ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയ ആദ്യരാജ്യം ഇന്ത്യ: കെ.വി. തോമസ്‌ എംപി.

ഒഐസിസി വിക്‌ടോറിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണം.

മെല്‍ബണ്‍: ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയ ലോകത്തെ ആദ്യരാജ്യം ഇന്ത്യയാണെന്ന് പ്രൊഫ. കെ.വി. തോമസ് എംപി പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം മെല്‍ബണിലെത്തിയ അദ്ദേഹത്തിന് ഒഐസിസി വിക്‌ടോറിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയർ പോർട്ടിൽ ലഭിച്ച സ്വീകരണം.

ജന്‍മാവകാശമാണെന്നും അത് ആരുടേയും ഔദര്യമല്ല എന്നും എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഭക്ഷണം എന്ന ഭക്ഷ്യസുരക്ഷാ നിയമം യുപിഎ സര്‍ക്കാരാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ് ബോസ്ക്കോ പുത്തൂരുമായി നടത്തിയ കൂടിക്കാഴ്ച്ച.

ഒഐസിസി നേതാക്കളുടെ നേതൃത്വത്തിൽ എയർ പോർട്ടിൽ ലഭിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞ അദ്ദേഹം തുടർന്നു താൻ മുഖ്യ അഥിതിയായിപങ്കെടുത്ത വിക്റ്റോറിയൻ മലയാളി സീനിയേഴ്സ് അസോസിയേഷൻ സംഘടിപിച്ച വിഷു ആഘോഷ ചടങ്ങിനും, മിക്കല്ലമിലുള്ള സീറോ മലബാർ സഭാ ആസ്താനത്തുവച്ചു ബിഷപ്പ് ബോസ്ക്കോ പുത്തൂരുമായി നടത്തിയ കൂടിക്കാഴ്ച്ചക്കും വേണ്ട സഹകരണങ്ങൾ ചെയ്ത ഒഐസിസി നാഷണൽ കമ്മറ്റിയെയും അഭിനന്ദിച്ചു.

വിക്റ്റോറിയൻ മലയാളി സീനിയേഴ്സ് അസോസിയേഷൻ സംഘടിപിച്ച വിഷു ആഘോഷ ചടങ്.

വിക്‌ടോറിയ സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ജോസഫ് പീറ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജിജേഷ് കണ്ണൂര്‍ സ്വാഗതവും സോബന്‍ തോമസ് നന്ദിയും പറഞ്ഞു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയംഗം ബിജു സ്‌കറിയ, ജനറല്‍ സെക്രട്ടറി ഹൈനസ് ബിനോയി, ട്രഷറർ അരുണ്‍ പാലയ്ക്കലോടി, ബല്ലാറട്ട് റീജൻ പ്രസിഡന്റ് മാര്‍ട്ടിന്‍ ഉറുമീസ്, മുൻ കോണ്‍ഗ്രസ്സ് നേതാവ് ജോസ് സെബാസ്റ്റ്യൻ, ലിബറൽ പാർട്ടി നേതാവ് ജോർജ് വർഗീസ്‌ മെല്‍ബണിലെ വിവിധ മലയാളി സംഘടന നേതാക്കളായ വര്‍ഗീസ് ജോസഫ്, റെജി പാറയ്ക്കന്‍, തോമസ് വാതപ്പള്ളി, സജി മുണ്ടയ്ക്കന്‍, വര്‍ഗീസ് പൈനാടത്ത്, സെബാസ്റ്റിയന്‍ ജേക്കബ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: സി.പി. സാജു (ചെയര്‍മാന്‍, ഒഐസിസി)

Comments

comments