ഐഎസ് തീവ്രവാദികളുടെ കാട്ടുനീതി: ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും!

Militants execute one of two gay men by throwing them from a tower as a large crowd watches from below.

ബാഗ്ദാദ്: ലോകത്തിന്റെ സമാധാനം കെടുത്തി മുന്നേറുന്ന ഇസ്ലാമിക തീവ്രവാദികളുടെ കാട്ടുനീതിയുടെ നേര്‍ക്കാഴ്ചകള്‍ സോഷ്യല്‍ മീഡിയയിലും ആയിരങ്ങളെ ഞെട്ടിപ്പിക്കുന്നു. സ്വവര്‍ഗ ലൈംഗികതയിലേര്‍പ്പെട്ട രണ്ടുപേരെ ബഹുനില മന്ദിരത്തില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുന്നതും അഭിസാരികയെ കല്ലെറിഞ്ഞു കൊന്നതുമുള്‍പ്പെടെയാണ് പ്രാകൃത ശിക്ഷാനടപടികള്‍.

കഴിഞ്ഞ 48 മണിക്കൂറിനിടെ കുറഞ്ഞത് 20 പേരെയാണ് തീവ്രവാദികള്‍ ഇത്തരത്തില്‍ പ്രാകൃതമായി കൊലപ്പെടുത്തിയത്. ഇതില്‍ രണ്ടു പുരുഷന്മാരാണ് സ്വവര്‍ഗലൈംഗീകതയുടെ പേരില്‍ അതിദാരുണമായ മരണത്തെ അഭിമുഖീകരിക്കേണ്ടിവന്നത്. ഐഎസ് തീവ്രവാദികള്‍ ഇവരെ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊല്ലുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുമ്പോള്‍ ജനം അമ്പരന്നു നില്‍ക്കുന്നു.

The body of the first man can be seen on the ground as the second falls to his death.

കഴിഞ്ഞ വ്യാഴാഴ്ചയോടെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഏഴോ എട്ടോ നിലകളുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് സ്വവര്‍ഗ ലൈംഗീകത നടത്തിയെന്ന കുറ്റത്തിന് രണ്ടുപേരെ താഴേക്ക് എറിഞ്ഞത്. വലിയൊരു ജനക്കൂട്ടം കെട്ടിടത്തിനു താഴെ കാത്തുനില്‍ക്കുന്നതും ചിത്രങ്ങളില്‍ ദൃശ്യമാണ്. ശരിയത് നിയമം അനുസരിച്ചാണ് ശിക്ഷയെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു.

സ്വവര്‍ഗ ലൈംഗീകത ശിക്ഷിക്കപ്പെടേണ്ടതാണെന്ന് പ്രവാചകന്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചില മുസ്‌ലിം രാജ്യങ്ങളില്‍ സ്വവര്‍ഗലൈംഗീകത കുറ്റവുമാണ്. എന്നാല്‍ ഇറാക്കില്‍ ഇത്തരമൊരു നിയമം നിലവിലില്ല. അല്‍ബേനിയ, ബഹറിന്‍, ജോര്‍ദാന്‍, ബോസ്‌നിയ-ഹെസര്‍ഗോവിന, ചാഡ്, തുര്‍ക്കി പോലുള്ളമുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ സ്വവര്‍ഗ ലൈംഗീകത നിയമ വിധേയമാണുതാനും. ഐഎസ് തീവ്രവാദികള്‍ ഈ കുറ്റത്തിന് ആളുകളെ ശിക്ഷിച്ചത് മൊസൂള്‍ നഗരത്തില്‍ വച്ചാണെന്നാണ് നിഗമനം.

Minutes after this photo was taken, the woman, accused of adultery, was stoned to death.

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഐഎസിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയിട്ടുണ്ടെങ്കിലും തീവ്രവാദികള്‍ക്കു കുലുക്കമില്ല. തീവ്രവാദികളുടെ കീഴിലാക്കിയ പ്രദേശങ്ങളിലെല്ലാം വിവാദ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഇവര്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ പ്രാകൃത നിയമങ്ങളാണ് അടിച്ചേല്‍പ്പിക്കുന്നത്. താടി വടിക്കുന്നതിനും വിവാഹമോതിരം അണിയുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി അടിത്തിടെ തീവ്രവാദികള്‍ നിര്‍ദേശം നല്‍കിയിരുന്നു. സിറിയയിലെ ഡൈര്‍ എസ്സോറിലെ അല്‍ മയാദിനിലും പരിസര പ്രദേശങ്ങളിലും താടി മുറിക്കുകയോ വടിക്കുകയോ ചെയ്യരുതെന്നാണ് ബാര്‍ബര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നാണ് ഭീഷണി.

വിവാഹമോതിരം അണിയരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹമോതിരം അണിയുന്നത് െ്രെകസ്തവികതയാണെന്നും അത്തരം പ്രവര്‍ത്തികര്‍ െ്രെകസ്തവികതയുടെ അനുകരണമായി കണക്കാക്കപ്പെടുമെന്നുമാണ് വാദം. യസീദി, ക്രിസ്ത്യന്‍ തുടങ്ങി ഇതര മതവിഭാഗങ്ങളില്‍ നിന്നും വിവാഹം കഴിക്കുന്നവരെ ക്രൂരമായി ശിക്ഷിക്കുമെന്നും അറിയിച്ചിരുന്നു.

A militant reads out the charges (above) as two others prepare to shoot.

അഭിസാരികകളെ കല്ലെറിഞ്ഞു കൊല്ലുക, മോഷണം നടത്തിയാല്‍ കൈ വെട്ടിക്കളയുക മദ്യപിച്ചാല്‍ 80 തവണ ചാട്ടയടിക്ക് വിധേയമാക്കുക തുടങ്ങി ചെറിയ കാര്യങ്ങള്‍ക്ക് പോലും ക്രൂരമായ ശിക്ഷകള്‍ വരുന്ന മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നേരത്തേ പുറത്ത് വിട്ടിരുന്നു.

Comments

comments