഓസ്‌ട്രേലിയ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങില്‍ ഇസ്ലാംവിരുദ്ധ നിലപാടുകള്‍ ശക്തിപ്പെടുത്തിയെന്ന് വിദഗ്ധര്‍. യൂറോപ്പും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ രാജ്യങ്ങളില്‍ ഇസ്ലാംമതം വ്യാപകമാവുകയും അതിന്റെ ആക്രമണസ്വഭാവം പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ളൊരു വികാരം ഉണ്ടാവാന്‍ കാരണം.

ഇറ്റലിയില്‍ 61 ശതമാനവും പോളണ്ടില്‍ 56ഉം സ്‌പെയിനില്‍ 42 ശതമാനവും മുസ്ലിംവിരുദ്ധ മനോഭാവമുണ്ടെന്നാണ് കണക്ക്. ഫ്രാന്‍സിലും ജര്‍മ്മനിയിലും നാലിലൊരാള്‍ക്ക് വീതം മുസ്ലിം വിരുദ്ധ വികാരമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ബ്രിട്ടനില്‍ 19 ശതമാനത്തിന് മാത്രമെ മുസ്ലിങ്ങള്‍ക്കെതിരായുള്ള വികാരമുള്ളു. ഓസ്‌ട്രേലിയയിലും വലിയൊരു വിഭാഗം ആളുകള്‍ക്ക് ഇസ്ലാംവിരുദ്ധ നിലപാടുകളാണുള്ളത്. സിഡ്‌നി കഫേ ആക്രമണം ഉള്‍പ്പെടെ സംഭവങ്ങളും ഓസ്‌ട്രേലിയന്‍ യുവാക്കള്‍ ഐഎസ് തീവ്രവാദ ആശയങ്ങളിലേക്ക് കടക്കുന്നതും ആശങ്കയോടെയാണ് ജനത കാണുന്നത്. ഇതുസംബന്ധിച്ച സര്‍വ്വേഫലം കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്.

യുകെയില്‍ ഇസ്ലാം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ യുകെയില്‍ പത്ത് ലക്ഷം മുസ്ലിങ്ങളുടെ വര്‍ദ്ധനവ് ഉണ്ടായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2012നുശേഷം പിറന്ന ആണ്‍കുട്ടികള്‍ക്ക് മുഹമ്മദ് എന്നാണ് ആദ്യനാമമായി കൊടുത്തിരിക്കുന്നത്. ഷാര്‍ലെ ഹെബ്‌ദോയില്‍ നടന്ന ഭീകരാക്രമണത്തിനുശേഷമാണ് ഇത്തരത്തിലുള്ള ഒരു സര്‍വ്വേ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത ചെറുപ്പക്കാര്‍ക്ക് പൊതുവേ ഇസ്ലാമിനോട് എതിര്‍പ്പില്ല. എന്നാല്‍ 50വയസ്സിന് മുകളിലുള്ളവര്‍ക്ക് ശക്തമായ വികാരമാണുള്ളത്.

Comments

comments