ഇസ്ലാമിക തീവ്രവാദികള്‍ ഭീഷണി: പ്രധാനമന്ത്രി ടോണി ആബട്ട്

മെല്‍ബണ്‍: ഇസ്ലാമിക തീവ്രവാദികള്‍ രാജ്യത്തിന് ഏതുനിമിഷവും ഭീഷണി സൃഷ്ടിച്ചേക്കാമെന്നും എന്നാല്‍ ഫ്രാന്‍സിലും ടുണിഷ്യയിലും കുവൈറ്റിലും നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ സുരക്ഷ കര്‍ക്കശമാക്കേണ്ട സാഹചര്യമില്ലെന്നും പ്രധാനമന്ത്രി ടോണി ആബട്ട്. കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. വിദേശത്തും രാജ്യത്തും ഐഎസ് തീവ്രവാദികളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഐഎസിന്റെ ആക്രമണസാധ്യത ഇപ്പോഴും അപകടകരമായ അളവിലാണ്. ശനിയാഴ്ച ചേരുന്ന ദേശീയസുരക്ഷാ യോഗത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ് ആക്രമണത്തെ ലേബര്‍ നേതാവ് ബില്‍ ഷോര്‍ട്ടണും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഫ്രാന്‍സിലും കുവൈറ്റിലും ടൂണിഷ്യയിലും നടന്നത് ഭീരുത്വപരമായ നടപടികളാണെങ്കിലും ഇത്തരം സംഭവങ്ങള്‍ ഓസ്‌ട്രേലിയയില്‍ സംഭവിച്ചാല്‍ അതുകൊണ്ട് രാജ്യത്തെ വിഭജിക്കാമെന്ന് സ്വപ്‌നം കാണേണ്ടതെന്നും ലേബര്‍ നേതാവ് ബില്‍ ഷോര്‍ട്ടണ്‍ പറഞ്ഞു. നിരപരാധികളെ കൊന്നെടുക്കുന്ന ഈ ക്രൂരകൃത്യങ്ങളുടെ ലക്ഷ്യം ഭയവും വിദ്വേഷവും വര്‍ധിപ്പിക്കുക എന്നതാണ്. അല്ലാതെ മതത്തിനുവേണ്ടിയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ പകുതിയോളം മുസ്ലിം വിശ്വാസികളാണ്. അതുതന്നെ മതത്തിനുവേണ്ടിയല്ല ഭീകരരുടെ ശ്രമമെന്ന് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments