ഓസ്‌ട്രേലിയ: ഇതാ എതാനും അറിയപ്പെടാത്ത വസ്തുതകള്‍.

മെല്‍ബണ്‍: ജനുവരി 26 ന് ഇന്ത്യക്കാര്‍ റിപബ്ലിക്ദിനം ആഘോഷിക്കുമ്പോള്‍ ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയന്‍ ഡേ ആഘോഷമാണ്. ദേശീയ ബോധം ഉണര്‍ത്തുന്ന ഈ ദിവസത്തില്‍ ഓസ്‌ട്രേലിയയെക്കുറിച്ചുള്ള ഏതാനും വസ്തുതകള്‍ ഇതാണ്. നിസാരമായ കാര്യങ്ങളാണെങ്കിലും ഓസ്‌ട്രേലിയയെക്കുറിച്ചുള്ള പല ധാരണകളുടേയും പൊളിച്ചെഴുത്താണ് ഈ വിവരങ്ങള്‍.

ആദ്യം ജനസംഖ്യയുടെ കാര്യം. ഓസ്‌ട്രേലിയക്കാരുടെ എണ്ണം 21 മില്യന്‍ ആണെന്നാണ് പൊതുവേ കരുതുന്നതെങ്കില്‍ അത് തെറ്റാണ്. രാജ്യത്തെ ജനസംഖ്യ ഇപ്പോള്‍ 24 മില്യണിലെത്തിക്കഴിഞ്ഞു. പ്രതിവര്‍ഷം 5000,000 പേരാണ് ഓസ്‌ട്രേലിയന്‍ ജനസംഖ്യയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. മെല്‍ബണും സിഡ്‌നിയും പെര്‍ത്തും ഉള്‍പ്പെടെ നഗരങ്ങളുള്ള ഒരു പരിഷ്‌കൃത സമൂഹമാണ് ഓസ്‌ട്രേലിയയെന്നാണ് പൊതുവേയുള്ള ധാരണയെങ്കില്‍ അത് തിരുത്തുന്നതാണ് അടുത്ത നിഗമനം. പത്ത് ഓസ്‌ട്രേലിയക്കാരെ എടുത്താല്‍ അതില്‍ ഒരാളാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിനെ ആശ്രയിക്കുന്നത്.

ശരാശരി 100 വീടുകളെ എടുത്താല്‍ അവിടെ മൂന്നുവയസില്‍ താഴെയുള്ള പത്തുകുട്ടികളെങ്കിലും കാണും. ഒപ്പം ശരാശരി 27 പൂച്ചകളും 45 നായ്ക്കളും ഉണ്ടാകും. ഓസ്‌ട്രേലിയന്‍ ജീവനക്കാര്‍ ശരാശരി ഒരു തൊഴില്‍ദാതാവിനൊപ്പം ചെലവഴിക്കുന്നത് മൂന്നുവര്‍ഷവും നാലുമാസവുമാണ്. അതിനിടെ മറ്റൊരു പണി അന്വേഷിച്ചു കണ്ടെത്തിയിരിക്കും. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ ഒരാള്‍ ശരാശരി 17 സ്ഥലങ്ങളിലെങ്കിലും ജോലി ചെയ്തിരിക്കും.

സ്ത്രീപുരുഷ അനുപാതത്തില്‍ മുന്നില്‍ വിക്ടോറിയ ആണെന്നതാണ് മറ്റൊരു രസകരമായ വസ്തുത. 100 സ്ത്രീകള്‍ക്ക് ഇവിടെ 98 പുരുഷന്മാരാണുള്ളത്. പുരുഷന്മാരുടെ ജനസംഖ്യയെക്കാള്‍ 58,399 സ്ത്രീകള്‍ സംസ്ഥാനത്ത് അധികമാണ്. ഓസ്‌ട്രേലിയയുടെ മൊത്തത്തിലുള്ള കണക്ക് പരിശോധിച്ചാലും സ്ത്രീകളാണ് അധികം. എട്ട് സംസ്ഥാനങ്ങളില്‍ ആറിലും സ്ത്രീകളുടെ എണ്ണമാണ് കൂടുതല്‍. ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ 100 പെണ്‍കുട്ടികള്‍ ജനിക്കുന്ന സമയത്തിനുള്ളില്‍ 105 ആണ്‍കുട്ടികളാണ് ജനിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത.

ക്രിസ്തുമതമാണ് ഓസ്‌ട്രേലിയയില്‍ മേധാവിത്വം പുലര്‍ത്തുന്നത്. എല്ലാമതങ്ങളും കൂട്ടിച്ചേര്‍ത്താല്‍ കിട്ടുന്നയാളുകളുടെ എണ്ണത്തിന്റെ എട്ടിരട്ടിയാണ് രാജ്യത്തെ ക്രൈസ്തവരുടെ എണ്ണം. സമ്പത്തിന്റെ കാര്യത്തിലാകട്ടെ രാജ്യത്തെ പത്ത് വീടുകളെ എടുത്താല്‍ അതില്‍ ഒന്നിന് എന്ന കണക്കില്‍ 1.6 മില്യന്‍ ഡോളറാണ് സമ്പാദ്യം. മൊത്തം വീടുകളില്‍ ഒരു ശതമാത്തിന്റെ സമ്പാദ്യം 5 മില്യണിലധികമാണ്.

ആയുര്‍ദൈര്‍ഘ്യവും ഉയര്‍ന്നിട്ടുണ്ട്. മൂന്ന് പതിറ്റാണ് മുമ്പ് ആയുര്‍ദൈര്‍ഘ്യം 76 വസയായിരുന്നുവെങ്കില്‍ ഇപ്പോഴത് 82 വയസാണ്. 2044 ആകുമ്പോള്‍ ഇത് 90 ലെത്തുമെന്ന് കരുതുന്നു. മൂന്ന് ദശകംമുമ്പ് മുന്ന് ഓസ്‌ട്രേലിയക്കാരില്‍ നല്ലൊരു ശതമാനം പേര്‍ വിവാഹിതരായിരുന്നുവെങ്കില്‍ ഇന്ന് രാജ്യത്തെ പകുതിയോളം ആളുകള്‍ വിവാഹം കഴിക്കുന്നേയില്ല എന്ന സ്ഥിതിയിലാണ്. ആദ്യവിവാഹം കഴിക്കുന്ന ശരാശരി പ്രായം പുരുഷന്മാരില്‍ 29.8 വയസാണെങ്കില്‍ സ്ത്രീകളുടേത് 28.1 വയസാണ്. ആദ്യമായി അച്ഛനാകുന്നതിന്റെ ശരാശരി പ്രായം 33 ആണെങ്കില്‍ അമ്മയാകുന്നതിന്റെ ശരാശരി പ്രായം 30.7 വയസ്.

മൂന്നുദശകം മുമ്പ് മുഴുവന്‍ സമയ ജോലിക്കാരന്‍ പ്രതിവര്‍ഷം 19,000 ഡോളറാണ് സമ്പാദിച്ചിരിക്കുന്നത്. അക്കാലത്ത് വീടുകളുടെ വില 150,000 ഡോളറായിരുന്നു. ഇന്ന് പ്രതിവര്‍ഷവരുമാനം 73,000 ഡോളറാണ്. ഇന്ന് നഗരങ്ങളിലെ കെട്ടിടത്തിന്റെ ശരാശരി വില 520,000 ഡോളറാണ്. മുമ്പ് ഓസ്‌ട്രേലിയക്കാരില്‍ 24 ശതമാനംപേര്‍ക്കാണ് സര്‍വകലാശാല ബിരുദം ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് മൂന്നില്‍ ഒരാള്‍ എന്ന കണക്കിലാണ് എന്നതും കൗതുകകരമായ വസ്തുതയാണ്.

Comments

comments