മോദിക്കെതിരെ സി ബി ഐ അന്വേഷണം: ശര്‍മ സുപ്രീം കോടതിയില്‍.

ന്യൂഡല്‍ഹി : ഗുജറാത്തില്‍ ആര്‍ക്കിടെക്ടായ യുവതിയെ രഹസ്യമായി നിരീക്ഷിച്ച സംഭവത്തില്‍ , ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ സിബിഎെ അന്വേഷണം ആവശ്യപ്പെട്ട്, സസ്‌പെന്‍ഷനിലായ എെഎഎസ് ഒാഫിസര്‍ പ്രദീപ് ശര്‍മ സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ നല്‍കി.

നിരീക്ഷിക്കപ്പെട്ട യുവതിയും മോദിയും തമ്മില്‍ വളരെ ‘അടുപ്പം ഉണ്ടായിരുന്നതായി ശര്‍മ വ്യക്തമാക്കി. ഇരുപത്തേഴുകാരിയായ യുവതിയെ 2004ല്‍ മോദിക്കു പരിചയപ്പെടുത്തിയതു താനാണ്. തുടര്‍ന്ന് ഇവരെ ഗുജറാത്ത് സര്‍ക്കാര്‍ ഒരു പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ചു. മോദിയും യുവതിയും വര്‍ഷങ്ങളോളം ബന്ധം നിലനിര്‍ത്തിയിരുന്നതായും ശര്‍മ അറിയിച്ചു .

തനിക്കെതിരായ എല്ലാ കേസുകളും മോദിയുടെ താല്‍പര്യത്തെ തുടര്‍ന്നായിരുന്നുവെന്നും മോദിയുടെ തെറ്റിദ്ധാരണയാണ് ഇതിനു പിന്നിലെന്നും ശര്‍മ പറഞ്ഞു. ഈ തെറ്റിധാരണയുടെ ഭലമായി ആണ്  ഭാവ്നഗര്‍ മുനിസിപ്പല്‍ കമ്മിഷണര്‍ ആയിരിക്കേ കച്ചിലെ ഭൂകന്പ പുനരധിവാസ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ചു 2010 ജനുവരിയില്‍  തന്നെ അറസ്റ്റ് ചെയ്‌തതെന്നും ശർമ ആരോപിച്ചു.

Comments

comments