കേജരിവാളിന്റെ ആദ്യ ജനത ദര്‍ബാറില്‍ ജനസമുദ്രം; പരിപാടി പാതിവഴിയിലുപേക്ഷിച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ആദ്യ ‘ജനത ദര്‍ബാറില്‍ വന്‍ ജനത്തിരക്ക്. ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ അധികൃതര്‍ പരാജയപ്പെട്ടതോടെ പരിപാടി പാതി വഴിയിലുപേക്ഷിച്ച് മുഖ്യമന്ത്രി മടങ്ങി. ഡല്‍ഹി സെക്രട്ടേറിയേറ്റിലാണ് പരിപാടി സംഘടിപ്പിച്ചത്.

ചിലര്‍ സുരക്ഷ ബാരിക്കേഡുകള്‍ മറികടന്ന് കേജരിവാളിന്റെ സമീപത്തേയ്ക്ക് നീങ്ങിയതോടെ സ്ഥിതിഗതികള്‍ വഷളായി. കനത്ത തിക്കിലും തിരക്കിലും പലരുടേയും കൈവശമുണ്ടായിരുന്ന പരാതികളും രേഖകളും നഷ്ടമായി. ഇത്രയേറെപേര്‍ പരിപാടിക്കെത്തുമെന്ന് പ്രതീക്ഷിക്കാഞ്ഞതാണ് തിരിച്ചടിയായത്. അതേസമയം വ്യക്തമായ ക്രമീകരണങ്ങളോടെ അടുത്തുതന്നെ ജനത ദര്‍ബാര്‍ നടത്തുമെന്ന് കേജരിവാള്‍ അറിയിച്ചു. ജനത ദര്‍ബാര്‍ പാതിവഴിയിലുപേക്ഷിച്ച് ഞാന്‍ മടങ്ങിയില്ലായിരുന്നെങ്കില്‍ പല അത്യാഹിതങ്ങളും അവിടെ സംഭവിക്കുമായിരുന്നു കേജരിവാള്‍ പറഞ്ഞു. എ.എ.പി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വന്‍ പ്രതീക്ഷയുണ്ടെന്നാണ് ഇന്നത്തെ (ശനിയാഴ്ച) ജനത ദര്‍ബാര്‍ വ്യക്തമാക്കുന്നതെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments