ക്രിസ്ത്യന്‍ വിവാഹനിയമം ഭേദഗതി ചെയ്യണമെന്നു സുപ്രീംകോടതി.

ന്യൂഡല്‍ഹി:ക്രിസ്ത്യന്‍ വിവാഹനിയമത്തില്‍ ഭേദഗതി വേണമെന്ന് സുപ്രീംകോടതി. പരസ്പര സമ്മതത്തോടെ ഒരു വര്‍ഷം പിരിഞ്ഞു കഴിഞ്ഞവര്‍ക്ക് വിവാഹമോചനം അനുവദിക്കണം.ക്രിസ്ത്യന്‍ വിവാഹചട്ടം ഭേദഗതി ചെയ്യാന്‍ ജസ്റ്റിസുമാരായ വിക്രംജിത്ത് സിംഗ്്, എ.എം. സപ്‌റേ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

മറ്റു സമുദായങ്ങളില്‍ വിവാഹമോചനത്തിന് ഒരു വര്‍ഷം പിരിഞ്ഞുതാമസിച്ചാല്‍ മതി എന്നിരിക്കെ ക്രിസ്തീയ വിവാഹചട്ടപ്രകാരം വിവാഹമോചനത്തിന് രണ്ടുവര്‍ഷം വേര്‍പിരിഞ്ഞു കഴിയണമെന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ല. ഭരണഘടനയിലെ 14, 21 വകുപ്പുകളുടെ ലംഘനമാണ് നിലവിലെ നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ സ്വകാര്യവ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. കേരളത്തിലേതുള്‍പ്പെടെ ക്രൈസ്തവര്‍ ഏറെയുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് വിധി.

Comments

comments