ബാലലൈംഗീക പീഢനം ഒളിപ്പിച്ച കേസ്: അഡ്‌ലൈഡ് ആര്‍ച്ച്ബിഷപ്പ് ഈസ്റ്റര്‍ കുര്‍ബാനയില്‍ നിന്ന് വിട്ടുനിന്നു!

Monsignor David Cappo during Easter Sunday mass at St Francis Xavier Cathedral. Picture: Stephen Laffer

അഡ്‌ലൈഡ്: ക്രൈസ്തവ സമൂഹം ഏറ്റവും വിശുദ്ധമെന്ന് കരുതുന്ന ഈസ്റ്റര്‍ ദിനത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്ന് അഡ്‌ലൈഡ് ആര്‍ച്ച്ബിഷപ് ഇത്തവണ വിട്ടുനിന്നു. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ആര്‍ച്ച്ബിഷപ് ഫിലിപ് വില്‍സണ്‍ ഈ വിശുദ്ധചടങ്ങില്‍ നിന്ന് മാറിനില്‍ക്കുന്നത്. അതേസമയം ഓസ്‌ട്രേലിയയിലെമ്പാടുമായി ലക്ഷക്കണക്കിന് ക്രൈസ്തവര്‍ ഉയര്‍പ്പ് തിരുനാള്‍ ആഘോഷിച്ചു.

1970 കളിൽ സഹപ്രവർത്തകൻ നടത്തിയ ബാലലൈംഗീക പീഢനം ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിനെത്തുടര്‍ന്നാണ് ആര്‍ച്ച്ബിഷപ് വിശുദ്ധ കുര്‍ബാനയില്‍ നിന്ന് മാറിനിന്നത്. ഇതുമായി ബന്ധപ്പെട്ട കേസിന്റെ പേരില്‍ ആര്‍ച്ച്ബിഷപ് കഴിഞ്ഞമാസം മുതല്‍ അവധിയിലാണ്. വികാരി ജനറല്‍ ഫിലിപ് മാര്‍ഷലിനാണ് വിശുദ്ധവാരത്തിലെ ശുശ്രൂഷകളുടെ ചുമതല നല്‍കിയിരുന്നത്. മോണിസിഞ്ഞോര്‍ ഡേവിഡ് കാപ്പോ, ഫാ.ജയിംസ് മക് എവി, ഫാ.പീറ്റര്‍ ഡുണ്‍ എന്നിവരും കത്തീഡ്രലില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുത്തു.

2001 ല്‍ അഡ്‌ലൈഡിലെ എട്ടാമത്തെ ആര്‍ച്ച്ബിഷപ്പായി ചുമതലയേറ്റശേഷം ആദ്യമായാണ് ഈസ്റ്റര്‍ ദിനത്തില്‍ ആര്‍ച്ച്ബിഷപ്പിന്റെ അസാന്നിധ്യം വിശ്വാസികള്‍ അറിയുന്നത്. സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തിഡ്രലില്‍ രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച കുര്‍ബാനയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മോണ്‍സിഞ്ഞോര്‍ കാപ്പോയാണ് കുര്‍ബനയ്ക്ക് നേതൃത്വം നല്‍കിയത്. ഉച്ചയ്ക്ക് 11 മണിയുടെ കുര്‍ബാനയ്ക്ക് ഫാ.മാര്‍ഷലും നേതൃത്വം നല്‍കി. ഓസ്‌ട്രേലിയയിലെ വിവിധയിടങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ ആഘോഷപൂര്‍വമാണ് ഈസ്റ്ററിനെ വരവേറ്റത്.

Comments

comments