പ്രൊഫ. കെ.വി. തോമസ് എംപി ഓസ്‌ട്രേലിയയില്‍

മെല്‍ബണ്‍: മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്ററി കമ്മിറ്റി അംഗവുമായ പ്രൊഫ. കെ.വി. തോമസ് എംപി ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ 15 ന് അഡ്‌ലെയ്ഡില്‍ എത്തിച്ചേരുന്നു. പത്‌നി സമേതം അഡ്‌ലെയ്ഡില്‍ എത്തിച്ചേരുന്ന കെ.വി. തോമസ് എംപിക്ക് ഒഐസിസി അഡ്‌ലെയ്ഡ് കമ്മറ്റി പ്രസിഡന്റ് ആന്റണി മാവേലി, നാഷണല്‍ കമ്മറ്റി അംഗം സൈജന്‍ ഡി. ദേവസി എന്നിവരുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കപ്പെടുമെന്ന് നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ സി.പി. സാജു അറിയിച്ചു.

ഏപ്രില്‍ 15, 16, 17 തീയതികളില്‍ അഡ്‌ലെയ്ഡില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികള്‍ക്കുശേഷം 18ന് മെല്‍ബണില്‍ എത്തിച്ചേരുന്ന മുന്‍ കേന്ദ്രമന്ത്രിയ്ക്കും പത്‌നിയ്ക്കും ഒഐസിസി വിക്‌ടോറിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവേശോജ്ജ്വലമായ സ്വീകരണം നല്‍കും. 19ന് ഞായറാഴ്ച അദ്ദേഹം ഇന്ത്യയിലേക്കു തിരിക്കും.

റിപ്പോർട്ട്‌: സി.പി. സാജു

Comments

comments