ജൂലി ബിഷപ്പ് ഇന്ന് ഇന്ത്യയിലെത്തും.


ന്യൂഡല്‍ഹി: ഇന്ത്യ ഓസ്‌ട്രേലിയ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് ഇന്ന് ഇന്ത്യയിലെത്തും. നാലുദിവസം നീണ്ടുനില്‍ക്കന്ന സന്ദര്‍ശനത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരുമായി ജൂലി ബിഷപ് ചര്‍ച്ച നടത്തും. തുടര്‍ന്ന് ചൊവ്വാഴ്ച ചെന്നൈയില്‍ ഓസ്‌ട്രേലിയന്‍ നയതന്ത്ര കാര്യാലയം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇന്തോ-ഓസ്‌ട്രേലിയ വ്യവസായ വികസന പരിപാടിയിലും പങ്കെടുക്കും. നിസാമുദ്ദീനില്‍ ഓസ്‌ട്രേലിയയുടെ ധനസഹായത്തോടെ നടപ്പാക്കിയിട്ടുള്ള സ്ത്രീശാക്തീകരണ പദ്ധതിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും വിലയിരുത്തല്‍ നടത്തും. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ അവര്‍ പ്രഭാഷണം നടത്തുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. പ്രതിരോധ, വിദ്യാഭ്യാസ മേഖലയിലെ സഹകരണം സംബന്ധിച്ച കരാറുകള്‍ സന്ദര്‍ശനത്തില്‍ ഒപ്പിടുമെന്നും പ്രതീക്ഷിക്കുന്നു.

Comments

comments