മെല്‍ബണ്‍ ആസ്ഥാനമായി സീറോമലബാര്‍ സഭയ്ക്ക് പുതിയ രൂപത, മാര്‍. ബോസ്കോ പുത്തൂര്‍ പുതിയ ബിഷപ്പ്.

മെല്‍ബണ്‍ : ഓസ്ട്രേലിയയില്‍ മെല്‍ബണ്‍ ആസ്ഥാനമായി സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപത. സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂരായിരിക്കും മെല്‍ബണ്‍ രൂപതയുടെ പ്രഥമ ബിഷപ്.സഭയുടെ നാഷണൽ കോര്‍ഡിനേറ്റര്‍  ഫാ. ഫ്രാൻസീസ് കോലഞ്ചേരി പുതിയ വികാരി ജനറാളാകും. സീറോ മലബാര്‍ ആസ്ഥാമായ കാക്കാട് മൌണ്ട് സെന്റ് തോമസില്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. ഈ  സമയം തന്നെ വത്തിക്കാനിലും പ്രഖ്യാപം നടന്നിരുന്നു.

സീറോ മലബാര്‍ ആസ്ഥാത്ത് കൂരിയ ബിഷപ്പായി പ്രവര്‍ത്തിക്കുന്ന മാര്‍ ബോസ്കോ പുത്തൂര്‍ തൃശൂര്‍ പറപ്പൂര്‍ സ്വദേശിയാണ്. 2010-ല്‍ ആണ് കൂരിയ ബിഷപ് ആയി നിയമിതനായത്. മാര്‍ വര്‍ക്കി വിതയത്തിലിന്റെ ആകസ്മിക വിയോഗത്തിനു ശേഷം സഭാ അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നത് കൂരിയ ബിഷപ്പായ മാര്‍ ബോസ്കോ പുത്തൂരായിരുന്നു.

മെല്‍ബൺ ആര്‍ച്ച്ബിഷപ്പ് ഡെന്നീസ് ഹാർട്ട്, സീറോ മല്ബാര്‍ രൂപതയുടെ രൂപീകരണത്തെ സ്വാഗതം ചെയ്തു. ഓസ്ട്രേലിയയിലെ സീറോ മലബാര്‍  സഭാംഗങ്ങളുടെ ആത്മീയ വളർച്ചയ്ക്ക് ഈ തീരുമാനം വഴിതെളിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.തങ്ങളുടെ ആചാരാനുഷ്ടാനങ്ങളും വിശ്വാസ പാരമ്പര്യവും ലോകത്തെവിടെയും കാത്ത് സൂക്ഷിക്കുന്ന സീറോമലബാര്‍  സഭയ്ക്ക് ഓസ്ട്രേലിയയിലെ പുതിയ സഭയുടെ രൂപീകരണം വഴിതെളിക്കയെട്ടെയെന്ന് മേജർ ആർച്ച് ബിഷപ്പ് മാര്‍  ജോര്‍ ജ്ജ് ആലഞ്ചേരി ബാവാ ആശംസിച്ചു. ഓസ്ട്രേലിയയിലെ മാർത്തോമാ നസ്രാണി സമൂഹം അഭിമാനത്തോടെയും അതിലേറെ സന്തോഷത്തോടെയും പുതിയ തീരുമാനത്തെ കാണുന്നതായി സഭയുടെ മെൽബണിലെ ചാപ്ളയിൽ ഫാ.പീറ്റർ കാവുമ്പുറം അഭിപ്രായപ്പെട്ടു.

 എകദേശം 7 ലക്ഷത്തോളം മാർത്തോമ്മാ നസ്രാണികൾ ഭാരതത്തിന്‌ പുറത്തുണ്ടെന്നാണ്‌ കണക്കുകൾ. ഇന്ത്യക്ക് പുറത്തുള്ള സീറോ മലബാര്‍ സഭയുടെ രണ്ടാമത്തെ രൂപതയാണ് മെല്‍ബണ്‍ രൂപത. അമേരിക്കയിലെ ഷിക്കാഗോ രൂപതയാണ് ഇന്ത്യക്ക് പുറത്തെ ആദ്യ  രൂപത.പുതിയ  പ്രഖ്യാപനത്തോടുകൂടി   ഓസ്ട്രേലിയയിലെ നസ്രാണി കത്തോലിക്കാ സഭക്കും അതിന്റെ വിശ്വാസികൾക്കും സ്വന്തം ആചാര അനുഷ്ടാനങ്ങളെയും പാരമ്പര്യത്തെയും കാത്തുസൂക്ഷിക്കാൻ  സഭാതലത്തിലുള്ള അംഗീകാരമായിട്ടാണ് കരുതപ്പെടുന്നത്.  സീറോ-മലബാര്‍  മാർത്തോമാ നസ്രാണി സഭക്ക് ഓസ്ട്രേലിയയിൽ ഒട്ടാകെ ഏകദേശം 40000-ത്തിൽപരം അംഗങ്ങൾ ഉള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. താരതമ്യേന പുതിയ കുടിയേറ്റ രാജ്യമായ ഓസ്ട്രേലിയയിൽ ഈ കുറഞ്ഞ കാലഘട്ടം കൊണ്ടുതന്നെ സ്വന്തമായി ഒരു രൂപതയെന്നത് സഭാവിശ്വാസികൾ അങ്ങേയറ്റം ആഹ്ളാദത്തോടെയാണ്  സ്വീകരിച്ചിരിയ്ക്കുന്നത് .

മെല്‍ബണിൽ ക്രേഗീബേണിനു സമീപമുള്ള നോര്‍ത്ത് & വെസ്റ്റ്‌ റീജിയണിന്റെ ആസ്ഥാനമായിരിയ്ക്കും  സീറോമലബാർ സഭയുടെ ഓസ്ട്രേലിയയിലെ ആസ്ഥാനം എന്ന് കരുതപപെടുന്നു.  ഏതാനും മാസങ്ങൾക്ക്  മുൻപാണ് സീറോ-മലബാർ  നോർത്ത് &വെസ്റ്റ്‌ റീജിയണ്‍ സംയുക്തമായി മെൽബണിൽ ക്രേഗീബേണിനു സമീപം 15 ഏക്കർ  സ്ഥലവും സഭാസ്ഥാനത്തിനുള്ള കെട്ടിടവും വാങ്ങിയത്. ദേവാലയ നിർമ്മാണത്തിനുള്ള  നടപടിക്രമങ്ങൾ നിലവില്‍  പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Comments

comments