മനുഷ്യനെ കടിച്ചുകൊന്ന ‘മൈക്കിള്‍ ജാക്‌സണ്‍’ ഒടുവില്‍ വെടിയേറ്റുമരിച്ചു

പെര്‍ത്ത്:ഭാര്യയുടെ മുന്നില്‍വച്ച് 57 കാരനായ ഭര്‍ത്താവിനെ കടിച്ചുകൊന്ന മൈക്കിള്‍ ജാക്‌സണ്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന മുതലയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു. പതിനഞ്ച് അടിയോളം ഉയരമുള്ള ഈ കൂറ്റന്‍ മുതല അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജനുസില്‍പ്പെട്ടതാണെന്നാണ് ജന്തുശാസ്ത്രജ്ഞര്‍ പറയുന്നത്. നിരവധി മരണകഥള്‍ക്ക് പ്രശസ്തമായ അഡെലായ്ഡ് നദിയില്‍ ഇറങ്ങവേയാണ് 57 കാരനായ മത്സ്യത്തൊഴിലാളിയെ മുതല കടിച്ചുകൊന്നത്. മരിച്ചയാളുടെ മൃതദേഹം തിരച്ചിലില്‍ ലഭിക്കുകയും ചെയ്തു. വെളുത്ത തലയുള്ളതുകൊണ്ടാണ് ഇവനെ മൈക്കല്‍ ജാക്‌സന്‍ എന്ന പേരില്‍ വിളിച്ചിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അതേസമയം മുതലകള്‍ ഏറെയുണ്ടെന്നതുകൊണ്ടു തന്നെ അഡെലായ്ഡ് നദി ടൂറിസ്റ്റുകളുടെ ആകര്‍ഷക കേന്ദ്രമാണ്. എന്നാല്‍ അഡെലായ്ഡ് നദിയില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുള്ളതാണെന്നും മത്സ്യബന്ധനത്തിനിടെ വെള്ളം അസാധാരണമായി ഇളകുമ്പോള്‍ മുതലകള്‍ പൊങ്ങി വരികയും മനുഷ്യരെ കൊല്ലുകയുമാണ് ചെയ്യുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

Comments

comments