നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.മുന്നേറുന്നു.

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചുകൊണ്ട് മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നേറുന്നു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി തരംഗം പ്രകടമായിരുന്നു. ഹരിയാണയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതിലും വലിയ വിജയത്തിലേക്ക് ബി.ജെ.പി കുതിക്കുകയാണ്. മഹാരാഷ്‌ട്രയില്‍ 288 മണ്ഡലങ്ങളും ഹരിയാനയില്‍ 90 മണ്ഡലങ്ങളുമാണ്‌ ഉള്ളത്‌.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടേയും ശക്തികേന്ദ്രങ്ങളിലും ബി.ജെ.പി മികച്ച മുന്നേറ്റം കാഴ്ചവക്കുന്നു. കര്‍ഷക ആത്മഹത്യകള്‍ക്ക് പേരുകേട്ട വിദര്‍ഭ മേഖലയിലും കോണ്‍ഗ്രസിന്റെ കോട്ട തകര്‍ത്ത് ബി.ജെ.പി മുന്നേറുകയാണ്.

ഹരിയാണയില്‍ മൂന്നാം ഊഴം തേടുന്ന കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ ബി.ജെ.പി വന്‍നേട്ടമുണ്ടാക്കി. ഹൂഡയും ചൗട്ടാലയും പോലെ എടുത്തുപറയാന്‍ തലയെടുപ്പുള്ള ഒരു നേതാവിനെ പോലും ഇല്ലാതെയാണ് ഹരിയാണയില്‍ ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ചരിത്രത്തില്‍ ആദ്യമായി ഹരിയാണയില്‍ ബി.ജെ.പി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നാണ് ലീഡ് നില സൂചിപ്പിക്കുന്നത്.  വാശിയേറിയ ത്രികോണ മല്‍സരം നടന്ന ഹരിയാനയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്‌, ബിജെപിക്കും ഐഎന്‍എല്‍ഡിക്കും പിന്നിലാകുമെന്നാണ്‌ വിലയിരുത്തല്‍.

Comments

comments